അരുന്ധതി റോയ്‌യുടെ തിരക്കഥ, 'ഗേ' കഥാപാത്രമായി ഷാരൂഖ് ഖാന്‍; 'കാണാതായ സിനിമ' 37 വര്‍ഷങ്ങള്‍ക്ക് ശേഷം തിയേറ്ററിലേക്ക്!

കേരളത്തിലും ഇന്‍ വിച്ച് ആനി ഗിവ്‌സ് ഇറ്റ് ദോസ് വണ്‍സ് പ്രദര്‍ശിപ്പിക്കും
Arundhati Roy and Shahrukh Khan in In Which Annie Gives It Those Ones
Arundhati Roy and Shahrukh Khan in In Which Annie Gives It Those Onesവിഡിയോ സ്ക്രീന്‍ഷോട്ട്
Updated on
2 min read

'കാണാതെ പോയൊരു സിനിമ പുനര്‍ജ്ജനിക്കുന്നു' എന്നാണ് 'ഇന്‍ വിച്ച് ആനി ഗിവ്‌സ് ഇറ്റ് ദോസ് വണ്‍സിന്റെ' തിരിച്ചുവരിനെക്കുറിച്ച് ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷന്‍ ഡയറക്ടര്‍ ശിവേന്ദ്ര സിങ് ദുംഗര്‍പൂര്‍ പറഞ്ഞത്. അരുന്ധതി റോയ് തിരക്കഥയെഴുതിയ, പ്രദീപ് കൃഷന്‍ സംവിധാനം ചെയ്ത ചിത്രം തിയേറ്ററുകളിലേക്ക് എത്തുന്നത് 37 വര്‍ഷങ്ങള്‍ക്ക് ശേഷമാണ്.

Arundhati Roy and Shahrukh Khan in In Which Annie Gives It Those Ones
'തൂക്കിയല്ലോ കുട്ടേട്ടാ...'; 'പ്രിയം' ഇറങ്ങിയ സമയം അജു ഫോണ്‍ വിളിക്കുമായിരുന്നുവെന്ന് ദീപ നായര്‍; കമന്റുകളുമായി ആരാധകര്‍

ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷന്‍ ഫോര്‍കെ സാങ്കേതിക വിദ്യയില്‍ പുനര്‍നിര്‍മിച്ച ചിത്രം മാര്‍ച്ച് 13 ന് ഇന്ത്യയിലുടനീളം റിലീസ് ചെയ്തു. ഇന്ത്യയിലെ 14 നഗരങ്ങളിലെ 19 തിയേറ്ററുകളിലായാണ് സിനിമയെത്തുന്നത്. മുംബൈ, ഡല്‍ഹി, നോയിഡ, അഹമ്മദാബാദ്, ചണ്ഡിഗഢ്, കൊല്‍ക്കത്ത, പൂനെ, ബംഗളൂരു, ചെന്നൈ, ഹൈദരാബാദ്, ഗുഡ്ഗാവ്, ഗോവി എന്നിവടങ്ങളില്‍ പ്രദര്‍ശനമുണ്ടാകും.

Arundhati Roy and Shahrukh Khan in In Which Annie Gives It Those Ones
'100 മണിക്കൂർ കൂടി ഉണ്ടായിരുന്നെങ്കിൽ എന്ന് ആശിച്ചു, പക്ഷേ പെട്ടെന്ന് തീർന്നു'; പ്രധാനം ചടങ്ങിന്റെ ചിത്രങ്ങളുമായി രശ്മികയും വിജയ്‌യും

കേരളത്തിലും ഇന്‍ വിച്ച് ആനി ഗിവ്‌സ് ഇറ്റ് ദോസ് വണ്‍സ് പ്രദര്‍ശിപ്പിക്കും. തിരുവനന്തപുരത്തും കൊച്ചിയിലുമാണ് സിനിമയുടെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. കൊച്ചിയില്‍ പിവിആര്‍ ലുലുവില്‍ മാര്‍ച്ച് 13 നും 14നും 15 നും പ്രദര്‍ശനങ്ങളുണ്ടാകും. എഴ് മണിയ്ക്കാണ് ഷോ ടൈം തീരുമാനിച്ചിരിക്കുന്നത്. ഞായറാഴ്ച വൈകിട്ട് 4.15 നും പ്രദര്‍ശനമുണ്ടാകും. തിരുവനന്തപുരത്തും ഈ മൂന്ന് ദിവസങ്ങളില്‍ പ്രദര്‍ശനമുണ്ടാകും. തലസ്ഥാനത്തും പിവിആര്‍ ലുലു വഴിയാണ് റിലീസ്.

നേരത്തെ 76-ാമത് ബെര്‍ലിന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ക്ലാസിക് വിഭാഗത്തില്‍ ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു. കരഘോഷങ്ങളോടെയാണ് ചിത്രത്തെ ബെര്‍ലിന്‍ വരവേറ്റത്. സമാന്തര സിനിമാലോകത്ത് ഏറെ ചര്‍ച്ചയായിരുന്ന, ദേശീയ പുരസ്‌കാരമടക്കം നേടിയ സിനിമ തിരികെ എത്തുമ്പോള്‍ സിനിമാസ്‌നേഹികളും ആ വീണ്ടെടുപ്പിനായി കാത്തിരിക്കുകയാണ്.

പുതിയ തലമുറ ഇന്‍ വിച്ച് ആനിയെ അറിഞ്ഞു തുടങ്ങുന്നത് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയ ചില ക്ലിപ്പുകളിലൂടെയാണ്. രണ്ട് മുഖങ്ങളിലാണ് അവരുടെ കണ്ണുടക്കിയത്. ഇന്നത്തെ കിങ് ഖാന്‍ ഷാരൂഖ് ഖാനും, രാജ്യം കണ്ട പ്രതിഭാധനരായ അഭിനേതാക്കളില്‍ ഒരാളായ മനോജ് വാജ്‌പേയ്‌യും. 1989 ല്‍ ദൂരദര്‍ശനില്‍ അര്‍ധരാത്രി ഒരു തവണ മാത്രം പ്രദര്‍ശിപ്പിച്ച സിനിമയില്‍ അഭിനയിക്കുമ്പോള്‍ ഷാരൂഖ് ഖാനും മനോജ് വാജ്‌പേയും ഡല്‍ഹിയിലെ നാടകഗ്രൂപ്പുകളില്‍ സജീവമാകുന്ന കാലമാണ്.

ഷാരൂഖ് ഖാന്റെ ആദ്യകാല സിനിമകളിലൊന്നായിരുന്നു ആനി. ആര്‍ക്കിടെക്ചര്‍ വിദ്യാര്‍ഥിയുടെ വേഷമായിരുന്നു ഷാരൂഖ് ഖാന്‍ അവതരിപ്പിച്ചത്. സ്വവര്‍ഗ്ഗാനുരാഗിയായ ഈ കഥാപാത്രത്തിന് പേരു പോലുമുണ്ടായിരുന്നില്ല. സീനിയര്‍ എന്ന് വിളിക്കപ്പെടുന്ന കഥാപാത്രം ഒന്നോ രണ്ടോ രംഗത്തില്‍ മാത്രമാണ് വന്നു പോകുന്നത്. കൗതുകത്തിന് പുറത്ത് പുതുതലമുറ തേടിപ്പോയ ചിത്രം പക്ഷെ വളരെ വലിയൊരു ലോകമായിരുന്നു അവര്‍ക്ക് തുറന്നു കൊടുത്തത്. ആ സ്വീകാര്യതയാണ് 2025ല്‍ ചിത്രത്തെ പുതുക്കാനുള്ള ശ്രമങ്ങളിലേക്ക് നയിച്ചത്.

ടൈറ്റില്‍ കഥാപാത്രമായ ആനിയെ അവതരിപ്പിച്ചത് അര്‍ജുന്‍ റെയ്‌ന ആയിരുന്നു. റോഷന്‍ സേത്ത്, ഋതുരാജ്, ദിവ്യ സേത്ത്, രഘുവീര്‍ യാദവ്, തുടങ്ങിയവരും ചിത്രത്തിലുണ്ട്. തിരക്കഥാകൃത്തായ അരുന്ധതി റോയ് ചിത്രത്തില്‍ രാധ എന്ന കഥാപാത്രമായി എത്തുകയും ചെയ്യുന്നുണ്ട്. 1970 കളിലെ ഡല്‍ഹിയിലെ ആര്‍ക്കിടെക്ചര്‍ കോളേജ് വിദ്യാര്‍ഥികളുടെ ജീവിതവും മനോഭവാവുമെല്ലാം അവതരിപ്പിച്ച സിനിമ അരുന്ധതി റോയ്‌യുടെ സ്വന്തം അനുഭവങ്ങളില്‍ നിന്നുമാണ് ഉടലെടുത്തത്. അക്കാലത്തെ യുവാക്കളുടെ സംസാരഭാഷ ചിത്രത്തിന് ക്യാമ്പസുകൡ വലിയ സ്വീകാര്യത നേടിക്കൊടുത്തിരുന്നു. ഡല്‍ഹിയിലെ ക്യാമ്പസുകളില്‍ ചിത്രത്തിന്റെ വിഎച്ച്എസ് കാസറ്റുകള്‍ വലിയ തരംഗമായിരുന്നു.

1974 ലാണ് ചിത്രം പ്ലേസ് ചെയ്തിരിക്കുന്നത്. അടിയന്താരാവസ്ഥയുടെ തൊട്ട് മുമ്പ്. അക്കാലത്തെ രാഷ്ട്രീയ സാഹചര്യങ്ങളും വിദ്യാര്‍ഥികള്‍ക്കിടയിലുണ്ടായിരുന്ന ചര്‍ച്ചകളും അവരുടെ ആശങ്കകളുമെല്ലാം ചിത്രം അവതരിപ്പിക്കുന്നുണ്ട്. വിദ്യാര്‍ഥികള്‍ക്ക് മേല്‍ തന്റെ ഏകാധിപത്യം നടപ്പിലാക്കിയിരുന്ന ബില്ലിമോറിയ എന്ന പ്രിന്‍സിപ്പാൡനേയും ചിത്രത്തില്‍ കാണാം. ദൂരദര്‍ശനില്‍ മാത്രം പ്രദര്‍ശിപ്പിച്ചൊരു സിനിമ, വര്‍ഷങ്ങള്‍ക്ക് ശേഷം ബിഗ് സ്‌ക്രീനിലെത്തുമ്പോള്‍ അതൊരു സ്വപ്‌നമായി തോന്നുവെന്നാണ് സംവിധായകന്‍ പ്രദീപ് കൃഷന്‍ പറഞ്ഞത്.

Summary

In Which Annie Gives It Those Ones written by Arundhati Roy to be released after 37 years. Manoj Bajpayee and Shahrukh Khan plays minor roles.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
sticky_ads
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com