'പിരിയാൻ പറഞ്ഞത് ഞാൻ, നേരത്തെ പറയണമായിരുന്നു'; മാതാപിതാക്കളുടെ വിവാഹമോചനത്തെക്കുറിച്ച് മഞ്ജു പിള്ളയുടെ മകൾ ദയ സുജിത്ത്

മാതാപിതാക്കളുടെ വേർപിരിയൽ: സന്തോഷത്തിനും മാനസികാരോഗ്യത്തിനും പ്രാധാന്യം നൽകണമെന്ന് ദയയുടെ തുറന്നുപറച്ചിൽ
Daya Sujith
Daya SujithInstagram
Updated on: 
1 min read

നടി മഞ്ജു പിള്ളയുടെയും ഛായാഗ്രാഹകനും സംവിധായകനുമായ സുജിത് വാസുദേവിന്റെയും വിവാഹമോചനത്തെക്കുറിച്ച് തുറന്നുപറഞ്ഞ് മകൾ ദയ സുജിത്ത്. മാതാപിതാക്കൾ വേർപിരിയണമെന്ന് ആദ്യം നിർദേശിച്ചത് താനായിരുന്നുവെന്നും ഇരുവരും സന്തോഷത്തോടെ ജീവിക്കാനാണ് അത്തരമൊരു തീരുമാനമെടുക്കാൻ ആവശ്യപ്പെട്ടതെന്നും ദയ വെളിപ്പെടുത്തി. അവതാരകൻ കാർത്തിക് സൂര്യയുടെ യൂട്യൂബ് പോഡ്‌കാസ്റ്റിൽ സംസാരിക്കുകയായിരുന്നു താരം.

മാതാപിതാക്കളുടെ വേർപിരിയൽ തനിക്ക് മാനസികമായി വലിയ ആഘാതമോ ബുദ്ധിമുട്ടോ ഉണ്ടാക്കിയിട്ടില്ലെന്ന് ദയ പറയുന്നു. ഇരുവരും കടുത്ത മാനസിക വിഷമത്തിലൂടെയാണ് കടന്നുപോയിരുന്നത്. ഒരു ബന്ധത്തിൽ മറ്റൊരാളെ മാത്രം സന്തോഷിപ്പിക്കുകയല്ല, സ്വന്തം സന്തോഷത്തിനും പ്രാധാന്യം നൽകണം. എന്നാൽ അച്ഛനും അമ്മയ്ക്കും ഒരുമിച്ചുള്ള ജീവിതത്തിൽ ആ സന്തോഷം കണ്ടെത്താൻ കഴിയുന്നില്ലെന്ന് തനിക്ക് തോന്നിയെന്നും ദയ പറഞ്ഞു.

ദയ സുജിത്തിന്റെ വാക്കുകളിലേക്ക്:

രണ്ടും പേരോടും ഞാനാണ് ഒരുമിച്ച് തുടരേണ്ടതില്ലെന്ന് പറഞ്ഞത്. അവർ ഒട്ടും സന്തുഷ്ടരായിരുന്നില്ല. ഒരു ബന്ധത്തിൽ മറ്റുള്ളവർ മാത്രം സന്തുഷ്ട‌രായിരുന്നാൽ പോരല്ലോ, നമ്മളും സന്തുഷ്ടരായിരിക്കേണ്ടേ? എനിക്ക് വേണ്ടി ഒരുമിച്ച് തുടരേണ്ടതില്ലെന്ന് ഞാൻ പറഞ്ഞു. ആ സമയത്ത് എനിക്ക് 17, 18 വയസ്സായിരുന്നു.

സമൂഹം എന്തു ചിന്തിക്കുമെന്നായിരുന്നു അവരുടെ ആശങ്ക. ഇതൊക്കെ രണ്ട് വർഷം കഴിയുമ്പോൾ സമൂഹം മറക്കും, പക്ഷേ നമുക്ക് നമ്മുടെ സന്തോഷവും മാനസികാരോഗ്യവുമല്ലേ വലുത്. പിരിയാൻ തീരുമാനിക്കുന്നുണ്ടെങ്കിൽ പിരിയാൻ പറഞ്ഞു. അല്ലെങ്കിൽ അതിനെക്കുറിച്ച് ചിന്തിക്കാൻ പറഞ്ഞു. അങ്ങനെ പിരിഞ്ഞു, ഡിവോഴ്സ് ആയി. എനിക്കത് ഇഷ്ടമായി. കുറച്ചുകൂടി നേരത്തേ ഞാനത് പറയണമായിരുന്നു എന്നേ എനിക്ക് തോന്നിയിട്ടുള്ളൂ.

അമ്മയുടെ രണ്ടാം വിവാഹം കൂടി ആയിരുന്നതുകൊണ്ട്, അങ്ങനെയൊരു തീരുമാനമെടുക്കുക പ്രയാസകരമായിരുന്നു. പ്രത്യേകിച്ചും ആണധികാരമുള്ള ഒരു ഫിലിം ഇൻഡസ്ട്രിയിൽ വർക്ക് ചെയ്യുന്ന ഒരാള് കൂടെ ആയതിനാൽ. സ്ത്രീ ആയതുകൊണ്ടുതന്നെ അമ്മയ്ക്ക് കൂടുതൽ ഹേറ്റ് കമന്റുകൾ വരുമായിരുന്നു. അച്ഛന് ലഭിച്ചതിനേക്കാൾ കൂടുതൽ ഹേറ്റ് കമന്റ്സ് ലഭിച്ചത് അമ്മയ്ക്കാണ്.

അവരുടെ വിവാഹമോചനത്തിനുശേഷം എന്റെ മാനസികാരോ​ഗ്യവും മെച്ചപ്പെടുകയാണ് ചെയ്തത്. ശേഷം രണ്ടുപേരുടെയും ജീവിതം ഉയരങ്ങളിലേക്കാണ് പോകുന്നത്. കരിയറിന്റെ കാര്യത്തിൽ മാത്രമല്ല ആരോഗ്യകാര്യത്തിലും അമ്മ ഒരുപാട് മെച്ചപ്പെട്ടു. അച്ഛന് അദ്ദേഹത്തിന്റെ പാഷനിൽ തന്നെ മുന്നോട്ടുപോകാൻ പറ്റി. ചിലപ്പോൾ നിങ്ങൾ ചിലതൊക്കെ വിട്ടുകളയുന്നതായിരിക്കും നല്ലത്.

2000ലാണ് മഞ്ജു പിള്ളയും സുജിത് വാസുദേവും വിവാഹിതരായത്. 2020 മുതൽ വേർപിരിഞ്ഞു താമസിച്ചിരുന്ന ഇരുവരും 2024ൽ നിയമപരമായി വിവാഹമോചിതരായി. വേർപിരിഞ്ഞെങ്കിലും സൗഹൃദം തുടരുകയാണെന്ന് സുജിത് നേരത്തെ വ്യക്തമാക്കിയിരുന്നു.

Daya Sujith
'കാമറ കട്ട് ചെയ്തിട്ട് ഞാനവിടെയിരുന്ന് കരഞ്ഞു, മോഹൻലാൽ എന്താണെന്ന് ഇപ്പോഴും മോഹൻലാലിന് അറിയില്ല'; ഛായാ​ഗ്രാഹകൻ എസ് കുമാർ
Daya Sujith
'മമിതയെ നായികയാക്കി സിനിമ ചെയ്യണമെന്നുണ്ടായിരുന്നു; നായകനും നിർമാതാവും സമ്മതിച്ചില്ല'
Daya Sujith
'ജോസഫി'ന്റെ ഹിന്ദി റീമേക്കിന് നിയമക്കുരുക്ക്; 'സൂര്യ'ക്കെതിരെ ഡൽഹി ഹൈക്കോടതിയിൽ ഹർജി
Summary

'I was the one who suggested the separation; I should have said it sooner'; Daya Sujith, daughter of Manju Pillai, on her parents' divorce

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER