'ആളുകൾ കൂടിയിരിക്കുന്ന റെസ്റ്റോറൻ്റിൻ്റെ നടുവിലിരുന്ന് കരയാൻ പറഞ്ഞു, അത് കേട്ട് ഞെട്ടിപ്പോയി'; കാസ്റ്റിങ് ഡയറക്ടർക്കെതിരെ ഇഷ

ഒരു വേഷത്തിനു വേണ്ടി റെസ്റ്റോറൻ്റിൽ വെച്ച് കരയാൻ താൻ തയ്യാറായില്ല.
Isha Talwar
Isha Talwarഇൻസ്റ്റ​ഗ്രാം
Updated on
1 min read

തട്ടത്തിൻ മറയത്ത് എന്ന ചിത്രത്തിൽ ആയിഷയായെത്തി മലയാളികളുടെ മനം കവർന്ന നായികയാണ് ഇഷ തൽവാർ. മലയാളത്തിൽ അത്ര സജീവമല്ലെങ്കിലും ഇഷ ഹിന്ദി വെബ് സീരിസുകളിലും സിനിമകളിലും സജീവമാണ്. ഇപ്പോഴിതാ, യഷ് രാജ് ഫിലിംസിന്റെ കാസ്റ്റിങ് ഡയറക്ടർ ഷാനൂ ശർമ്മയ്‌ക്കെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇഷ.

ഒരു ഓഡിഷനിടെ ഷാനൂ വിചിത്രമായ ആവശ്യം ഉന്നയിച്ചു. എന്തിനാണ് അങ്ങനെ പെരുമാറിയതെന്ന് ഇപ്പോഴും മനസ്സിലായിട്ടില്ലെന്നും ഇഷ കൂട്ടിച്ചേർത്തു. "ഇൻസ്റ്റ​ഗ്രാമിൽ ഒരു പോസ്റ്റിന് താഴെ കമൻ്റായാണ് നടി ഈ സംഭവം വെളിപ്പെടുത്തിയത്. ആളുകൾ തിങ്ങിനിറഞ്ഞ ഒരു റെസ്റ്റോറൻ്റിൻ്റെ നടുവിലിരുന്ന് കരയുന്ന ഒരു രംഗം അഭിനയിക്കാൻ ഷാനൂ ആവശ്യപ്പെട്ടു.

Isha Talwar
കാന്താര 2 വിൽ നായികയായി രുക്മിണി വസന്ത്; 'പെർഫ്ക്ട് ചോയ്സ്' എന്ന് ആരാധകർ

ഈ ആവശ്യം കേട്ട് താൻ ഞെട്ടിപ്പോയി. ഒരു വേഷത്തിനു വേണ്ടി റെസ്റ്റോറൻ്റിൽ വെച്ച് കരയാൻ താൻ തയ്യാറായില്ല. ഒരു അഭിനേത്രി എന്ന നിലയിൽ എനിക്ക് യാതൊരുവിധ മടിയും ഉണ്ടാകരുതെന്നായിരുന്നു അന്ന് ഷാനൂ പറഞ്ഞത്. മുന്നിൽ അവരും അവരുടെ സുഹൃത്തുക്കളും ഇരിക്കുമ്പോഴും കരയാൻ സാധിക്കണം.

Isha Talwar
​'ഗർഭിണിയായ സമയത്തും ഇറുകിയ വസ്ത്രം ധരിക്കാൻ നിർമാതാവ് പറഞ്ഞു'; വെളിപ്പെടുത്തി രാധിക ആപ്തെ

ഈ സംഭവം തന്റെ ആത്മവിശ്വാസം തകർത്തു. എന്തിനാണ് ഒരു യുവതിയോട് ഈ കാസ്റ്റിങ് ഡയറക്ടർ ഇങ്ങനെ പെരുമാറിയത് എന്ന് മനസിലാകുന്നില്ല. അഭിനേതാവിന് ഓഡിഷൻ ചെയ്യാൻ നല്ലൊരു കാസ്റ്റിങ് സ്പേസ് നൽകുന്നതാണ് ന്യായം. അതല്ല, ഒരു യഥാർഥ ലൊക്കേഷനിൽ വെച്ചാണ് അത് ചെയ്യേണ്ടതെങ്കിൽ ആ സ്ഥലം വാടകയ്‌ക്കെടുക്കണം".- ഇഷ കൂട്ടിച്ചേർത്തു. തട്ടത്തിൻ മറയത്തിനു ശേഷം ബാല്യകാല സഖി, ഐ ലൗ മീ, രണം, തീർപ്പ് എന്നീ മലയാള ചിത്രങ്ങളിൽ ഇഷ വേഷമിട്ടിട്ടുണ്ട്.

Summary

Cinema News: Isha Talwar against casting director Shanoo Sharma.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com