'കയ്യിൽ ഒരു കിടിലൻ തിരക്കഥയുണ്ട്, അലഞ്ഞുതിരിഞ്ഞ്‌ നടന്നതിന് കണക്കില്ല', ഇരട്ടയുടെ സംവിധായകൻ ഇനി ബോളിവുഡിൽ

തിരക്കഥയെഴുതാൻ ഇരട്ടയുടെ സംവിധാകൻ രോഹിത് എംജി കൃഷ്ണനെ സമീപിച്ച് ഷാരൂഖ് ഖാന്റെ പ്രൊഡക്ഷൻ ഹൗസായ റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റ്
രോഹിത് എംജി കൃഷ്ണൻ/ ചിത്രം ഫെയ്‌സ്‌ബുക്ക്
രോഹിത് എംജി കൃഷ്ണൻ/ ചിത്രം ഫെയ്‌സ്‌ബുക്ക്
Updated on
1 min read

ലയാളത്തിൽ ജോജു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച 'ഇരട്ട'യുടെ സംവിധാകൻ രോഹിത് എംജി കൃഷ്ണൻ ബോളിവുഡിലേക്ക്. ഷാരൂഖ് ഖാന്റെ പ്രൊഡക്ഷൻ ഹൗസായ റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റ് അദ്ദേഹത്തെ തിരക്കഥ എഴുതാൻ സമീപിച്ചിരിക്കുകയാണ്. ഇത് സംബന്ധിച്ച് ഔദ്യോഗിക കൂടിക്കാഴ്ച കഴിഞ്ഞതായും രോഹിത് അറിയിച്ചു. 

ഇപ്പോൾ അതിന്റെ പണിപ്പുരയിലാണ്. എന്നാൽ ഇത് ഇരട്ടയുടെ റീമേക്കല്ല. പുതിയൊരു പ്രോജക്ടാറാണെന്നും രോഹിത് പറഞ്ഞു. തിയേറ്ററുകളിൽ അത്ര വിജയമായിരുന്നില്ലെങ്കിലും ഒടിടി പ്ലാറ്റ്‌ഫോമിലൂടെയാണ് കൂടുതൽ പ്രേക്ഷകരിലേക്ക് 'ഇരട്ട' എന്ന ചിത്രം എത്തിയത്. നെറ്റ്ഫ്ലിക്‌സ് ട്രെഡ്ഡിങ്ങിൽ രണ്ടാമതാണ് ഇപ്പോൾ 'ഇരട്ട'. അതിന്റെ സന്തോഷവും സംവിധായകൻ ഫെയ്‌സ്ബുക്കിലൂടെ പങ്കുവെച്ചിരുന്നു.

തിരക്കഥയിൽ മാത്രമായിരുന്നു വിശ്വാസം. പിന്നെ കയ്യിലൊരു കിടിലൻ തിരിക്കഥ ഉണ്ടെന്ന് പറയാനുള്ള മനസുമായിരുന്നു ആകെ ഉണ്ടായിരുന്നതെന്ന് ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ അദ്ദേഹം പറഞ്ഞു. 2017ലാണ് ഇരട്ടയുടെ തിരക്കഥ എഴുതുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com