

തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്‍റെ മകനും മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍റെ ചെറുമകനുമായ ഇന്‍ബന്‍ ഉദയനിധി ബിഗ് സ്ക്രീനിൽ അരങ്ങേറ്റം കുറിക്കുന്നുവെന്ന് റിപ്പോർട്ട്. മാരി സെല്‍വരാജ് ചിത്രത്തിലൂടെയായിരിക്കും ഇന്‍ബന്‍റെ സിനിമാ അരങ്ങേറ്റം എന്നാണ് സൂചന.
പിതാവ് ഉദയനിധി സ്റ്റാലിന്‍ സ്ഥാപിച്ച റെഡ് ജയന്റ് മൂവീസ് എന്ന നിർമാണ കമ്പനിയുടെ ചുമതല ഏറ്റെടുത്തതിന് പിന്നാലെ ഇൻബൻ അഭിനയത്തിലേക്ക് ഇറങ്ങാന്‍ സാധ്യതയുണ്ടെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇന്‍ബനോ കുടുംബമോ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം നടത്തിയിട്ടില്ല.
20 കാരനായ ഇന്‍ബനാണ് ഇപ്പോള്‍ റെഡ് ജയന്റ് മൂവീസിന്‍റെ ചുമതല നിര്‍വഹിക്കുന്നത്. മാരി സെൽവരാജിന്റെ അടുത്ത ചിത്രത്തിൽ പ്രധാന കഥാപാത്രത്തെയാകും ഇന്‍ബന്‍ അവതരിപ്പിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍. തുടക്കം തന്നെ മാരി സെല്‍വരാജ് ചിത്രമായതിനാല്‍ അഭിനയമേഖലയില്‍ തന്‍റേതായ സ്ഥാനം ഉറപ്പിക്കാന്‍ ഇന്‍ബന് അധികം സമയം വേണ്ടിവരില്ലെന്നും സോഷ്യൽ മീഡിയ പറയുന്നു.
മാരി സെൽവരാജിന്റെ ബൈസൺ കാലമാടൻ എന്ന ചിത്രത്തിന് ശേഷമാകും ഇൻബനൊപ്പമുള്ള ചിത്രം ചെയ്യുക. സിനിമാ പ്രവേശനത്തിന്‍റെ ഭാഗമായി നിരവധി അഭിനയ ക്ലാസുകളിലും വർക്ക്‌ഷോപ്പുകളിലും പങ്കെടുക്കുന്ന ഇന്‍ബന്‍റെ വിഡിയോകൾ കഴിഞ്ഞ കുറച്ചുനാളുകളായി സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.
അതേസമയം 2023 ൽ പുറത്തിറങ്ങിയ മാമന്നൻ എന്ന ചിത്രത്തിനായി ഉദയനിധിയും സ്റ്റാലിനും ഒന്നിച്ചിരുന്നു. ചിത്രം ബോക്സോഫീസിലും വൻ ഹിറ്റായി മാറിയിരുന്നു. ബൈസൺ ആണ് മാരി സെൽവരാജിന്റേതായി റിലീസിനൊരുങ്ങുന്ന ചിത്രം.
കബഡി പ്രമേയമാക്കിയാണ് ചിത്രമൊരുക്കിയിരിക്കുന്നത്. ധ്രുവ് വിക്രമാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്. അനുപമ പരമേശ്വരൻ, രജിഷ വിജയൻ, ലാൽ, പശുപതി, അമീർ, കലൈയരശൻ, അഴകം പെരുമാൾ, മദൻ ദക്ഷിണാമൂർത്തി, ഹരി കൃഷ്ണൻ അൻമ്പുദുരൈ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates