'ഇടി മഴ കാറ്റ്' പണി തുടങ്ങി, ചെമ്പൻ വിനോദും ശ്രീനാഥ് ഭാസിയും ഒന്നിക്കുന്ന ചിത്രം; പോസ്റ്റർ

അമ്പിളി.എസ് രംഗനാണ് ചിത്രം സംവിധാനം ചെയ്യുന്നത്
ശ്രീനാഥ് ഭാസി, ഇടി മഴ കാറ്റ് പോസ്റ്റർ, ചെമ്പൻ വിനോദ്/ ഫേയ്സ്ബുക്ക്
ശ്രീനാഥ് ഭാസി, ഇടി മഴ കാറ്റ് പോസ്റ്റർ, ചെമ്പൻ വിനോദ്/ ഫേയ്സ്ബുക്ക്
Updated on: 
1 min read

ചെമ്പൻ വിനോദും ശ്രീനാഥ് ഭാസിയും ഒന്നിക്കുന്ന 'ഇടി മഴ കാറ്റ്' ചിത്രത്തിന്റെ ഷൂട്ടിങ് പുനരാരംഭിച്ചു. ഡിസംബറിൽ പാലക്കാട്ട് ചിത്രീകരണം ആരംഭിച്ചത്. ചിത്രത്തിന്റെ പുതിയ പോസ്റ്ററും പുറത്തുവി‌ട്ടു. സിനിമയിലെ കൂടുതൽ കഥാപാത്രങ്ങളെ പരിചയപ്പെടുത്തിക്കൊണ്ടാണ് പോസ്റ്റർ. അമ്പിളി.എസ് രംഗനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 

കഴിഞ്ഞ വർഷം പ്രഖ്യാപിച്ച ചിത്രമാണിത്. ചിത്രീകരണം ആരംഭിച്ചെങ്കിലും കോവിഡിനെ തുടർന്ന് 12 ദിവസത്തെ ഷൂട്ടിങ് കൂടി ബാക്കി നിൽക്കെ താൽക്കാലികമായി നിർത്തിവക്കുകയായിരുന്നു. കേരളത്തിലെ നാല് ഗ്രാമങ്ങളിലും ബംഗാളിലുമായിട്ടാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്. ചെമ്പൻ വിനോദ് ജോസ്, ശ്രീനാഥ് ഭാസി എന്നിവർക്ക് പുറമേ സുധി കോപ്പ സെന്തിൽ രാജാമണി, ശരൺജിത്ത് എന്നിവർ പ്രധാന വേഷത്തിലെത്തുന്നത്.  പ്രിയംവദ കൃഷ്ണനും ബംഗാളി നടി പൂജ ദേബും ആണ് നായികമാർ. 

ചിത്രത്തിന്റെ കഥയും സംഭാഷണവും നിർവഹിച്ചിരിക്കുന്നത് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവായ അമൽ ആണ്. സംവിധായകനും കഥാകൃത്തും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് . ചിത്രത്തിന്റെ നിർമാണം നിർവഹിച്ചിരിക്കുന്നത് ജിഷ്ണ പുന്നക്കുളങ്ങര സരീഗ് ബാലഗോപാലൻ ദനേഷ് കൃഷ്ണൻ ,അബ്ദുൾ ജലീൽ ,സുരേഷ് വി.& വൈബ് ആർട്ട്സ് എന്നിവരാണ്. ഛായാഗ്രഹണം നീൽ . ഡി. കുഞ്ഞ്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com