'എന്നെ പറഞ്ഞോ, എന്റെ കൊച്ചിനെ പറഞ്ഞാല്‍ എല്ലാത്തിനെയും പൂട്ടും; വല്ലവന്റേയും ജീവിതം വിറ്റ് ജീവിക്കുന്നവര്‍'; മകളെ ചേര്‍ത്തു പിടിക്കുന്ന മഞ്ജു പിള്ള

വിവരമില്ലാത്ത കുറേ മഞ്ഞക്കാര്‍ ഇരിപ്പുണ്ട്. വല്ലവന്റേയും ജീവിതം വിറ്റ് ജീവിക്കുന്ന ആള്‍ക്കാരാണ്.
Daya Sujith , Manju Pillai
Daya Sujith , Manju Pillaiഇന്‍സ്റ്റഗ്രാം
Updated on
1 min read

നടി മഞ്ജു പിള്ളയുടെ മകള്‍ ദയ സുജിത്ത് സോഷ്യല്‍ മീഡിയയിലെ താരമാണ്. ദയയുടെ ഫോട്ടോഷൂട്ടുകളും വ്‌ളോഗുകളുമെല്ലാം സോഷ്യല്‍ മീഡിയയുടെ കയ്യടി നേടാറുണ്ട്. ദയയുടെ മോഡലിങ് മികവിനും ഫാഷന്‍ സെന്‍സിനുമെല്ലാം ഒരുപാട് ആരാധകരുണ്ട്. എന്നാല്‍ സോഷ്യല്‍ മീഡിയയുടെ നിരന്തരമുള്ള സൈബര്‍ ആക്രമണവും ദയയ്ക്ക് നേരിടേണ്ടി വരാറുണ്ട്.

കഴിഞ്ഞ ദിവസം യൂട്യൂബര്‍ ഷെഫീന ബീവി ദയ്‌ക്കെതിരെ നടത്തിയ അധിക്ഷേ വര്‍ഷം വലിയ വിവാദമായിരിക്കുകയാണ്. ദയ്‌ക്കെതിരെ കടുത്ത ഭാഷയിലായിരുന്നു ഷെഫീന ബീവി സംസാരിച്ചത്. മകളെ കയറൂരി വിട്ടിരിക്കുകയാണോ, ആകെ ഒരു മകളല്ലേ ഉള്ളൂ, മര്യാദ പഠിപ്പിച്ചൂടേ എന്നൊക്കെയാണ് ഷെഫീന ബീവി മഞ്ജു പിള്ളയോടായി ചോദിച്ചത്.

ദയ പങ്കുവച്ചൊരു ട്രാന്‍സിഷന്‍ വിഡിയോയായിരുന്നു യൂട്യൂബറെ ചൊടിപ്പിച്ചത്. പിന്നാലെ ദയയ്ക്ക് പിന്തുണയുമായി സോഷ്യല്‍ മീഡിയയെത്തി. ദയയുടെ വസ്ത്ര സ്വാതന്ത്ര്യത്തിന് പിന്തുണ അറിയിച്ചവര്‍ ഷെഫീന ബീവിയുടെ അധിക്ഷേപത്തെ രൂഷമായ ഭാഷയിലാണ് വിമര്‍ശിച്ചത്. ഇതോടെ അവര്‍ വിഡിയോ ഡിലീറ്റാക്കുകയായിരുന്നു. പിന്നാലെ കഴിഞ്ഞ ദിവസം പ്രതികരണവുമായി ദിയയുമെത്തി.

ഇതിനിടെ ഇപ്പോഴിതാ മഞ്ജു പിള്ളയുടെ പഴയൊരു അഭിമുഖം വീണ്ടും വൈറലാവുകയാണ്. മുമ്പൊരിക്കല്‍ നല്‍കിയ അഭിമുഖത്തില്‍ മകള്‍ക്കെതിരെയുള്ള സൈബര്‍ ആക്രമണങ്ങളെക്കുറിച്ച് സംസാരിക്കുന്ന മഞ്ജു പിള്ളയുടെ ഭാഗമാണ് വീണ്ടും വൈറലായിരിക്കുന്നത്. മകളോട് മോശമായി സംസാരിക്കുന്നവരെ താന്‍ പൂട്ടുമെന്നാണ് അന്ന് മഞ്ജു പിള്ള പറഞ്ഞത്. വൈറലാകുന്ന വിഡിയോയില്‍ മഞ്ജു പിള്ള പറയുന്നത് ഇങ്ങനെയാണ്;

''നിങ്ങള്‍ എന്നെ പറഞ്ഞോ, എന്റെ കൊച്ചിനെ എന്തെങ്കിലും പറഞ്ഞാല്‍ ഞാന്‍ എല്ലാത്തിനെയും പൂട്ടും. മഞ്ജു പിള്ളയുടെ അത്ര സൗന്ദര്യമൊന്നും നിനക്കില്ല. അതുകൊണ്ട് നെഗളിക്കേണ്ട എന്നുള്ളത്. ആ പറയുന്നത് കേട്ട് വേദന തോന്നുന്നത് എനിക്കല്ലേ. പറഞ്ഞവരെ കൈയ്യില്‍ കിട്ടിയാല്‍ തല്ലി കാലൊടിക്കും. വിവരമില്ലാത്ത കുറേ മഞ്ഞക്കാര്‍ ഇരിപ്പുണ്ട്. വല്ലവന്റേയും ജീവിതം വിറ്റ് ജീവിക്കുന്ന ആള്‍ക്കാരാണ്. നാളെ അവര്‍ പറയുന്നൊരു കമന്റിന് വേണ്ടി എന്റെ ജീവിതം തുലയ്ക്കാന്‍ ഞാന്‍ തയ്യാറല്ല. ഞാന്‍ വെല്ലുവിളിക്കുന്നു കഷ്ടപ്പെട്ട് ജീവിക്കാന്‍ അവര്‍ തയ്യാറാണോ?''.

Daya Sujith , Manju Pillai
'ബിന്‍സി ഉപദ്രവിച്ചു, കടിച്ച് പറിച്ചു; സ്‌നേഹം വിഡിയോയില്‍ മാത്രം, കുട്ടികാലം മുതല്‍ അനുഭവിക്കുന്നു'; പൊട്ടിക്കരഞ്ഞ് സഹോദരി
Daya Sujith , Manju Pillai
മോഹന്‍ലാലും പ്രിയനും ജാതി ചോദിച്ച് എന്‍എസ്എസ് കരയോഗം ഉണ്ടാക്കാം എന്ന് കരുതിയല്ല സിനിമ ചെയ്തത്; സുരേഷ് കുമാര്‍
Daya Sujith , Manju Pillai
അച്ഛനെ തേടി വീട്ടില്‍ വന്ന കടക്കാര്‍, അവരെ നേരിട്ടത് ഞാനാണ്; കുട്ടിക്കാലം പണമുണ്ടാക്കാനായിരുന്നു ലക്ഷ്യം; ജീവിതം പറഞ്ഞ് വിജയ് സേതുപതി
Summary

Old interview of Manju Pillai goes viral as daughter Daya Sujith gains social media's support. Daya faced cyber bulliying from a youtuber recently.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com