Ilayaraja against Dude
Ilayaraja against Dudeഎക്സ്

'വന്തിട്ടേന്‍ സൊല്ല്...'; 'ഡ്യൂഡി'നെതിരെ കോപ്പിറൈറ്റുമായി ഇളയരാജ; എത്ര കിട്ടിയിട്ടും പഠിക്കാതെ നിര്‍മാതാക്കള്‍!

മൈത്രി മൂവീസിന് വീണ്ടും നിയമക്കുരുക്കില്‍
Published on

അനുമതിയില്ലാതെ തന്റെ പാട്ട് ഉപയോഗിച്ചതിന് ഡ്യൂഡ് സിനിമ നിര്‍മാതാക്കള്‍ക്കെതിരെ പരാതി നല്‍കി സംഗീത സംവിധായകന്‍ ഇളയരാജ. പ്രദീപ് രംഗനാഥന്‍ നായകനായ ചിത്രത്തില്‍ താന്‍ കംപോസ് ചെയ്ത കറുത്ത മച്ചാന്‍ എന്ന പാട്ട് ഉപയോഗിച്ചതിനെതിരെയാണ് ഇളയരാജ കോടതിയെ സമീപിച്ചിരിക്കുന്നത്. ചിത്രത്തില്‍ ഇളയരാജയുടെ പാട്ടിന് മമിത ബൈജു ഡാന്‍സ് കളിക്കുന്ന രംഗം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

Ilayaraja against Dude
'എന്റെ അച്ഛനും അമ്മയും കുടുംബവും നിങ്ങള്‍ക്ക് എഴുതി രസിക്കാനുള്ളതല്ല'; തുറന്നടിച്ച് വൈഷ്ണവി സായ്കുമാര്‍

ദീപാവലി റിലീസായ തിയേറ്ററിലെത്തിയ ഡ്യൂഡ് മികച്ച വിജയമായി മാറിയതിന് പിന്നാലെയാണ് ഇളയരാജ കേസുമായി കോടതിയെ സമീപിച്ചിരിക്കുന്നത്. ഇളയരാജയുടെ പരാതിയോട് സിനിമയുടെ നിര്‍മാതാക്കളായ മൈത്രി മൂവീസ് ഇതുവരേയും പ്രതികരിച്ചിട്ടില്ല.

Ilayaraja against Dude
ദുല്‍ഖറാണ് ശരിക്കും പാന്‍ ഇന്ത്യനെന്ന് ഡിക്യു ആരാധകര്‍; അഭിനയത്തില്‍ പൃഥ്വിരാജിന്റെ ഏഴയലത്ത് വരില്ലെന്ന് മറുപടി; തമ്മിലടിച്ച് ഫാന്‍ ഗ്രൂപ്പുകള്‍

തന്റെ പാട്ടുകള്‍ അനുമതിയില്ലാതെ ഉപയോഗിക്കുന്നതിനെതിരെയുള്ള ഇളയരാജയുടെ നിയമപോരാട്ടം തുടര്‍ക്കഥയാവുകയാണ്. നേരത്തെ മലയാള ചിത്രം മഞ്ഞുമ്മല്‍ ബോയ്‌സില്‍ തന്റെ പാട്ട് ഉപയോഗച്ചതിനെതിരെ അദ്ദേഹം കേസ് നല്‍കിയിരുന്നു. തുടര്‍ന്ന് വലിയൊരു തുക നഷ്ടപരിഹാരമായി നിര്‍മാതാക്കള്‍ക്ക് നല്‍കേണ്ടി വന്നിരുന്നു.

അജിത് നായകനായ ഗുഡ് ബാഡ് അഗ്ലിയ്‌ക്കെതിരേയും ഇളയരാജ കോടതിയെ സമീപിച്ചിരുന്നു. മൈത്രി മൂവീസിന് തന്നെയായിരുന്നു ഈ സിനിമയുടെ നിര്‍മാണം. ഇളയരാജ നല്‍കിയ കേസിന് പിന്നാലെ ഗുഡ് ബാഡ് അഗ്ലി നെറ്റ്ഫ്‌ളിക്‌സില്‍ നിന്നും പിന്‍വലിച്ചിരുന്നു. ഈ അനുഭവത്തില്‍ നിന്നും പാഠം ഉള്‍ക്കൊള്ളാതെ മൈത്രി മൂവീസിന് വീണ്ടും നിയമക്കുരുക്കില്‍ പെട്ടിരിക്കുകയാണ്.

Summary

Ilayaraja files complaint against Dude makers for using his song Karutha Machan without permission.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com