23-ാം വയസില്‍ കടുത്ത മദ്യപാനിയായി; അച്ഛനും അമ്മയും ഏല്‍പ്പിച്ച മുറിവുകള്‍ ഉണങ്ങിയിട്ടില്ല: ധുരന്ധര്‍ ഗായിക

ആ രണ്ട്-മൂന്ന് വര്‍ഷത്തില്‍ ചെയ്ത ചില കാര്യങ്ങളില്‍ എനിക്ക് കുറ്റബോധമുണ്ട്
Jasmine Sandlas
Jasmine Sandlas
Updated on
1 min read

മദ്യപാന ശീലത്തെക്കുറിച്ച് മനസ് തുറന്ന് ഗായിക ജാസ്മിന്‍ സന്‍ഡ്‌ലാസ്. സൂപ്പര്‍ ഹിറ്റ് ചിത്രം ധുരന്ധറില്‍ ജാസ്മിന്‍ ആലപിച്ച ഗാനങ്ങള്‍ വലിയ ഹിറ്റായിരുന്നു. താന്‍ മദ്യത്തിന് അടിമയായിരുന്നുവെന്നാണ് ജാസ്മിന്‍ വെളിപ്പെടുത്തുന്നത്. രണ്‍വീര്‍ അല്‍ഹബാദിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ജാസ്മിന്‍ മനസ് തുറന്നത്.

Jasmine Sandlas
മണ്ണിൽ പൊന്നുവിളയിച്ച ശ്രീനിവാസൻ; കണ്ടനാട്ടെ പാടശേഖരത്തിൽ നടന് സ്മാരകമൊരുങ്ങുന്നു

തന്റെ കുട്ടിക്കാലം പ്രശ്‌നഭരിതമായിരുന്നുവെന്നാണ് ജാസ്മിന്‍ പറയുന്നത്. പിന്നീട് ഗായികയായതോടെ പ്രശസ്തിയും പണവും തേടിയെത്തി. എന്നാല്‍ കുട്ടിക്കാലത്തെ മുറിവുകള്‍ ഉണങ്ങിയിരുന്നില്ല. ഈ സമയത്താണ് താന്‍ മദ്യത്തിന് അടിമയായതെന്നാണ് ജാസ്മിന്‍ പറയുന്നത്.

Jasmine Sandlas
വീഴ്ത്തിയതല്ല, ആ സൈക്കിള്‍ താനെ വീണത്; പിന്നില്‍ ലാലേട്ടന്റെ ബുദ്ധി; 'ചന്ദ്രോത്സവം' ഇന്‍ട്രോയെക്കുറിച്ച് അളകപ്പന്‍

''ഞാന്‍ ഒരുപാട് കഷ്ടത അനുഭവിച്ചിട്ടുണ്ട്. കുട്ടിക്കാലത്ത് പലതും ഒറ്റയ്ക്ക് നേരിടേണ്ടി വന്നു. അത് നല്ലതായിരുന്നില്ല. ജീവിതത്തില്‍ പലതും സംഭവിക്കും. മാതാപിതാക്കളെപ്പോലെ തന്നെ കുട്ടികളേയും അവ ബാധിക്കും. നമുക്കും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ വേണം. എന്തുകൊണ്ടാണ് മാതാപിതാക്കള്‍ മക്കളോട് പരുക്കനായി പെരുമാറുന്നത്?'' താരം ചോദിക്കുന്നു.

''23 വയസ് മുതല്‍ മദ്യത്തിന് അടിമപ്പെട്ടിരുന്നു. ജീവിതത്തിലെ സാഹചര്യങ്ങളാണ് അതിലേക്ക് എത്തിച്ചത്. ആ രണ്ട്-മൂന്ന് വര്‍ഷത്തില്‍ ചെയ്ത ചില കാര്യങ്ങളില്‍ എനിക്ക് കുറ്റബോധമുണ്ട്. ആ സമയത്ത് പലതും കുന്നുകൂടി. ഒരു വശത്ത് ഞാന്‍ പ്രശസ്തയാണ്. എന്നാല്‍ കുടുംബത്തിന്റെ താളം തെറ്റി. അച്ഛനെ നഷ്ടമായി. ആ സമയത്ത് അമിതമായി മദ്യപിച്ചു. ഇന്ന് ഖേദമുണ്ടെങ്കിലും, അന്ന് അത് പ്രധാനമായിരുന്നു'' താരം പറയുന്നു.

കുട്ടിക്കാലത്ത് മാതാപിതാക്കളില്‍ നിന്നും തനിക്ക് വേദനിപ്പിക്കുന്ന അനുഭവങ്ങളുണ്ടായിട്ടുണ്ടെന്നും താരം പറയുന്നു. ''അറിയാതെ തന്നെ അവര്‍ പലവട്ടം എന്റെ ഹൃദയം തകര്‍ത്തിട്ടുണ്ട്. അതിന്റെ നീരസമുണ്ടായിരുന്നു. എനിക്ക് അവരോട് സ്‌നേഹമുണ്ട്. പക്ഷെ ഒരു കുട്ടിയുടെ ഹൃദയം തകര്‍ന്നാല്‍ അത് ഒരിക്കലും പഴയത് പോലാകില്ല. ഓടിച്ചെല്ലാന്‍ ഒരിടമില്ലാതാകുമ്പോള്‍ എല്ലാത്തിലും നമ്മള്‍ വീട് തേടും. ഞാന്‍ ജീവിതകാലം മുഴുവന് ചെയ്തത് അതാണ്. ഞാനൊരു വീട് തേടുകയായിരുന്നു'' ജാസ്മിന്‍ പറയുന്നു.

Summary

Jasmine Sandlas recalls her struggle with alcoholism.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com