ദുല്‍ഖറാണ് ശരിക്കും പാന്‍ ഇന്ത്യനെന്ന് ഡിക്യു ആരാധകര്‍; അഭിനയത്തില്‍ പൃഥ്വിരാജിന്റെ ഏഴയലത്ത് വരില്ലെന്ന് മറുപടി; തമ്മിലടിച്ച് ഫാന്‍ ഗ്രൂപ്പുകള്‍

Prithviraj, Dulquer Salmaan
Prithviraj, Dulquer Salmaanഫയല്‍
Updated on
1 min read

താരങ്ങളുടെ ആരാധകര്‍ തമ്മിലുള്ള ക്ലാഷുകള്‍ സിനിമാ ലോകത്ത് പതിവാണ്. പലപ്പോഴും താരങ്ങള്‍ക്കിടയില്‍ നല്ല ബന്ധമാണെങ്കില്‍ പോലും ആരാധകര്‍ തമ്മിലടിക്കുന്നത് കാണാം. മമ്മൂട്ടി-മോഹന്‍ലാല്‍ ആരാധകരും വിജയ്-അജിത്ത് ആരാധകരും, കമല്‍ഹാസന്‍-രജനീകാന്ത് ആരാധകരും, പവന്‍ കല്യാണ്‍-മഹേഷ് ബാബു ആരാധകരും, ഷാരൂഖ് ഖാന്‍-സല്‍മാന്‍ ഖാന്‍-ആമിര്‍ ഖാന്‍ ആരാധകരുമൊക്കെ ഇങ്ങനെ പലപ്പോഴായി പോരു കൂടിയിട്ടുള്ളവരാണ്.

Prithviraj, Dulquer Salmaan
'എന്തുകൊണ്ട് ജാതിയെക്കുറിച്ചുള്ള സിനിമകള്‍ തമിഴില്‍ മാത്രം വരുന്നു?'; മറുപടി നല്‍കി ധ്രുവ് വിക്രം

മലയാളത്തില്‍ കാലങ്ങളായി നിലനില്‍ക്കുന്ന പോരാണ് മമ്മൂട്ടി-മോഹന്‍ലാല്‍ ആരാധകര്‍ തമ്മിലുള്ളത്. പണ്ട് വളരെ ശക്തമായ പോരായിരുന്നു ഇതെങ്കിലും ഇപ്പോള്‍ ഈ പോര് കെട്ടടങ്ങിയിട്ടുണ്ട്. അവര്‍ക്കിടയിലെ സൗഹൃദവും, ഇരുവരുടേയും വലിപ്പവുമൊക്കെ അംഗീകരിച്ച മട്ടിലാണ് ഇരുവരുടേയും ആരാധകര്‍.

Prithviraj, Dulquer Salmaan
'ഒരു കയ്യബദ്ധം, നാറ്റിക്കരുത്...'; യുവനടിയുടെ ഗ്ലാമര്‍ ചിത്രം റീപോസ്റ്റ് ചെയ്ത് ഉദയനിധി; എയറിലേക്ക് പറപ്പിച്ച് ട്രോളന്മാര്‍!

എന്നാല്‍ ഇപ്പോഴിതാ മലയാള സിനിമയിലെ രണ്ട് താരങ്ങളുടെ ആരാധകര്‍ തമ്മിലൊരു പോര് ഉടലെടുത്തിരിക്കുകയാണ്. പൃഥ്വിരാജിന്റേയും ദുല്‍ഖര്‍ സല്‍മാന്റേയും ആരാധകര്‍ തമ്മിലാണ് സോഷ്യല്‍ മീഡിയയില്‍ പോര് നടക്കുന്നത്. ആരാണ് കൂടുതല്‍ വലിയ താരമെന്നും മികച്ച നടനെന്നുമാണ് ആരാധകര്‍ക്കിടയില്‍ നടക്കുന്ന വാദപ്രതിവാദം.

പൃഥ്വിരാജും ദുല്‍ഖറും മലയാളത്തിന് പുറത്തും സാന്നിധ്യം അറിയിച്ച നടന്മാരാണ്. അഭിനയത്തിന് പുറമെ നിര്‍മാണത്തിലും വിതരണത്തിലുമെല്ലാം ശക്തമായ സാന്നിധ്യമാണ്. രണ്ടു പേരും മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയവരുമാണ്. പൃഥ്വിയുടെ പുതിയ ചിത്രം ഖലീഫയും ദുല്‍ഖറിന്റെ പുതിയ ചിത്രം അയാം ഗെയിമും റിലീസിന് തയ്യാറെടുക്കവെയാണ് ഈ പോര്.

പൃഥ്വിയേക്കാള്‍ വലിയ താരം ദുല്‍ഖര്‍ ആണെന്നാണ് അദ്ദേഹത്തിന്റെ തമിഴ്-തെലുങ്ക് വിജയങ്ങള്‍ ചൂണ്ടിക്കാണിച്ച് ദുല്‍ഖര്‍ ആരാധകര്‍ പറയുന്നത്. എന്നാല്‍ ദുല്‍ഖറിനേക്കാള്‍ മുമ്പ് പാന്‍ ഇന്ത്യന്‍ ആയതാണ് പൃഥ്വിയെന്ന് അദ്ദേഹത്തിന്റെ ആരാധകര്‍ പറയുന്നു. ദുല്‍ഖറിന് ഇന്ന് വലിയ മാര്‍ക്കറ്റുണ്ടാകാം, പക്ഷെ മലയാള സിനിമയെ പാന്‍ ഇന്ത്യനാക്കാന്‍ പൃഥ്വിരാജ് നടത്തിയ ശ്രമങ്ങളുടെ ഫലമാണതെന്ന് ചിലര്‍ പറയുന്നു. അഭിനയത്തില്‍ പൃഥ്വിയുടെ അടുത്തെങ്ങും ദുല്‍ഖര്‍ എത്തില്ലെന്നും നായകനായും വില്ലനായുമെല്ലാം പൃഥ്വിരാജ് കയ്യടി നേടിയിട്ടുണ്ടെന്നും അതിന് പുറമെ മികച്ച സംവിധായകനാണെന്നും അദ്ദേഹത്തിന്റെ ആരാധകര്‍ പറയുന്നു.

ഇരുവരുടേയും നല്ല സിനിമകളുടേയും മോശം സിനിമകളുടേയും പട്ടികകള്‍ നിരത്തിയും ആരാധകര്‍ പരസ്പരം കളിയാക്കുകയും വെല്ലുവിളിക്കുന്നുണ്ട്. എന്നാല്‍ ഇത്തരം ഫാന്‍ ഫൈറ്റുകളെല്ലാം അനാവശ്യമണെന്നും സിനിമയ്ക്ക് ഗുണം ചെയ്യില്ലെന്നും മറ്റൊരു വിഭാഗം പറയുന്നു. പൃഥ്വിരാജും ദുല്‍ഖറും ജീവിതത്തില്‍ നല്ല സുഹൃത്തുക്കളാണെന്നതും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.

Summary

Prithviraj fans and Dulquer Salmaan fans are on a cyber war. DQ fans call their star Pan Indian Star and Prithvi's fans replies with better actor claims.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com