സഹോദരിയുടെ ഭർത്താവ് പണക്കാരനാണോ? നിഷ ‌അ​ഗർവാളിനോട് ആരാധകന്റെ ചോദ്യം, മറുപടി ഇങ്ങനെ

കഴിഞ്ഞ ദിവസം ഇൻസ്റ്റ​ഗ്രാമിലൂടെയുള്ള ക്യു ആൻഡ് എ സെഷനിലാണ് നിഷ അ​ഗർവാളിന് സഹോദരിയുടെ ഭർത്താവിനെക്കുറിച്ചുള്ള വിശേഷങ്ങൾ പങ്കുവെക്കേണ്ടിവന്നത്
കാജലും ​ഗൗതവും കുടുംബത്തിനൊപ്പം/ ഇൻസ്റ്റ​ഗ്രാം
കാജലും ​ഗൗതവും കുടുംബത്തിനൊപ്പം/ ഇൻസ്റ്റ​ഗ്രാം
Updated on
1 min read

നീണ്ടനാളത്തെ പ്രണയത്തിന് ശേഷം അടുത്തിടെയാണ് നടി കാജൽ അ​ഗർവാൾ വിവാഹിതയായത്. വ്യവസായി ​ഗൗതം കിച്ലു ആണ് താരത്തിന്റെ ഭർത്താവ്. വളരെ അപ്രതീക്ഷിതമായാണ് കാജൽ വിവാഹവാർത്ത പുറത്തുവിട്ടത്. ഇതുവരെ ലൈം ലൈറ്റിൽ വരാത്ത ​ഗൗതമിനെക്കുറിച്ച് അറിയാൻ ആരാധകർക്ക് വളരെ ആകാംക്ഷയായിരുന്നു. വിവാഹം കഴിഞ്ഞ് മാസങ്ങൾ പിന്നിട്ടിട്ടും ഇപ്പോഴും അതന് കുറവില്ല. കാജലിനോട് മാത്രമല്ല സഹോദരി നിഷ അ​ഗർവാളിനോട് പോലും ​ഗൗതത്തെക്കുറിച്ചുള്ള വിശേഷങ്ങൾ ചോദിക്കുകയാണ് ആരാധകർ. 

കഴിഞ്ഞ ദിവസം ഇൻസ്റ്റ​ഗ്രാമിലൂടെയുള്ള ക്യു ആൻഡ് എ സെഷനിലാണ് നിഷ അ​ഗർവാളിന് സഹോദരിയുടെ ഭർത്താവിനെക്കുറിച്ചുള്ള വിശേഷങ്ങൾ പങ്കുവെക്കേണ്ടിവന്നത്. അതിൽ ഒരു ആരാധകന്റെ ചോദ്യം ഗൗതം പണക്കാരനാണോ എന്നാതായിരുന്നു. ഇതിന് വളരെ മനോഹരമായാണ് നിഷ മറുപടി നൽകിയത്. അതെ എല്ലാ അര്‍ഥത്തിലും, അറിവിലും വിവേകത്തിലും ധനികനാണ്, നല്ല ഹൃദയത്താല്‍ അനുഗ്രഹിക്കപ്പെട്ടവനുമാണ്- നിഷ കുറിച്ചു. 

ആറ് വർഷത്തെ പ്രണയത്തിന് ശേഷമാണ് കഴിഞ്ഞ വർഷം ഒക്റ്റോബറിൽ കാജലും ​ഗൗതമും വിവാഹിതരായത്. അതുവരെ ഗൗതമിനെക്കുറിച്ച് കാജളിന്റെ അടുത്ത സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമല്ലാതെ മറ്റാര്‍ക്കും അറിവുണ്ടായിരുന്നില്ല. വിവാഹശേഷം ഇരുവരും ഒന്നിച്ച് കിച്ച്ഡ് എന്ന പുതിയ സംരംഭത്തിന് തുടക്കമിട്ടിരിക്കുകയാണ്. സിനിമയിലും സജീവമാണ് കാജൾ. താരത്തിന്റേതായി അഞ്ചു ചിത്രങ്ങളാണ് പുറത്തിറങ്ങാനുള്ളത്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Meghana Raj
kandukonden kandukonden
Alex Paul, Love and U, Asvati Alex
Mammootty
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com