'കൂടുതൽ പെർഫക്ഷൻ ആ​ഗ്രഹിക്കുന്നവരാണ് അഭിനേതാക്കൾ; അഭിനയത്തിൽ അവർ ഒരിക്കലും തൃപ്തരാകില്ല'

അഭിനേതാക്കൾ എപ്പോഴും കൂടുതൽ പെർഫെക്ഷൻ ആ​ഗ്രഹിക്കുന്നവരാണ്
Jagadish
Jagadishവിഡിയോ സ്ക്രീൻഷോട്ട്
Updated on
1 min read

അഭിനേതാക്കൾ എപ്പോഴും കൂടുതൽ പെർഫെക്ഷൻ ആ​ഗ്രഹിക്കുന്നവരാണെന്ന് നടൻ ജ​ഗദീഷ്. എത്ര നന്നായി അഭിനയിച്ചാലും ആർട്ടിസ്റ്റുകൾ അവരുടെ അഭിനയത്തിൽ തൃപ്തരാകില്ലെന്നും അ‌ദ്ദേഹം കൂട്ടിച്ചേർത്തു. മധുവിധു എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാ​ഗമായി അജിത് വിനായക ഫിലിംസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ജ​ഗദീഷ്.

"പഴയ നമ്മുടെ അഭിനയത്തെക്കുറിച്ച് ആലോചിക്കുമ്പോൾ കറക്ട് ചെയ്യേണ്ട കുറച്ചു കാര്യങ്ങളുണ്ട്. അതൊക്കെ തിരുത്തി മുന്നേറാൻ പറ്റണം. നമ്മുടെ ഭാ​ഗത്തു നിന്ന് പലപ്പോഴും ഇതിനേക്കാൾ കൂടുതൽ‌ എഫേർട്ട് എടുത്തിരുന്നെങ്കിൽ ആ റോളുകളൊക്കെ അതിനേക്കാൾ കൂടുതൽ മെച്ചപ്പെടുത്താമായിരുന്നു എന്ന് നമുക്ക് തോന്നും.

അത് ഇന്നത്തെ നമ്മുടെ പെർഫോമൻസ് മോണിറ്ററിൽ നോക്കിയാലും, കുറച്ചു കൂടി മെച്ചപ്പെടുത്താമായിരുന്നു എന്ന് തോന്നും. നമുക്ക് സന്തോഷം തോന്നില്ല. ഒരിക്കലും അഭിനേതാക്കൾ ആരും തൃപ്തരാകില്ല. ഡബ്ബിങ് ഒക്കെ കഴിഞ്ഞാലും ചിലപ്പോൾ ആ സീനിൽ ഒന്നു കൂടെ മെച്ചപ്പെടുത്താമായിരുന്നു എന്ന് തോന്നും.

Jagadish
'ബീഫിന്റെ പേരിൽ പ്രശ്‌നങ്ങളുണ്ടാക്കിയത്‌ ഇവിടുത്തെ ബിജെപിക്കാർ ആണ്, നിലപാടിൽ നിന്ന് ഒരിഞ്ച് പിറകോട്ട് പോകില്ല'; ഷിയാസ് കരീം

അഭിനേതാക്കൾ എപ്പോഴും കൂടുതൽ പെർഫെക്ഷൻ ആ​ഗ്രഹിക്കുന്നവരാണ്".- ജ​ഗദീഷ് പറഞ്ഞു. അതേസമയം വിഷ്ണു അരവിന്ദ് ആണ് മധുവിധു സംവിധാനം ചെയ്തിരിക്കുന്നത്. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് നിർമിക്കുന്ന ചിത്രത്തിന്റെ ട്രെയ്‍ലറിനും വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്.

Jagadish
'ഞാൻ ​ഗ്യാങ്സ്റ്റർ റോൾ മുൻപ് ചെയ്തിട്ടുണ്ട്, ടോക്സിക് അതുപോലെയല്ല; രാമായണ പോലെ തന്നെ പ്രതീക്ഷയുണ്ട്'

ഷറഫുദ്ദീൻ നായകനാകുന്ന ചിത്രത്തിൽ കല്യാണി പണിക്കർ ആണ് ചിത്രത്തിൽ നായികയായെത്തുന്നത്. അസീസ് നെടുമങ്ങാട്, സായ്‍കുമാർ, ശ്രീജയ, അമൽ ജോസ്, സഞ്ജു മധു എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. ഏപ്രിൽ 17 ന് ചിത്രം തിയറ്ററുകളിലെത്തും.

Summary

Cinema News: Actor Jagadish talks about acting skill.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com