പ്രിയങ്കയും മകളും/ ഫെയ്സ്ബുക്ക്
പ്രിയങ്കയും മകളും/ ഫെയ്സ്ബുക്ക്

'ഒരുപാട് തവണ മകളെ നഷ്ടപ്പെടുന്നതിന്റെ വക്കോളമെത്തി, അവളുടെ സന്തോഷമാണ് എന്റെ ലക്ഷ്യം'; പ്രിയങ്ക ചോപ്ര

മാള്‍ട്ടിയെ നഷ്ടപ്പെടുന്നതിന്റെ വക്കോളം എത്തിയ ഒരുപാട് സമയങ്ങളുണ്ടായിട്ടുണ്ട് എന്നാണ് പ്രിയങ്ക പറയുന്നത്
Published on

പ്രിയങ്ക ചോപ്രയുടേയും നികി ജൊനാസിന്റേയും ഇപ്പോഴത്തെ ലോകം മകള്‍ മാള്‍ട്ടി മറീ ആണ്. വാടക ഗര്‍ഭപാത്രത്തിലൂടെയായിരുന്നു മാള്‍ട്ടിയുടെ ജനനം. മാസം തികയാതെ ജനിച്ച കുഞ്ഞിന് മാസങ്ങളോളമാണ് ആശുപത്രിയില്‍ കഴിയേണ്ടതായി വന്നത്. ആ സമയത്തെല്ലാം കുഞ്ഞിനരികില്‍ പ്രിയങ്കയുണ്ടായിരുന്നു. ഇപ്പോള്‍ മകളെക്കുറിച്ച് താരം പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. 

മാള്‍ട്ടിയെ നഷ്ടപ്പെടുന്നതിന്റെ വക്കോളം എത്തിയ ഒരുപാട് സമയങ്ങളുണ്ടായിട്ടുണ്ട് എന്നാണ് പ്രിയങ്ക പറയുന്നത്. ഒരു അന്താരാഷ്ട്ര മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു തുറന്നു പറച്ചില്‍. അവള്‍ എന്നെ വിരലുകളില്‍ ഒതുക്കിനിര്‍ത്തിയിരിക്കുകയാണ്. എങ്ങനെയാണ് അവളെ അച്ചടക്കം പഠിപ്പിക്കുക എന്ന് എനിക്ക് അറിയില്ല. കാരണം എനിക്ക് അത് ഇല്ല. പല സമയങ്ങളിലും അവളെ നഷ്ടപ്പെടുന്നതിന്റെ വക്കോളം എത്തിയിരുന്നു. അവള്‍ സന്തോഷത്തോടെയിരിക്കണം എന്നാണ് എന്റെ ആഗ്രഹം. ഏറ്റവും സന്തോഷവതിയായിരിക്കണം. അവള്‍ നന്നായി ചിരിക്കും. ഹാപ്പി ബേബിയാണ്. അതാണ് എന്റെ ലക്ഷ്യം. അവളുടെ സന്തോഷം കാണണം. അവള്‍ ചിരിക്കുമ്പോഴെല്ലാം എന്റെ ലോകത്തില്‍ പ്രകാശം പകരും. അതുതന്നെയാണ് എനിക്ക് വേണ്ടത്.- പ്രിയങ്ക ചോപ്ര പറഞ്ഞു. 

കഴിഞ്ഞ വര്‍ഷമാണ് പ്രിയങ്കയ്ക്കും നിക്കിനും കുഞ്ഞ് ജനിക്കുന്നത്. ഹോളിവുഡിലാണ് പ്രിയങ്ക ഇപ്പോള്‍ സജീവമായി നില്‍ക്കുന്നത്. താരത്തിന്റേതായി നിരവധി സിനിമകളാണ് ഒരുങ്ങുന്നത. ആമസസോണ്‍ പ്രൈം സീരീസായി സിറ്റാഡല്‍ ആണ് പ്രിയങ്കയുടെ ഏറ്റവും പുതിയ പ്രൊജക്റ്റ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com