'രാഹുല്‍ പറഞ്ഞ ലാറിസ'യെ തേടിയിറങ്ങി, വഴിതെറ്റി 'ആര്യന്‍ ഖാന്റെ ലാറിസ'യുടെ കമന്റ് ബോക്‌സിലെത്തി ഇന്ത്യക്കാര്‍; 'ലവ്' ചോദിച്ച് മലയാളികളും

എന്താണ് സംഭവിക്കുന്നതെന്ന് തലപുകച്ച് ലാറിസ
Larissa
Larissaഇന്‍സ്റ്റഗ്രാം
Updated on
2 min read

ഹരിയാന നിയമസഭ തെരഞ്ഞെടുപ്പില്‍ നടന്ന ക്രമക്കേടിനെക്കുറിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധി നടത്തിയ വെളിപ്പെടുത്തല്‍ രാജ്യത്തെ ഞെട്ടിച്ചിരിക്കുകയാണ്. രാഹുല്‍ ഉന്നയിച്ച 'വോട്ട് ചോരി' ആരോപണങ്ങളില്‍ ഏറ്റവും ശ്രദ്ധേയമായ ഒന്നാണ് ബ്രസീലിയന്‍ മോഡല്‍ വോട്ട് ചെയ്തുവെന്നത്. ബ്രസീലിയന്‍ മോഡലിന്റെ ഫോട്ടോ വച്ച് വോട്ടര്‍ പട്ടികയില്‍ 22 പേരുകള്‍ വരികയും വോട്ട് ചെയ്യുകയുമുണ്ടായി എന്നാണ് രാഹുല്‍ ഗാന്ധി ആരോപിച്ചത്.

Larissa
'വിശ്വസിക്കാനാകുന്നില്ല, എല്ലാവരും ഇതുകണ്ട് ചിരിക്കുന്നു, എന്റെ ഫോട്ടോ ഉപയോഗിച്ച് ഇന്ത്യയിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ പോരടിക്കുന്നു'; പ്രതികരണവുമായി ബ്രസീല്‍ മോഡല്‍

ലാറിസ എന്ന മോഡലിന്റെ ചിത്രമാണ് ഇത്തരത്തില്‍ വോട്ടര്‍ പട്ടികയില്‍ പല പേരുകളില്‍ കടന്നു കൂടിയത്. ചിലപ്പോള്‍ സീമ, ചിലപ്പോള്‍ സ്വീറ്റി, മറ്റ് ചിലപ്പോള്‍ സരസ്വതി ആയി ഈ മോഡലിന്റെ പേരില്‍ വോട്ട് രേഖപ്പെടുത്തിയെന്ന രാഹുലിന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. ഇതിനിടെ ആളുമാറി മറ്റൊരു ലാറിസയുടെ കമന്റ് ബോക്‌സിലെത്തിയിരിക്കുകയാണ് ഇന്ത്യക്കാര്‍.

Larissa
'മൂലയ്ക്ക് നിന്ന് സിഗരറ്റു വലിക്കുന്ന ഷാരൂഖ് ഖാന്‍, എന്റെ കിളിപോയി; പേര് തെറ്റിച്ച് വിളിച്ചിട്ടും ഞാന്‍ തിരുത്തിയില്ല'

ബ്രസീലിയന്‍ മോഡലും, ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്റെ കാമുകിയായ ലാറിസ ബൊനേസിയുടെ കമന്റ് ബോക്‌സിലേക്കാണ് ഇന്ത്യക്കാര്‍ ഓടിക്കയറിയിരിക്കുന്നത്. ലാറിസയുടെ പോസ്റ്റുകള്‍ക്ക് താഴെ ഇന്ത്യക്കാരുടെ ബഹളമാണ്. എന്താണ് സംഭവിക്കുന്നതെന്ന് ലാറിസയ്ക്ക് യാതൊരു ധാരണയുമുണ്ടാകില്ലെന്നുറപ്പാണ്.

Larissa Bonesi
Larissa Bonesiഇന്‍സ്റ്റഗ്രാം

''നിങ്ങള്‍ ഇപ്പോള്‍ ഇന്ത്യയില്‍ ഫേമസാണ്, എത്ര സര്‍ക്കാരാണ് നിങ്ങള്‍ ഉണ്ടാക്കിയിരിക്കുന്നതെന്ന് അറിയാമോ?, ഇന്ത്യയിലെ പല സര്‍ക്കാരുകള്‍ക്കും പിന്നില്‍ നിങ്ങളാണല്ലേ, ബിജെപി വോട്ടര്‍ ഫ്രം ബ്രസീല്‍, ഇന്ത്യന്‍ പൗരത്വം ലഭിച്ചതിന് അഭിനന്ദനങ്ങള്‍, എപ്പോഴാണ് ഔദ്യോഗികമായി ചേട്ടത്തിയാകുന്നത്?'' എന്നിങ്ങനെ പോവുകയാണ് ഇന്ത്യക്കാരുടെ കമന്റുകള്‍. അതേസമയം മലയാളികളും കമന്റ് ബോക്‌സിലെത്തുന്നുണ്ട്. ' വാര്‍ത്ത കണ്ട് വന്നതാണ്, മലയാളികളെത്തിയോ? മലയാളീസ് ഒരു ലവ് തരുമോ എന്നൊക്കെ മലയാളികളും കമന്റ് ചെയ്യുന്നുണ്ട്.

അതേസമയം വാര്‍ത്തകളോട് യഥാര്‍ത്ഥ ലാറിസ പ്രതികരിച്ചിരുന്നു. മാത്യൂസ് ഫെററോ എന്ന ഫോട്ടോഗ്രാഫര്‍ ഒരു വെബ് സൈറ്റില്‍ പോസ്റ്റ് ചെയ്ത ചിത്രമാണ് വോട്ട് തട്ടിപ്പിനായി ഉപയോഗിച്ചതെന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്. സംഭവം വലിയ വാര്‍ത്തയായതോടെയാണ് യഥാര്‍ത്ഥ ലാറിസ രംഗത്തെത്തിയത്. ഇതിനിടെ ഇന്ത്യയില്‍ വോട്ട് ചെയ്ത ബ്രസീലുകാരിയെ തേടിയിറങ്ങിയ ഇന്ത്യക്കാര്‍ ആര്യന്‍ ഖാന്റെ കാമുകയായ ലാറിസയുടെ പേജിലെത്തുകയായിരുന്നു.

Summary

Indians got mistaken and comments on Aryan Khan's romoured GF Larissa Bonessi's posts instead of the real brazilian model Larissa Rahul Gandhi mentioned.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com