​'ഗുണ്ടകൾക്കിടയിലെ പ്രശ്‌നങ്ങൾ പരിഹരിക്കണം, ഇല്ലെങ്കിൽ കൊന്നുകളയും'; സൽമാൻ ഖാനെതിരെ വധഭീഷണി മുഴക്കി വിദ്യാർഥി

യുകെയിൽ നിന്നും മെഡിക്കൽ വിദ്യാർഥിയാണ് സൽമാൻ ഖാനെതിരെ വധ ഭീഷണി മുഴക്കിയത് 
ചിത്രം: ഫേയ്സ്ബുക്ക്
ചിത്രം: ഫേയ്സ്ബുക്ക്
Updated on
1 min read

മുംബൈ: ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന് വീണ്ടും വധഭീഷണി. യുകെയില്‍ പഠിക്കുന്ന ഇന്ത്യക്കാരനായ മെഡിക്കല്‍ വിദ്യാര്‍ഥിയാണ് താരത്തിനെതിരെ ഇ-മെയിൽ വഴി വധഭീഷണി മുഴക്കിയത്. പ്രതിയെ തിരച്ചറിഞ്ഞതായി പൊലീസ് പറഞ്ഞു. ഹരിയാന സ്വദേശിയായ ഇയാളെ ഇന്ത്യയിലെത്തിച്ച് ചോദ്യം ചെയ്യാനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണെന്ന് മുംബൈ പൊലീസ് അറിയിച്ചു.

ഇയാള്‍ യുകെയില്‍ മൂന്നാം വര്‍ഷം മെഡിക്കല്‍ വിദ്യാര്‍ഥിയാണ്. ഗുണ്ടാതലവൻ ലോറൻസ് ബിഷ്‌ണോയിയുടെ സഹായി ഗോൾഡി ബ്രാരിനെ 
നേരിൽ കാണണമെന്നും അവർക്കിടയിലെ അഭിപ്രായവ്യത്യാസങ്ങൾ ഒരിക്കൽ കൂടി പരിഹരിക്കണമെന്നും അല്ലെങ്കിൽ അനന്തരഫലങ്ങൾ നേരിടേണ്ടി വരുമെന്നുമായിരുന്നു സന്ദേശം.

സമാനമായ രീതിയിൽ മുംബൈ പൊലീസിന്റെ കണ്‍ട്രോള്‍ റൂമില്‍ വിളിച്ച് സല്‍മാന്‍ ഖാനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ പ്രായപൂര്‍ത്തിയാകാത്ത ആളെ കഴിഞ്ഞ ദിവസമാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Disha Patani
Suresh Gopi, Indrans
Sanal Kumar Sasidharan, Dr Biju
Parvathy Thiruvothu
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com