പാര്‍ക്കിന്‍സണ്‍സ് രോഗബാധിത, ഒന്നരവർഷത്തോളമായി കിടപ്പിൽ; രമയുടെ മരണത്തിൽ ഞെട്ടി സിനിമാലോകം

ആറ് വർഷമായി പാർക്കിൻസൺസ് രോ​ഗ ബാധിതയായിരുന്ന രമ
ചിത്രം; ഫേയ്സ്ബുക്ക്
ചിത്രം; ഫേയ്സ്ബുക്ക്
Updated on
1 min read

കൊച്ചി; നടൻ ജ​ഗദീഷിന്റെ ഭാര്യ ഡോ. രമയുടെ വിയോ​ഗത്തിൽ ഞെട്ടിയിരിക്കുകയാണ് സിനിമാ ലോകം. ആറ് വർഷമായി പാർക്കിൻസൺസ് രോ​ഗ ബാധിതയായിരുന്ന രമ. ഒന്നര വർഷമായി കിടപ്പിലായിരുന്നുവെന്നുമാണ് നടൻ ഇടവേള ബാബു പറയുന്നത്. ഉറച്ച മനസ്സിനുടമയായ ചേച്ചി മനക്കരുത്തുകൊണ്ടാണ് ഇത്രയും നാൾ പിടിച്ചു നിന്നതെന്നും മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. 

സിനിമാ മേഖലയിലുള്ളവർക്കും എന്ത് അത്യാവശ്യം വന്നാലും ചേച്ചി സഹായിക്കാറുണ്ടായിരുന്നുവെന്നും ഇടവേള ബാബു പറഞ്ഞു. കലാഭവൻ മണി അന്തരിച്ചപ്പോൾ ആലപ്പുഴയോ തൃശൂരോ മെഡിക്കൽ കോളജിൽ വച്ച് പോസ്റ്റ്മോർട്ടം നടത്തണം എന്ന അവസ്ഥ വന്നപ്പോൾ ഞാൻ രമചേച്ചിയെ വിളിച്ചു. ചേച്ചിയാണ് തൃശൂരിൽവച്ച് പോസ്റ്റ്മോർട്ടം ചെയ്യാൻ സഹായം ചെയ്തു തന്നത്.- അദ്ദേഹം വ്യക്തമാക്കി. 

തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഫോറൻസിക് വിഭാ​ഗം മേധാവിയായിരുന്നു രമ. കേരളത്തിലെ പല പ്രധാന കേസുകളിലും രമ കണ്ടെത്തിയ ഫൊറൻസിക് തെളിവുകൾ നിർണായകമായിരുന്നു. സിനിമാ രം​ഗത്തേയും രാഷ്ട്രീയ രം​ഗത്തേയും നിരവധി പേരാണ് രമയ്ക്ക് ആദരാജ്ഞലികൾ അർപ്പിച്ചത്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Vismaya Mohanlal
Jason Sanjay and Vijay
Anupama Parameswaran
Mammootty with the family of Cochin Haneefa
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com