കഥ കേട്ടതു മുതല്‍ ഈ ചിത്രത്തിനായി കാത്തിരിക്കുകയാണ്, നായാട്ടിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ട് പൃഥ്വിരാജ്

മലയാളത്തിലെ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് നായാട്ട് എന്നാണ് പൃഥ്വിരാജ് കുറിക്കുന്നത്
പൃഥ്വിരാജ്, നായാട്ട് ഫസ്റ്റ് ലുക്ക് പോസ്റ്റർ/ ഫേയ്സ്ബുക്ക്
പൃഥ്വിരാജ്, നായാട്ട് ഫസ്റ്റ് ലുക്ക് പോസ്റ്റർ/ ഫേയ്സ്ബുക്ക്
Updated on
1 min read

മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന ചിത്രം നായാട്ടിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. നിമിഷ സജയന്‍, കുഞ്ചാക്കോ ബോബന്‍, ജോജു ജോര്‍ജ് എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നത്. ഇവര്‍ മൂന്നു പേരുമാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിലുള്ളത്. മങ്കി ക്യാപും സ്വെറ്ററും ധരിച്ച് ആള്‍ക്കൂട്ടത്തിനിടയിലൂടെ നടക്കുകയാണ് ഇവര്‍. 

ഇതിനിടെ പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ട് പൃഥ്വിരാജ് കുറിച്ച വരികളാണ് ആരാധക ശ്രദ്ധ നേടുന്നത്. മലയാളത്തിലെ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് നായാട്ട് എന്നാണ് പൃഥ്വിരാജ് കുറിക്കുന്നത്. കൂടെയുടെ സെറ്റില്‍വച്ച് രഞ്ജിത്ത് പറഞ്ഞ് ചിത്രത്തേക്കുറിച്ച് അറിഞ്ഞതുമുതല്‍ ചിത്രത്തിനായി കാത്തിരിക്കുകയാണെന്നും താരം വ്യക്തമാക്കി. 

കൂടെയുടെ ചിത്രീകരണത്തിനിടയില്‍ രഞ്ജിത്തേട്ടനാണ് മറ്റൊരു എഴുത്തുകാരന്‍ പറഞ്ഞ കഥയെക്കുറിച്ച് എന്നോട് പറയുന്നത്. ആ ദിവസം മുതല്‍ ആ സിനിമ പുറത്തിറങ്ങാനുള്ള കാത്തിരിപ്പിലായിരുന്നു ഞാന്‍. ഇപ്പോള്‍ ആ ചിത്രവുമായി സംവിധായകന്‍ മാര്‍ട്ടിനും ഛായാഗ്രാഹകന്‍ ഷൈജുവും വരികയാണ്. ഒപ്പം ചാക്കോച്ചന്‍, ജോജു, നിമിഷ, വിനയ് തുടങ്ങിയ മികവുറ്റ അഭിനേതാക്കളും. മലയാളത്തില്‍ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് നായാട്ട്. - പൃഥ്വിരാജ് കുറിച്ചു. 

ചാര്‍ലിയുടെ വന്‍ വിജയത്തിന് ശേഷം മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. 'ജോസഫി'ന് തിരക്കഥയൊരുക്കിയ ഷാഹി കബീറിന്റേതാണ് രചന. ഛായാഗ്രഹണം ഷൈജു ഖാലിദ്. എഡിറ്റിംഗ് മഹേഷ് നാരായണന്‍. ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ രഞ്ജിത്തും പി എം ശശിധരനും ചേര്‍ന്നാണ് നിര്‍മ്മാണം. മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസിന്റെ ബാനറില്‍ സംവിധായകനും നിര്‍മ്മാണ പങ്കാളിത്തമുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Kalabhavan Navas, Niyas
I'M Game
Nivin Pauly, Jason Sanjay and Vijay
Mohan Sharma
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com