'സൈക്കിള്‍ അകത്തു കയറ്റാന്‍ സ്റ്റുഡിയോക്കാരന്‍ അനുവദിച്ചില്ല'; കാജോളാവാന്‍ പൂര്‍ണിമയുടെ പെടാപ്പാട്; കുറിപ്പ്

ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് കാജോള്‍ സ്‌റ്റൈല്‍ ഫോട്ടോഷൂട്ടിനെക്കുറിച്ചുള്ള വിശേഷങ്ങള്‍ താരം പങ്കുവെച്ചത്
മിൻസാര കനവിൽ കാജോൾ, പൂർണിമ ഇന്ദ്രജിത്ത്/ ഫേയ്സ്ബുക്ക്
മിൻസാര കനവിൽ കാജോൾ, പൂർണിമ ഇന്ദ്രജിത്ത്/ ഫേയ്സ്ബുക്ക്
Updated on
1 min read

കൗമാരകാലത്ത് ബോളിവുഡ് നടി കാജോളിന്റെ കടുത്ത ആരാധികയായിരുന്നു താനെന്ന് വ്യക്തമാക്കി പൂര്‍ണിമ ഇന്ദ്രജിത്ത്. ആരാധനയെ തുടര്‍ന്ന് മിന്‍സാര കനവിലെ കാജോളിനെപ്പോലെ ഫോട്ടോഷൂട്ട് പോലും ചെയ്തിട്ടുണ്ടെന്നാണ് താരം പറയുന്നത്. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് കാജോള്‍ സ്‌റ്റൈല്‍ ഫോട്ടോഷൂട്ടിനെക്കുറിച്ചുള്ള വിശേഷങ്ങള്‍ താരം പങ്കുവെച്ചത്. ഇന്ന് മകള്‍ ചെയ്യുന്നതു കാണുമ്പോള്‍ തന്റെ കൗമാരകാലം ഓര്‍മവരുന്നുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു. മിന്‍സാര കനവിലെ കാജോളിന്റേയും തന്റെ ഫോട്ടോയും പങ്കുവെച്ചുകൊണ്ടാണ് പോസ്റ്റ്. 

പൂര്‍ണിമയുടെ പോസ്റ്റ് വായിക്കാം

ആ നാളുകളില്‍ കാജോളിന്റെ കടുത്ത ആരാധികയായിരുന്നു. മിന്‍സാര കനവ് എന്ന ചിത്രത്തിലെ കാജോളിന്റെ അതേ ലുക്കിലുള്ള ഫോട്ടോ എടുക്കാനായി ഞാന്‍ പോയിട്ടുണ്ട്. അതേ പോലെ മുടിയെല്ലാം കെട്ടി. കാജോളിന്റെ ചിത്രത്തിന്റെ പിറകില്‍ കാണുന്ന മേഘങ്ങള്‍ പോലും ഒരേപോലെയായിരുന്നു. ഫോട്ടോഷൂട്ടിന് ഇടയില്‍ ആ ഗാനം എന്റെ തലയില്‍ ബിജിഎം ആയി കേള്‍ക്കുകയായിരുന്നു. സ്റ്റുഡിയോക്കാരന്‍ സൈക്കിള്‍ കയറ്റാന്‍ അനുവദിക്കാത്തതുകൊണ്ടാണ് സൈക്കിളും പൂവും മിസ്സായത്. ഇന്ന് പാത്തു ചെയ്യുന്നതു കൊണുമ്പോള്‍ എന്റെ കൗമാരം അവളിലൂടെ എന്റെ മുഖത്തേക്ക് തിരിച്ചടിക്കുകയാണെന്ന് തോന്നും. അവളിലൂടെ ഞാന്‍ കൗമാരം വീണ്ടും ജീവിക്കുകയാണ്. എനിക്കിത് ഇഷ്ടപ്പെട്ടു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com