അമ്മയെ 'കുടുംബം തകര്‍ത്തവളെ'ന്ന് വിളിച്ചു; ജീവിച്ചിരിക്കെ ലോകം ദയ കാണിച്ചിട്ടില്ല; വിങ്ങലോടെ ജാന്‍വി കപൂര്‍

എന്റെ അച്ഛനേയും കൂടെയാണ് അന്ന് നഷ്ടമായത്
Janhvi Kapoor
Janhvi Kapoor
Updated on
1 min read

അമ്മ ശ്രീദേവി മരിക്കുമ്പോള്‍ ജാന്‍വി കപൂറിന് പ്രായം 20 ആണ്. മകളെ സിനിമാ അരങ്ങേറ്റത്തിന് ഒരുക്കുകയായിരുന്നു ശ്രീദേവി. അമ്മയുടെ വേര്‍പാട് തനിക്ക് ഇപ്പോഴും മറക്കാനാകാത്ത വേദനയാണെന്നാണ് ജാന്‍വി കപൂര്‍ പറയുന്നത്. രാജ് ഷമാനിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അമ്മയെക്കുറിച്ച് വികാരഭരിതയായി സംസാരിക്കുന്നുണ്ട് ജാന്‍വി കപൂര്‍.

Janhvi Kapoor
'ഡാൻസ് ക്ലാസിലേക്ക് അക്ഷയ് എന്നെ ബൈക്കിൽ കൂട്ടിക്കൊണ്ടു പോകും; ചില കാര്യങ്ങൾക്ക് ഒരിക്കലും മാറ്റമില്ല'

''ഞാന്‍ എന്റെ മനസിനകത്തെ കൊടുങ്കാറ്റില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുകയാണ്. ഞാന്‍ ആ വികാരവുമായി ഞാന്‍ പൊരുത്തപ്പെട്ടിട്ടില്ല. ആ ട്രോമയെ ഡീല്‍ ചെയ്തിട്ടില്ല. ഏറ്റവും വലിയ ട്രോമയാണ് അമ്മയെ നഷ്ടമായത്. പ്രത്യേകിച്ചും അമ്മയെ നഷ്ടമായ രീതി. ലോകം മുഴുവന്‍ കണ്ടു നില്‍ക്കുകയായിരുന്നു എല്ലാം'' ജാന്‍വി പറയുന്നു.

Janhvi Kapoor
'ആ സിനിമയ്ക്കായി മൂന്ന് മൂര്‍ഖന്‍ പാമ്പിനെ ദേഹത്തിട്ടു, പച്ച മാംസം കഴിച്ചു'; ഇന്നാണെങ്കില്‍ ചെയ്യില്ലെന്ന് അനന്യ

''ഞാന്‍ അമ്മയെ വല്ലാതെ ആശ്രയിച്ചിരുന്ന മകളാണ്. സ്വന്തമായി തീരുമാനങ്ങളെടുക്കുമായിരുന്നില്ല. എല്ലാത്തിനും ആശ്രയിച്ചത് അമ്മയെയാണ്. എന്ത് ധരിക്കണം? എന്ത് ചിന്തിക്കണം? എന്താണ് ശരി? എന്താണ് തെറ്റ്? എല്ലാം. പെട്ടെന്ന് സ്വന്തമായി തീരുമാനങ്ങളെടുക്കണം, ലോകം നമ്മളെ രണ്ടായി വലിച്ച് കീറുമ്പോള്‍, കുടുംബത്തിനെതിരെ ആരോപണങ്ങള്‍ വരുമ്പോള്‍, എളുപ്പമല്ല ഒന്നും. ചില തീരുമാനങ്ങള്‍ തെറ്റായിരുന്നു. എന്റെ ജീവിതത്തില്‍ യാതൊരു ആവശ്യവുമില്ലാത്തവര്‍ക്ക് ഞാന്‍ ഇടം നല്‍കി. അവര്‍ അത് മുതലാക്കി. എന്റെ ശാരീരികവും മാനസികവുമായ സുരക്ഷയെയാണ് ഞാന്‍ അതിലൂടെ പ്രയാസത്തിലാക്കിയത്'' താരം പറയുന്നു.

''അമ്മയെ നഷ്ടമായതിന്ഞറെ വേദന ഇതുവരെ മറി കടന്നിട്ടില്ല. അവരെ പോലെ മറ്റൊരാളില്ല. അമ്മയുടെ തമാശകളും, എന്നേയും സഹോദരിയേയും അച്ഛനേയും ഇന്നത്തെ ഞങ്ങളാക്കിയതുമെല്ലാം മിസ് ചെയ്യുന്നുണ്ട്. എനിക്ക് ഒരു രക്ഷിതാവിനെ മാത്രമല്ല അന്ന് നഷ്ടമായത്. എന്റെ അച്ഛനേയും കൂടെയാണ് അന്ന് നഷ്ടമായത്. അമ്മ അടുത്തുണ്ടായിരുന്നപ്പോഴുള്ള അദ്ദേഹത്തിന്റെ പതിപ്പിനെ നഷ്ടമായി'' ജാന്‍വി പറയുന്നു.

''അമ്മയെ ഞാന്‍ ഇന്ന് മനസിലാക്കുന്നു. അന്ന് അവരെ മനസിലാക്കാന്‍ പറ്റാതെ പോയതില്‍ എനിക്ക് വിഷമമുണ്ട്. കാര്യങ്ങളെ മറ്റൊരു കണ്ണിലൂടെയായിരുന്നു അവര്‍ കണ്ടിരുന്നതും നേരിട്ടിരുന്നതും. സാമ്പത്തികമായും തൊഴില്‍പരമായും മറ്റ് പല തരത്തിലും. ഞാനന്ന് കുട്ടിയായിരുന്നു. നാലാമത്തെ വയസ് മുതല്‍ അവര്‍ അഭിനയിക്കുന്നുണ്ട്. പക്ഷെ ഒരിക്കല്‍ പോലും തന്റെ കഷ്ടപ്പാടുകളെക്കുറിച്ച് സംസാരിച്ചിട്ടില്ല. തന്റെ നല്ല ഓര്‍മകള്‍ മാത്രമാണ് ഞങ്ങളുമായി പങ്കുവച്ചിട്ടുള്ളത്'' ജാന്‍വി പറയുന്നു.

''അമ്മയുടെ ജീവിതം ഞാന്‍ കണ്ടിട്ടുണ്ട്. അവര്‍ ജീവിച്ചിരുന്നപ്പോള്‍ ആളുകള്‍ നന്നായിട്ടല്ല പെരുമാറിയത്. കുടുംബം നശിപ്പിച്ചവളെന്ന് വിളിച്ചു. ക്രൂരമായ പല പേരും വിളിച്ചു. അത് അമ്മയുടെ മനസില്‍ എപ്പോഴുമുണ്ടായിരുന്നു. പക്ഷെ ചരിത്രം മരിച്ചവരോട് കനിവ് കാട്ടും'' എന്നും ജാന്‍വി കൂട്ടിച്ചേര്‍ക്കുന്നു.

Summary

Janhvi Kapoor recalls everyone calling her mother Sridevi a homebreaker.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com