മതിയായ യാത്രാരേഖകളില്ല; നിക് ജൊനാസിനെ മുംബൈ വിമാനത്താവളത്തില്‍ തടഞ്ഞു

സുരക്ഷാ ഉദ്യോഗസ്ഥര്‍ നിക്കിനെ തടഞ്ഞുവച്ചിരിക്കുന്നതിന്റെ വിഡിയോ ഗായകന്റെ തന്നെ ഔദ്യോഗിക സമൂഹമാധ്യമ പേജിലൂടെയാണ് പുറത്തുവന്നത്.
നിക് ജൊനാസ്
നിക് ജൊനാസ് ഇന്‍സ്റ്റഗ്രാം
Updated on
1 min read

മുംബൈ: യാത്രാരേഖകള്‍ കൈവശമില്ലെന്ന കാരണത്താല്‍ പോപ് താരവും നടി പ്രിയങ്ക ചോപ്രയുടെ ഭര്‍ത്താവുമായ നിക് ജൊനാസിനെ മുംബൈ രാജ്യാന്തര വിമാനത്താവളത്തില്‍ തടഞ്ഞുവച്ചു. സുരക്ഷാ ഉദ്യോഗസ്ഥര്‍ നിക്കിനെ തടഞ്ഞുവച്ചിരിക്കുന്നതിന്റെ വിഡിയോ ഗായകന്റെ തന്നെ ഔദ്യോഗിക സമൂഹമാധ്യമ പേജിലൂടെയാണ് പുറത്തുവന്നത്.

എയര്‍പോര്‍ട്ടിലെ സുരക്ഷാ ജീവനക്കാര്‍ യാത്രാ രേഖകള്‍ ആവശ്യപ്പെടുന്നതും നിക്കിനൊപ്പമുണ്ടായിരുന്നവര്‍ ഫോണില്‍ ടിക്കറ്റിന്റെ കോപ്പി പരതുന്നതുമൊക്കെ നിക്ക് പങ്കുവെച്ച വിഡിയോയില്‍ കാണാം.

നിക് ജൊനാസ്
യൂത്തന്മാര്‍ മാറി നിന്നേ!: സ്റ്റൈലിഷായി മമ്മൂട്ടി, ചിത്രങ്ങള്‍ വൈറല്‍

യാത്രരേഖകള്‍ കാണിച്ചതോടെ നിക്കിന് അല്‍പനേരത്തിനു ശേഷം എയര്‍പോര്‍ട്ടിലേക്കു പ്രവേശനാനുമതി ലഭിച്ചു. നിക് ഉള്‍പ്പെട്ട ജൊനാസ് ബ്രദേഴ്‌സിന്റെ സംഗീതപരിപാടിക്കു വേണ്ടിയാണ് സംഘം ശനിയാഴ്ച മുംബൈയില്‍ എത്തിയത്. വിമാനത്തില്‍ വന്നിറങ്ങിയപ്പോള്‍ മുതല്‍ നിക്കിനും കൂട്ടര്‍ക്കും അതിഗംഭീരമായ വരവേല്‍പ്പാണ് ലഭിച്ചത്.

ദക്ഷിണ മുംബൈയിലെ മഹാലക്ഷ്മി റേസ് കോഴ്‌സില്‍ ഒന്നരമണിക്കൂര്‍ നീണ്ടുനിന്ന പരിപാടി കാണാന്‍ നിരവധി പേര്‍ എത്തിയിരുന്നു. പ്രിയങ്ക ചോപ്ര മുംബൈയിലുണ്ടായിരുന്നെങ്കിലും റേസ് കോഴ്‌സിലെ പരിപാടിക്ക് എത്താനായില്ല. ജൊനാസ് ബ്രദേഴ്‌സിന്റെ ഇന്ത്യയിലെ ആദ്യ സംഗീതപരിപാടിയായിരുന്നു ഇത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com