അവതാർ 2വിന് വിലക്ക്; കേരളത്തിൽ പ്രദർശിപ്പിക്കില്ലെന്ന് ഫിയോക് 

ജയിംസ് കാമറൂൺ ചിത്രം അവതാർ 2 കേരളത്തിൽ പ്രദർശിപ്പിക്കില്ലെന്ന് ഫിയോക്. വിതരണക്കാർ കൂടുതൽ തുക ചോദിക്കുന്നതാണ് വിലക്കിന് പിന്നിലെ കാരണം
അവതാർ 2 ട്രെയിലർ സ്ക്രീൻഷോട്ട്
അവതാർ 2 ട്രെയിലർ സ്ക്രീൻഷോട്ട്
Updated on
1 min read

സിനിമാപ്രേമികൾ ഒന്നടങ്കം ആവേശത്തോടെ കാത്തിരിക്കുന്ന ജയിംസ് കാമറൂണിന്റെ അവതാർ 2 കേരളത്തിൽ പ്രദർശിപ്പിക്കില്ലെന്ന് ഫിയോക്. വിതരണക്കാര്‍ കൂടുതൽ തുക ചോദിക്കുന്നതാണ് സിനിമ വിലക്കാൻ കാരണം. ചിത്രം റിലീസ് ചെയ്യുന്ന ആദ്യ വാരം തിയറ്റർ വിഹിതത്തിന്റെ അറുപത് ശതമാനം വേണമെന്നാണ് വിതരണക്കാരുടെ ആവശ്യം. അതേസമയം 55 ശതമാനത്തിനു മുകളിൽ വിഹിതം നൽകാനാകില്ലെന്നാണ് തിയറ്റർ ഉടമകളുടെ നിലപാട്.

ഡിസംബര്‍ 16നാണ് ചിത്രം ലോകമെമ്പാടും റിലീസിനെത്തുന്നത്. ‌ഡിസ്നി കമ്പനിയാണ് ചിത്രം കേരളത്തിലും വിതരണത്തിനെത്തിക്കുന്നത്. ആദ്യഭാ​ഗം റിലീസ് ചെയ്ത് 13 വർഷങ്ങൾക്കു ശേഷമാണ് രണ്ടാം ഭാ​ഗം വരുന്നത്. സാം വർതിങ്ടൺ, സോ സൽദാന, സ്റ്റീഫൻ ലാങ്, മാട്ട് ജെറാൾഡ്, ക്ലിഫ് കർടിസ്, കേറ്റ് വിൻസ്‌ലെറ്റ് എന്നിവരാണ് പ്രധാന താരങ്ങൾ. കടലിനുള്ള ഒരു പ്രണയലേഖനമാണ് രണ്ടാം ഭാ​ഗം. 

നീല മനുഷ്യർ അധിവസിക്കുന്ന പാൻഡോറ എന്ന ​ഗ്രഹത്തെക്കുറിച്ചാണ് 2009ൽ പുറത്തുവന്ന അവതാർ ആദ്യ ഭാ​ഗം പറഞ്ഞത്. ‘നവി’യെന്ന അന്യഗ്രഹജീവികളുടെ ജീവിതം നാല് ഭാഗങ്ങളിലായി പ്രേക്ഷകർക്ക് മുന്നിലെത്തിക്കുമെന്ന് കാമറൂൺ മുമ്പ് പ്രഖ്യാപിച്ചിരുന്നു. വർഷങ്ങളോളം അഭിനേതാക്കളെ പരിശീലിപ്പിച്ചും സാങ്കേതിക ഗവേഷണം നടത്തിയതിനും ശേഷം വെള്ളത്തിനടിയിലായിരുന്നു അവതാർ 2ന്റെ ചിത്രീകരണം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Suresh Gopi, Indrans
Sanal Kumar Sasidharan, Dr Biju
Parvathy Thiruvothu
Ramayana
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com