'വസ്ത്രം കുറയുന്നത് ബോളിവുഡിലെ ന്യൂട്ടൻ നിയമം'; ദീപിക പദുക്കോണിനെ പരിഹസിച്ച് ഇൻഫ്ലുവൻസർ; താരത്തിന്റെ മറുപടി ഇങ്ങനെ

'നിങ്ങളുടെ കരിയറിൽ പറഞ്ഞതിൽ വ്യാജമല്ലാത്ത ഏക കാര്യം അതു മാത്രമാണ്'
ചിത്രം; ഫേയ്സ്ബുക്ക്
ചിത്രം; ഫേയ്സ്ബുക്ക്
Updated on
1 min read

ന്റെ പുതിയ ചിത്രം ​ഗഹ്രായിയാന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ നിറയുകയാണ് ബോളിവുഡ് സുന്ദരി ദീപിക പദുക്കോൺ. വ്യത്യസ്തമായ ആശയം പറയുന്ന ചിത്രത്തെ വളരെ പ്രതീക്ഷയോടെയാണ് താരം പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്. ബോൾഡ് രം​ഗങ്ങളുള്ള ചിത്രം ഇതിനോടകം ആരാധകരെ അമ്പരപ്പിച്ചു കഴിഞ്ഞു. അതിനിടെ താരത്തിന്റെ വസ്ത്രധാരണത്തെക്കുറിച്ചുള്ള സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ഫ്രെഡി ബേർഡിയുടെ കമന്റും അതിന് താരം നൽകിയ മറുപടിയും ചർച്ചയാവുകയാണ്. 

മോറോണുകളെക്കുറിച്ച് പറയാൻ മറന്നെന്ന് ദീപിക

സിനിമയുടെ റിലീസ് തീയതി അടുക്കുംതോറും വസ്ത്രത്തിന്റെ അളവ് കുറഞ്ഞുവരുമെന്നും ഇതാണ് ബോളിവുഡിലെ ന്യൂട്ടൻ നിയമം എന്നുമാണ്  ഇൻസ്റ്റഗ്രാമിൽ ഫ്രെഡി കുറിച്ചത്. ദീപികയേയും കരൺ ജോഹറിനെയും ടാഗ് ചെയ്തുകൊണ്ടായിരുന്നു കമന്റ്. ഇത് ശ്രദ്ധയിൽപ്പെട്ട ദീപിക പരോക്ഷ വിമർശനവുമായി രം​ഗത്തെത്തുകയായിരുന്നു. പ്രപഞ്ചം പ്രോട്ടോണ്‍, ന്യൂട്രോൺ, ഇലക്ട്രോൺ എന്നിവയാൽ നിർമിതമാണെന്ന് ശാസ്ത്രജ്ഞന്മാർ പറയുന്നു. എന്നാൽ മോറോണുകളെക്കുറിച്ച് പറയാൻ അവർ മറുന്നു പോയി എന്നായിരുന്നു ഇൻസ്റ്റഗ്രാം സ്റ്റോറിയായി താരം കുറിച്ചത്. 

ദിപികയ്ക്കെതിരെ ഫ്രെഡി

എന്നാൽ ഇതിൽ അവസാനിപ്പിക്കാൻ ഫ്രെഡി തയാറായിരുന്നില്ല. പ്രിയപ്പെട്ട ദീപിക, ചെറിയ വസ്ത്രങ്ങൾ ധരിച്ചതിന്റെ പേരിൽ ഞാന്‍ നിങ്ങളെ പരിഹസിച്ചിട്ടില്ല. നിങ്ങൾക്ക് ഇഷ്ടമുള്ളത് നിങ്ങൾക്ക് ധരിക്കാം. എന്നെ മോറോൺ എന്നു വിളിച്ചതിന് നന്ദി. നിങ്ങളുടെ കരിയറിൽ പറഞ്ഞതിൽ വ്യാജമല്ലാത്ത ഏക കാര്യം അതു മാത്രമാണ്. സ്നേഹത്തോടെ ഫ്രഡ്’- എന്നായിരുന്നു ഫ്രെഡിയുടെ മറുപടി. ഇതോടെ ദീപികയെ പിന്തുണച്ചുകൊണ്ട് നിരവധി പേരാണ് രം​ഗത്തെത്തിയത്. ഇതിനു മുൻപും സ്ത്രീകളെ അപഹസിക്കുന്ന പ്രസ്താവനയുടെ പേരിൽ ഇയാൾ വിവാദത്തിലായിട്ടുണ്ട്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com