ഞെട്ടിക്കാന്‍ ജഗതിയും കൂട്ടരും; വിസ്മയിപ്പിക്കുന്ന ദൃശ്യവിരുന്നൊരുക്കാന്‍ 'വല', സ്‌പെഷ്യല്‍ വിഡിയോ

പ്രൊഫസര്‍ അമ്പിളി അഥവാ അങ്കിള്‍ ലൂണാര്‍ എന്ന കഥാപാത്രമായാണ് നടന്‍ സിനിമയിലെത്തുന്നത്
Jagathy and team will shock 'Vala', special video out
ജഗതി ശ്രീകുമാര്‍
Updated on
1 min read

ഗതി ശ്രീകുമാര്‍ പ്രൊഫ.അമ്പിളിയായി ഞെട്ടിക്കുമെന്ന സൂചന നല്‍കി 'വല' ഫസ്റ്റ് സ്‌പെഷ്യല്‍ വിഡിയോ പുറത്ത്. വാഹനാപകടത്തില്‍ ഗുരതരമായ പരിക്കേറ്റതിന് ശേഷം സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടി വന്ന നടന്‍ ജഗതി ശ്രീകുമാറിന്റെ സാന്നിധ്യമാണ് ഈ വിഡിയോയുടെ ഹൈലൈറ്റ്. 'ഗഗനചാരി'ക്ക് ശേഷം അരുണ്‍ ചന്തു ഒരുക്കുന്ന ചിത്രത്തിലൂടെ അതിഗംഭീര തിരിച്ചുവരവിനാണ് ജഗതി ഒരുങ്ങുന്നതെന്നാണ് വിഡിയോയില്‍ വ്യക്തമാകുന്നത്.

പ്രൊഫസര്‍ അമ്പിളി അഥവാ അങ്കിള്‍ ലൂണാര്‍ എന്ന കഥാപാത്രമായാണ് നടന്‍ സിനിമയിലെത്തുന്നത്.ഫണ്‍ടാസ്റ്റിക്ക് ഫിലിംസിന്റെ യൂട്യൂബ് ചാനലിലൂടെയാണ് വിഡിയോ പുറത്തുവിട്ടത്. സയന്‍സ് ഫിക്ഷനും കോമഡിയും ചേര്‍ത്ത് ഒരു ഗംഭീര ചിത്രമാകും ഇത് എന്ന് ഉറപ്പ് നല്‍കുന്നുണ്ട് വിഡിയോ. ജഗതിക്കൊപ്പം ഗോകുല്‍ സുരേഷ്, ബേസില്‍ ജോസഫ്, അനാര്‍ക്കലി, അജു വര്‍ഗീസ്, കെ ബി ഗണേഷ് കുമാര്‍, വിനീത് ശ്രീനിവാസന്‍, മാധവ് സുരേഷ് തുടങ്ങിയവരുടെയും രസകരമായ പ്രകടനങ്ങള്‍ വിഡിയോയില്‍ കാണാം.

'നമ്മുടെ അറിവ് പരിമിതമാണ്. നമുക്കറിയാത്തത് അനന്തവും. അറിവിന്റെ കാര്യത്തില്‍ ഇന്ന് നാം നില്‍ക്കുന്നത് ഒരു ചെറുദ്വീപിലാണ്. അതിനുചുറ്റും അനന്തമായ ഒരു സമുദ്രമുണ്ട്. ഇനി വരുന്ന ഓരോ തലമുറയുടേയും കടമ ഈ ദ്വീപിലേക്ക് കൂടുതല്‍ കരയെ ചേര്‍ക്കുകയും അതുവഴി നമ്മുടെ അറിവിനെ അതിന്റെ പൂര്‍ണ്ണതയിലേക്ക് നയിക്കുകയും ചെയ്യുക എന്നതുമാണ്', എന്ന പ്രൊഫ. അമ്പിളിയുടെ ഡയലോഗുമായാണ് വിഡിയോ ആരംഭിക്കുന്നത്. വിഖ്യാതനായ ബ്രിട്ടീഷ് ഭൗതികശാസ്ത്രജ്ഞനും പ്രപഞ്ചശാസ്ത്രജ്ഞനുമായ സ്റ്റീഫന്‍ ഹോക്കിംഗിനെ അനുസ്മരിപ്പിക്കുന്ന വിധത്തില്‍ ചക്രകസേരയിലിരിക്കുന്ന രീതിയിലാണ് വിഡിയോയില്‍ അദ്ദേഹത്തെ കാണിച്ചിരിക്കുന്നത്.

നേരത്തെ വലയിലെ ജഗതി ശ്രീകുമാറിന്റെ കാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടപ്പോള്‍, അതും ഏറെ ശ്രദ്ധ നേടിയിരുന്നു. ജഗതി ശ്രീകുമാറിന്റെ 73-ാം ജന്മദിനത്തോട് അനുബന്ധിച്ചാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പോസ്റ്റര്‍ പുറത്തുവിട്ടത്.

ടര്‍ട്ടില്‍ വൈന്‍ പ്രൊഡക്ഷന്‍സ് നിര്‍മിക്കുന്ന ചിത്രത്തിന്റെ സഹനിര്‍മ്മാണം ലെറ്റേഴ്സ് എന്റര്‍ടെയ്ന്‍മെന്റ്‌സാണ്. ടെയ്ലര്‍ ഡര്‍ഡനും അരുണ്‍ ചിന്തുവും ചേര്‍ന്നാണ് തിരക്കഥയൊരുക്കുന്നത്. പ്രൊമോ സിനിമാറ്റോഗ്രഫി ഗുരുപ്രസാദ് എം.ജി, സുര്‍ജിത് എസ് പൈ, എഡിറ്റിംഗ് സി.ജെ അച്ചു, സംഗീതം ശങ്കര്‍ ശര്‍മ്മ, ആര്‍ട്ട് റെനീഷ് റെഗി, ക്രിയേറ്റീവ് ഡയറക്ടര്‍ വിനീഷ് നകുല്‍, വിഎഫ്എക്‌സ് മേരാക്കി, പ്രൊമോ ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ നിഥിന്‍ മൈക്കിള്‍, പ്രൊമോ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സജീവ് ചന്തിരൂര്‍, മേക്കപ്പ് റോണക്‌സ് സേവ്യര്‍, കോസ്റ്റ്യും ബുസി ബേബി ജോണ്‍, സൗണ്ട് ഡിസൈന്‍ ശങ്കരന്‍ എ.എസ്, കെ.സി സിദ്ധാര്‍ത്ഥന്‍, ഫൈനല്‍ മിക്‌സ് വിഷ്ണു സുജാതന്‍, സ്റ്റില്‍ ഫോട്ടോഗ്രഫി രാകേഷ് ആനന്ദ്, വിഷ്വല്‍ പ്രൊമോഷന്‍സ് സ്‌നേക്ക്പ്ലാന്റ്, ഡയറക്ടേഴ്‌സ് ടീം അരുണ്‍ ലാല്‍, ശ്രീഹരി, അജയ് കൃഷ്ണന്‍ വിജയന്‍, പിആര്‍ഒ ആതിര ദില്‍ജിത്ത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com