ഹോളിവുഡില്‍ പോയി കയ്യടി നേടിയ ഇന്ത്യന്‍ താരങ്ങള്‍

ബോളിവുഡ് നടി എന്നതിനേക്കാള്‍ ഹോളിവുഡ് നടി എന്നാണ് ഇപ്പോള്‍ പ്രിയങ്ക അറിയപ്പെടുന്നത്
Indian stars who went to Hollywood
ഹോളിവുഡില്‍ പോയി കയ്യടി നേടിയ ഇന്ത്യന്‍ താരങ്ങള്‍

ഹോളിവുഡിലെ ഇന്ത്യന്‍ മുഖമായി മാറിയിരിക്കുകയാണ് ബോളിവുഡ് താരസുന്ദരി പ്രിയങ്ക ചോപ്ര. ഹോളിവുഡ് സിനിമളിലെ ഗംഭീര പ്രകടനത്തിലൂടെ കയ്യടി നേടിയ ഇന്ത്യന്‍ താരങ്ങള്‍ നിരവധിയാണ്.

1. പ്രിയങ്ക ചോപ്ര

priyanka chopra
പ്രിയങ്ക ചോപ്രഇൻസ്റ്റ​ഗ്രാം

ബോളിവുഡ് നടി എന്നതിനേക്കാള്‍ ഹോളിവുഡ് നടി എന്നാണ് ഇപ്പോള്‍ പ്രിയങ്ക അറിയപ്പെടുന്നത്. 2015 വരെ ഹിന്ദിയില്‍ സജീവമായിരുന്ന താരം പിന്നീട് ഹോളിവുഡില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. 2015ല്‍ ഇറങ്ങിയ ക്വാണ്ടികോ എന്ന ആക്ഷന്‍ ത്രില്ലര്‍ സീരീസാണ് പ്രിയങ്കയെ ഹോളിവുഡില്‍ പ്രിയങ്കരിയാക്കുന്നത്. ഇപ്പോള്‍ ഹോളിവുഡില്‍ തിരക്കേറിയ താരമാണ് പ്രിയങ്ക.

2. ഐശ്വര്യ റായ്

aishwarya rai
രാഹുല്‍ ഗാന്ധി, ഐശ്വര്യ റായ്ഫയല്‍

1994 ല്‍ ലോകസുന്ദരി പട്ടം നേടിയാണ് ഐശ്വര്യ റായ് ശ്രദ്ധനേടുന്നത്. മോഹന്‍ലാലിന്റെ നായികയായി ഇരുവറിലൂടെയാണ് ഐശ്വര്യ സിനിമയിലേക്ക് ചുവടുവെക്കുന്നത്. തുടര്‍ന്ന് നിരവധി സൂപ്പര്‍ഹിറ്റ് സിനിമകളില്‍ താരം അഭിനയിച്ചു. 2004ല്‍ ഇറങ്ങിയ ബ്രൈഡ് ആന്‍ഡ് പ്രെജുഡിസ് ആയിരുന്നു താരം ആദ്യമായി അഭിനയിച്ച ഇംഗ്ലീഷ് ചിത്രം. തുടര്‍ന്ന് ദി മിസ്ട്രസ് ഓഫ് സ്‌പൈസസ്, പ്രൊവോക്ക്ഡ്, ദി ലാസ്റ്റ് ലേജിയന്‍, ദി പിങ്ക് പാന്തര്‍ 2 തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു.

3. ഇര്‍ഫാന്‍ ഖാന്‍

irfan khan
ഇര്‍ഫാന്‍ ഖാന്‍

മികച്ച പ്രകടനത്തിലൂടെ സിനിമാപ്രേമികളുടെ കയ്യടി നേടിയിട്ടുള്ള നടനാണ് ഇര്‍ഫാന്‍ ഖാന്‍. 2001ല്‍ ആസിഫ് കപാഡിയയുടെ ദി വാരിയറിലൂടെയാണ് താരം ഹോളിവുഡിലേക്ക് ചുവടുവെക്കുന്നത്. സ്ലം ഡോഗ് ബില്യനേയറിലൂടെയാണ് താരം ആഗോള തലത്തില്‍ കയ്യടി നേടിയത്. ലൈഫ് ഓഫ് പൈ, ദി അമേസിങ് സ്‌പൈഡര്‍ മാന്‍, ജുറാസിക് വേള്‍ഡ്, ഇന്‍ഫെര്‍നോ തുടങ്ങിയ നിരവധി സൂപ്പര്‍ഹിറ്റ് സിനിമകളില്‍ വേഷമിട്ടു.

4. അനുപം ഖേര്‍

ANUPAM KHER
അനുപം ഖേര്‍

500 ല്‍ അധികം ബോളിവുഡ് സിനിമകളില്‍ വേഷമിട്ടിട്ടുള്ള നടനാണ് അനുപം ഖേര്‍. നിരവധി ഇംഗ്ലീഷ് ചിത്രങ്ങളിലാണ് താരം വേഷമിട്ടിട്ടുള്ളത്. ദി ബിഗ് സിക്ക്, സില്‍വര്‍ ലൈനിങ് പ്ലേബുക്ക്, എ ഫാമിലി മാന്‍ തുടങ്ങിയവയാണ് താരത്തിന്റെ പ്രധാന സിനിമകള്‍.

5. ധനുഷ്

dhanush
ധനുഷ്

നടന്‍, സംവിധായകന്‍, നിര്‍മാതാവ്, ഗായകന്‍ എന്നീ നിലകളിലെല്ലാം ശ്രദ്ധേയനായ താരമാണ് ധനുഷ്. തമിഴില്‍ മാത്രമല്ല ഹിന്ദിയിലും താരം കയ്യടി നേടിയിട്ടുണ്ട്. 2022 ല്‍ റിലീസ് ചെയ്ത േ്രഗ മാനിലൂടെയാണ് ധനുഷ് ഹോളിവുഡിലേക്ക് ചുവടുവെക്കുന്നത്. റയാന്‍ ഗോസ്ലിനും ക്രിസ് ഇന്‍സും പ്രധാന വേഷത്തിലെത്തിയ ചിത്രം റൂസോ ബ്രദേഴ്‌സാണ് സംവിധാനം ചെയ്തത്. ഗംഭീര ആക്ഷന്‍ കൊണ്ട് അമ്പരപ്പിക്കുന്ന പ്രകടനമാണ് താരം കാഴ്ചവെച്ചത്.

6. നസിറുദ്ദീന്‍ ഷാ

Naseeruddin Shah
നസീറുദ്ദീന്‍ ഷാ

2003ല്‍ റിലീസ് ചെയ്ത ദി ലീഗ് ഓഫ് എക്‌സ്ട്രാ ഓര്‍ഡിനറി ജന്റില്‍മാനിലൂടെയാണ് നസിറുദ്ദീന്‍ ഷാ ഹോളിവുഡിലേക്ക് ചുവടുവെക്കുന്നത്. ക്യാപ്റ്റന്‍ നേമോ എന്ന കഥാപാത്രമായാണ് താരം എത്തിയത്. ദി ഗ്രേറ്റ് ന്യൂ വണ്ടര്‍ഫുള്‍, ടുഡേയ്‌സ് സ്‌പെഷ്യല്‍ തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു.

7. ദീപിക പദുകോണ്‍

Deepika Padukone
ദീപിക പദുക്കോൺinstagram

ബോളിവുഡ് സുന്ദരി ദീപിക പദുകോണ്‍ ഹോളിവുഡിലേക്ക് അരങ്ങേറുന്നത് വിന്‍ ഡീസല്‍ ചിത്രം എക്‌സ്എക്‌സ്എക്‌സിലൂടെയാണ്. ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തിലെ താരത്തിന്റെ പ്രകടനം കയ്യടി നേടിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com