'ഇത് സുരക്ഷിതമാണ്, മടിച്ചു നിൽക്കരുത്'; കോവിഡ് വാക്സിൻ സ്വീകരിച്ച ശേഷം രാം ചരണിന്റെ ഭാര്യ

വാക്സിൻ സുരക്ഷിതമാണെന്നും ആരും മടിച്ചു നിൽക്കരുത് എന്നുമാണ് ഉപാസന സോഷ്യൽ മീഡിയയിൽ കുറിച്ചത്
രാം ചരണിനൊപ്പം, വാക്സിൻ സ്വീകരിക്കുന്ന ഉപാസന/ ഇൻസ്റ്റ​ഗ്രാം
രാം ചരണിനൊപ്പം, വാക്സിൻ സ്വീകരിക്കുന്ന ഉപാസന/ ഇൻസ്റ്റ​ഗ്രാം
Updated on: 
1 min read


കോവിഡ് വാക്സിൻ സ്വീകരിച്ചതിന്റെ അനുഭവം പങ്കുവെച്ച് തെലുങ്ക് നടൻ രാം ചരണിന്റെ ഭാര്യ ഉപാസന കാമിനേനി. വാക്സിൻ സുരക്ഷിതമാണെന്നും ആരും മടിച്ചു നിൽക്കരുത് എന്നുമാണ് ഉപാസന സോഷ്യൽ മീഡിയയിൽ കുറിച്ചത്. അപ്പോളോ ലൈഫ് ചെയര്‍മാൻ കൂടിയാണ് ഉപാസന. വാക്സിൻ സ്വീകരിക്കുന്നതിന്റെ ചിത്രങ്ങളും പങ്കുവെച്ചു. 

വാക്സീൻ സ്വീകരിച്ചതിൽ അഭിമാനം തോന്നുകയാണ്. 2020 നമുക്ക് വരുത്തിവെച്ച വലിയ ആഘാതത്തെ മറികടക്കാൻ ഉതകുന്ന മുന്നേറ്റമാണിത്. കൊവിഡിനെതിരേയുള്ള പോരാട്ടത്തിൽ മുൻനിരയിൽ പ്രവർത്തിക്കുന്നവർക്ക് വാക്സിൻ എടുക്കാൻ മുന്നോട്ട് വരാൻ ഞാനൊരു പ്രോത്സാഹനമാവുകയാണ്. ദയവായി മടിച്ച് നിൽക്കരുത്. ഇത് തീർത്തും സുരക്ഷിതമാണ്. മികച്ച പ്രവർത്തനമാണ് നമ്മുടെ സർക്കാർ കാഴ്ച വയ്ക്കുന്നത്. രാജ്യം ഒറ്റക്കെട്ടായി ഈ മഹാമാരിക്കെതിരേ പോരാടണം. ഞാൻ പ്രായോ​ഗികമായി ആശുപത്രിയിലാണ് താമസിക്കുന്നത്. ഇത് ഇപ്പോൾ എന്റെ ക്ഷേത്രമാണ്. സുരക്ഷിതരായിരിക്കാം രാജ്യത്തെ സഹായിക്കാം.- ഉപോസന കുറിച്ചു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Athimanoharam, Antony Perumbavoor
Jayasudha
Sai Pallavi
Ramzan Muhammed
X

FOLLOW US

ON GOOGLE DISCOVER