17 കാരിയുമായി 35 കാരന്‍ കാര്‍ത്തിക് ആര്യന്റെ പ്രണയം; സ്റ്റോറി വൈറലായതോടെ അണ്‍ഫോളോ ചെയ്ത് രക്ഷപ്പെടല്‍?
ബോളിവുഡ് നടന്‍ കാര്‍ത്തിക് ആര്യന്‍ പ്രണയത്തിലെന്ന് റിപ്പോര്‍ട്ടുകള്‍. ഗോവ ബീച്ചില്‍ നിന്നുള്ള തന്റെ വെക്കേഷന്‍ ചിത്രങ്ങള്‍ കാര്‍ത്തിക് പങ്കുവച്ചതോടെയാണ് ചര്‍ച്ചകള്‍ ആരംഭിക്കുന്നത്. ചിത്രത്തില്‍ കാര്‍ത്തിക്കിന്റെ കാല് മാത്രമാണ് കാണാന്‍ സാധിച്ചിരുന്നത്. എന്നാല്‍ സോഷ്യല്‍ മീഡിയ മറ്റാര്‍ക്കും കാണാത്തത് പലതും കണ്ടെത്തുകയായിരുന്നു.
കാര്‍ത്തിക് ആര്യന്‍ പങ്കുവച്ച ചിത്രവും, ഗ്രീസ് വംശജയായ കരീന കുബുലിയൂട്ട് എന്ന പെണ്‍കുട്ടി പങ്കുവച്ച ചിത്രവും ചേര്‍ത്തുവെച്ചാണ് സോഷ്യല്‍ മീഡിയ കഥ മെനഞ്ഞിരിക്കുന്നത്. ഗ്രീസുകാരിയായ കരീന യുകെയില്‍ പഠിക്കുകയാണ് നിലവില്‍. കരീന സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുന്ന ഏക ഇന്ത്യക്കാരന്‍ കാര്‍ത്തിക് ആണെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. ഇരുവരും പരസ്പരം ഫോളോ ചെയ്തിരുന്നു.
ഇരു ചിത്രങ്ങളിലേയും ലൊക്കേഷനും ടവ്വലുകളും കിടക്കുന്ന ബെഞ്ചുകളുമെല്ലാം സമാനമാണ്. കാര്‍ത്തിക്കിന്റെ ബെഞ്ചിന് തൊട്ടടുത്ത ബെഞ്ചില്‍ കിടക്കുന്ന ചിത്രമായിരിക്കാം കരീന പങ്കുവച്ചതെന്നാണ് സോഷ്യല്‍ മീഡിയയുടെ അനുമാനം. ചര്‍ച്ചകള്‍ ഇങ്ങനെ ഒരു വഴിക്ക് പോവുകയാണ്.
ഇതിനിടെ കാര്‍ത്തിക്കും കരീനയും സോഷ്യല്‍ മീഡിയയില്‍ പരസ്പരം അണ്‍ഫോളോ ചെയ്തതും ആരാധകരില്‍ സംശയമുണ്ടാക്കിയിട്ടുണ്ട്. അതേസമയം കരീനയുടെ പ്രായത്തെച്ചൊല്ലിയും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച നടക്കുന്നുണ്ട്. ചില റിപ്പോര്‍ട്ടുകള്‍ പറയുന്നത് കരീനയുടെ പ്രായം 18 ആണെന്നാണെങ്കില്‍ മറ്റ് ചിലര്‍ പറയുന്നത് 17 ആണെന്നാണ്. കരീന നിലവില്‍ ബ്രിട്ടനില്‍ പഠിക്കുകയാണെന്നും കൂടാതെ ചിയര്‍ലീഡറാണെന്നും ചില റിപ്പോര്‍ട്ടുകളുണ്ട്.
കരീനയുടേയും കാര്‍ത്തിക്കിന്റേയും പ്രായ വ്യത്യാസത്തെ ചൊല്ലിയും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. കരീനയുടെ പ്രായം 17 ആണെങ്കില്‍ കാര്‍ത്തിക്കിന്റെ പ്രായം 35 ആണ്. ഇരുവര്‍ക്കുമിടയില്‍ 18 വയസിന്റെ വ്യത്യാസമുണ്ട്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി കാര്‍ത്തിക് ആര്യന്‍ പ്രണയത്തിലാണെന്ന വാര്‍ത്ത താരത്തിനെതിരെ വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടവരുത്തിയിട്ടുണ്ട്. താരത്തിനെതിരെ കടുത്ത ഭാഷയിലാണ് സോഷ്യല്‍ മീഡിയ പ്രതികരിച്ചിരിക്കുന്നത്.
അതേസമയം ഇത്യാദ്യമായിട്ടല്ല കാര്‍ത്തിക് ആര്യന്റെ പേര് ഗോസിപ്പ് കോളങ്ങളില്‍ ഇടം നേടുന്നത്. തന്റെ സിനിമകളേക്കാള്‍ കൂടുതല്‍ പ്രണയങ്ങള്‍ ചര്‍ച്ചയായിട്ടുള്ള നടനാണ് കാര്‍ത്തിക് ആര്യന്‍. സാറ അലി ഖാന്‍, അനന്യ പാണ്ഡെ, ശ്രീലീല തുടങ്ങിയ ബോളിവുഡിലെ പലസുന്ദരിമാരുടെ പേരും കാര്‍ത്തിക്കിനൊപ്പം ചേര്‍ത്തുവെക്കപ്പെട്ടിട്ടുണ്ട്. എങ്കിലും 17 കാരിക്കൊപ്പം നടന്റെ പേര് ഉയര്‍ന്നു വരുന്നത് വലിയ വിവാദമായി മാറിയിരിക്കുകയാണ്.
Is Kartik Aaryan dating 17 years old Greece girl? their similar stories sparks social media buzz.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

