'അവര്‍ കണ്ടിട്ടു പോലുമില്ല'; സാറ ടെണ്ടുല്‍ക്കറുടെ വരന്‍ ഡിയോളിന്റെ മകനോ? സത്യാവസ്ഥ ഇതാണ്

രണ്ട് പ്രമുഖ കുടുംബങ്ങളും ഈ വിവാഹത്തിലൂടെ ബന്ധുക്കളായി മാറുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
Sara Tendulkar
Sara Tendulkar
Updated on: 
1 min read

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകള്‍ സോഷ്യല്‍ മീഡിയ ലോകത്തെ താരമാണ്. സിനിമാതാരങ്ങളേക്കാള്‍ ആരാധകരുണ്ട് സാറ ടെണ്ടുല്‍ക്കര്‍ക്ക്. സാറയുടെ പ്രണയവും വിവാഹവുമൊക്കെ പലപ്പോഴും ഗോസിപ്പ് കോളങ്ങളല്‍ നിറയാറുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റ് താരം ശുബ്മന്‍ ഗില്ലും സാറയും പ്രണയത്തിലാണെന്ന് ഏറെ നാളുകളായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

എന്നാല്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രചരിക്കുന്നത് സാറയും രാജ്‌വീര്‍ ഡിയോളും വിവാഹം കഴിക്കാനൊരുങ്ങുന്നുവെന്ന വാര്‍ത്തകളാണ്. ബോളിവുഡിന്റെ സൂപ്പര്‍ താരം സണ്ണി ഡിയോളിന്റേയും പൂജ ഡിയോളിന്റേയും മകനാണ് രാജ്‌വീര്‍. രണ്ട് പ്രമുഖ കുടുംബങ്ങളും ഈ വിവാഹത്തിലൂടെ ബന്ധുക്കളായി മാറുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ സാറയുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത് ആ വാര്‍ത്തകള്‍ വ്യാജമാണെന്നാണ്. ''ആ അഭ്യൂഹങ്ങളില്‍ യാതൊരു സത്യവുമില്ല. സാറയും രാജ് വീറും നേരില്‍ കണ്ടിട്ടു പോലുമില്ല. സാറ സിംഗിളാണ്. ജോലിയില്‍ ശ്രദ്ധിക്കുകയാണ്. അനാവശ്യ അഭ്യൂഹങ്ങളാണിതെല്ലാം'' എന്നാണ് അവര്‍ പറയുന്നത്.

നേരത്തെ സഹോദരന്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കറുടെ വിവാഹത്തിനിടെ സാറ നടത്തിയ പരാമര്‍ശം വാര്‍ത്തയായിരുന്നു. സഹോദരന്റെ വിവാഹം തനിക്കൊരു ട്രയല്‍ പോലെയാണ് തോന്നിയതെന്നായിരുന്നു സാറ പറഞ്ഞത്. ''ഇത് എനിക്കുള്ളൊരു ട്രയല്‍ റൗണ്ട് പോലെയാണ് തോന്നിയത്. എനിക്ക് എന്താണ് വേണ്ടത്, എന്താണ് വേണ്ടാത്തത് എന്ന് ഇപ്പോള്‍ അറിയാം'' എന്നായിരുന്നു സാറ പറഞ്ഞത്.

Sara Tendulkar
'അടിച്ചുവാരാന്‍ പറഞ്ഞതും ദീപിക കരച്ചിലിന്റെ വക്കിലെത്തി, അരിശം വന്നു'; വെളിപ്പെടുത്തി അനുപം ഖേര്‍
Sara Tendulkar
'മേള' യാത്ര തുടരുന്നു, 100 ദിവസം കടന്ന് ചിത്രീകരണം; വിശേഷങ്ങൾ പങ്കുവെച്ച് മമ്മൂട്ടിക്കമ്പനി
Sara Tendulkar
'അയ്യോ മുടിയൊക്കെ നരച്ചല്ലോ! ആണുങ്ങളുടെ കാര്യത്തിൽ പ്രശ്നമില്ല, സ്ത്രീകളെപ്പോഴും പെർഫെക്ട് ആയിരിക്കണം; എന്തൊരു ഇരട്ടത്താപ്പ് ?'
Summary

Is Sara Tendulkar going to marry Rajveer Deol?

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER