'മൂലയ്ക്ക് നിന്ന് സിഗരറ്റു വലിക്കുന്ന ഷാരൂഖ് ഖാന്‍, എന്റെ കിളിപോയി; പേര് തെറ്റിച്ച് വിളിച്ചിട്ടും ഞാന്‍ തിരുത്തിയില്ല'

സ്വന്തം പേരു പോലും മറന്നു പോകുന്ന അവസ്ഥയായിരുന്നു
Roshan Mathew about Alia Bhatt and Shahrukh Khan
Roshan Mathew about Alia Bhatt and Shahrukh Khan ഇന്‍സ്റ്റഗ്രാം
Updated on
2 min read

മലയാളത്തിലെ യുവനടന്മാരില്‍ ശ്രദ്ധേയനാണ് റോഷന്‍ മാത്യു. മലയാളവും കടന്ന് തമിഴിലും ബോളിവുഡിലുമെല്ലാം റോഷന്‍ സാന്നിധ്യമറിയിച്ചിട്ടുണ്ട്. അനുരാഗ് കശ്യപ് ഒരുക്കിയ ചോക്ക്ഡിലൂടെയാണ് റോഷന്‍ ബോളിവുഡിലെത്തുന്നത്. പിന്നീട് ആലിയ ഭട്ടിനൊപ്പം ഡാര്‍ലിങ്‌സിലും അഭിനയിച്ചു. വിജയ് വര്‍മ, ഷെഫാലി ഷാ എന്നിവരും പ്രധാന വേഷങ്ങളിലെത്തിയ ചിത്രമാണ് ഡാര്‍ലിങ്‌സ്.

Roshan Mathew about Alia Bhatt and Shahrukh Khan
'നടന്മാര്‍ക്ക് എന്തുമാകാം, ഒരു പെണ്ണ് ആവശ്യപ്പെട്ടാല്‍ മാത്രം പ്രശ്‌നമാകും'; എട്ട് മണിക്കൂര്‍ ഷിഫ്റ്റില്‍ ദീപികയ്ക്ക് യാമിയുടെ പിന്തുണ

ഷാരൂഖ് ഖാന്‍ ആയിരുന്നു ഡാര്‍ലിങ്‌സിന്റെ നിര്‍മാണം. ഈ സിനിമയുടെ സെറ്റിലെ ഓര്‍മകള്‍ പങ്കുവെക്കുകയാണ് റോഷന്‍ മാത്യു. ആലിയ ഭട്ടിനൊപ്പം അഭിനയിച്ചതിനെക്കുറിച്ചും ഷൂട്ടിങ് കാണാന്‍ ഷാരൂഖ് ഖാന്‍ വന്നതിനെക്കുറിച്ചുമാണ് റോഷന്‍ സംസാരിക്കുന്നത്. ക്ലബ് എഫ്എമ്മിന് നല്‍കിയ അഭിമുഖത്തിലായിരുന്നു റോഷന്‍ മനസ് തുറന്നത്.

Roshan Mathew about Alia Bhatt and Shahrukh Khan
വെറും 5 സിനിമകളിൽ നായകൻ, അച്ഛന് പിന്നാലെ ഹാട്രിക് അടിച്ച് മോനും; 'ഡീയസ് ഈറെ' 50 കോടി ക്ലബ്ബിൽ

''ഞാന്‍ കൂടെ അഭിനയിച്ചിട്ടുള്ളവരില്‍ ഏറ്റവും പ്രൊഫഷണലും കഴിവുള്ളതുമായ അഭിനേതാക്കളില്‍ ഒരാളാണ് ആലിയ ഭട്ട്. പ്രാക്ടീസ് ചെയ്തുണ്ടാക്കിയ പ്രൊഫഷണലിസം ആണ് ആലിയയുടേത്. വന്ന് നിന്ന് ആ മൊമന്റില്‍ അഭിനയിച്ച് പൊളിക്കുന്ന ആളായിട്ടല്ല ഡാര്‍ലിങ്‌സില്‍ തോന്നിയിട്ടുള്ളത്. ശരിക്കും പണിയെടുത്ത് പണിയെടുത്ത് കഥാപാത്രത്തെ അവിടെ എത്തിക്കുകയാണ്. അത് കാണാന്‍ ഭയങ്കര രസമാണ്'' എന്നാണ് നടിയെക്കുറിച്ച് റോഷന്‍ പറയുന്നത്.

ജസ്മീത് റീന്‍ സംവിധാനം ചെയ്ത ചിത്രമാണ് ഡാര്‍ലിങ്‌സ്. നെറ്റ്ഫ്‌ളിക്‌സ് ചിത്രമായിരുന്ന ഡാര്‍ലിങ്‌സ് നിര്‍മിച്ചത് ഷാരൂഖ് ഖാന്റെ റെഡ് ചില്ലീസ് എന്റര്‍ടെയ്ന്‍മെന്റും ആലിയ ഭട്ടും ചേര്‍ന്നായിരുന്നു. ഒരു ദിവസം ഷൂട്ടിങ് കാണാന്‍ ഷാരൂഖ് ഖാന്‍ നേരിട്ടെത്തിയ അനുഭവവും റോഷന്‍ പങ്കുവെക്കുന്നുണ്ട്.

''ഷൂട്ട് കാണാന്‍ ഒരു ദിവസം ഷാരൂഖ് ഖാന്‍ വന്നിരുന്നു. ഞാനൊരു ദിവസം സെറ്റില്‍ ചെന്നപ്പോള്‍ എല്ലാവരുടേയും മുഖം വല്ലാണ്ടിരിക്കുന്നു. എന്തുപറ്റിയെന്ന് ചോദിച്ചപ്പോള്‍ തിരിഞ്ഞുനോക്കാന്‍ പറഞ്ഞു. അവിടെ ഒരു മൂലയ്ക്കു നിന്ന് അദ്ദേഹം സിഗരറ്റ് വലിക്കുകയായിരുന്നു. ഒരു മൂലയ്ക്ക് ഒന്നും മിണ്ടാതിരിക്കുകയായിരുന്നു. കണ്ടതും ഞാന്‍ സ്റ്റക്കായി. ശരിക്കും സ്റ്റാര്‍ സ്രറ്റക്കായി. ഞങ്ങള്‍ ഷൂട്ട് ചെയ്യുന്നത് കുറച്ച് നേരം കണ്ടു നിന്ന ശേഷം എല്ലാവരോടും യാത്ര പറഞ്ഞ് പോയി. കെട്ടിപ്പിടിച്ചിട്ടാണ് പോയത്. ഞാന്‍ എന്തോ മണ്ടത്തരമൊക്കെ പറഞ്ഞു. നമുക്ക് നമ്മുടെ പേരു പോലും മറന്നു പോകുന്ന അവസ്ഥയായിരുന്നു. എന്നെ റോഹന്‍ എന്നായിരുന്നു വിളിച്ചത്. പക്ഷെ ഞാന്‍ തിരുത്താനൊന്നും പോയില്ല.'' റോഷന്‍ പറയുന്നു.

ജാന്‍വി കപൂര്‍ നായികയായ ഉലജ് ആണ് റോഷന്‍ മാത്യുവിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ ഹിന്ദി ചിത്രം. റോന്ത് ആണ് റോഷന്‍ അവസാനമിറങ്ങിയ സിനിമ. ചിത്രവും ചിത്രത്തിലെ റോഷന്റെ അഭിനയവും കയ്യടി നേടിയിരുന്നു. ഇത്തിരി നേരം ആണ് റിലീസ് കാത്തു നില്‍ക്കുന്ന സിനിമ. പിന്നാലെ ചേര, ചത്താ പച്ചാ തുടങ്ങിയ സിനിമകളും അണിയറയിലുണ്ട്.

Summary

Roshan Mathew recalls meeting shahrukh khan and he got starstruck. calls Alia Bhatt one of the most talented and professional actress he ever worked with.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com