'ആദ്യമായിട്ടായിരിക്കും ഒരു നവാ​ഗത സംവിധായകന്റെ സിനിമയ്ക്ക് ഇത്രയും ആകാംക്ഷയോടെ കാത്തിരിക്കുന്നത്'; ജേസൺ സഞ്ജയ്‌യുടെ 'സി​ഗ്മ' ട്രെയ്‌ലർ

ഒരു മോഷണത്തെ ചുറ്റിപ്പറ്റിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്
Sigma
Sigma വിഡിയോ സ്ക്രീൻഷോട്ട്
Edited By:
Updated on
1 min read

വിജയ്‌യുടെ മകൻ ജേസൺ സഞ്ജയ് ആദ്യമായി സംവിധാനം ചെയ്യുന്ന 'സി​ഗ്മ' എന്ന സിനിമയുടെ ട്രെയ്‌ലർ പുറത്ത്. സന്ദീഷ് കിഷൻ നായകനായി എത്തുന്ന ചിത്രത്തിൽ നിരവധി താരങ്ങൾ അണിനിരക്കുന്നു. മൈന്‍ഡ് ഗെയിം ത്രില്ലർ ഗണത്തിൽപെടുന്ന ചിത്രമാണിതെന്നാണ് ട്രെയ്‌ലർ നൽകുന്ന സൂചന. ഫാരിയ അബ്ദുള്ള ആണ് നായിക. സമ്പത്ത് രാജും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

ഒരു മോഷണത്തെ ചുറ്റിപ്പറ്റിയാണ് സിനിമ ഒരുക്കിയിരിക്കുന്നത് എന്നാണ് ട്രെയ്‍ലറിൽ നിന്ന് മനസിലാകുന്നത്. താൻ ആദ്യമായി സംവിധാനം ചെയ്യുന്ന സി​ഗ്മ എന്ന ചിത്രത്തിനായി തന്റെ അച്ഛൻ വിജയ് കാത്തിരിക്കുകയാണ് സംവിധായകൻ ജേസൺ സഞ്ജയ് പറഞ്ഞിരുന്നു. ചിത്രത്തിന്റെ പ്രസ്മീറ്റിനിടെയായിരുന്നു സഞ്ജയ് ഇക്കാര്യം പറഞ്ഞത്.

കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ

ഇവിടെ ക്ലിക്ക് ചെയ്യുക

അച്ഛന്റെ ആരാധകരാണ് തന്റെ ഏറ്റവും വലിയ കരുത്തെന്നും ജേസൺ കൂട്ടിച്ചേർത്തു. അതേസമയം 'സി​ഗ്മ' ട്രെയ്‌ലറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. 'ആദ്യമായിട്ടായിരിക്കും ഒരു നവാ​ഗത സംവിധായകന്റെ സിനിമയ്ക്ക് ഇത്രയും ആകാംക്ഷയോടെ കാത്തിരിക്കുന്നത്' എന്നാണ് പലരും കുറിച്ചിരിക്കുന്നത്.

ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ എ സുബാസ്കരൻ നിർമിക്കുന്ന ചിത്രം വലിയ ബഡ്ജറ്റിലാണ് ഒരുക്കിയിരിക്കുന്നത്. കൃഷ്ണൻ വസന്ത് ആണ് ഛായാഗ്രഹണം. സംഗീതം തമൻ എസ്, എഡിറ്റർ പ്രവീൺ കെ എൽ. ഒക്ടോബർ രണ്ടിന് ചിത്രം തിയറ്ററുകളിലെത്തും.

Sigma
'ആവറേജ് ക്രിഞ്ച് പടം! ഇത് എങ്ങനെ 50 കോടി നേടി ? ആകെ കൊള്ളാവുന്നത് ആശിഷ് മാത്രം'; 'തുടക്ക'ത്തിന് ഒടിടിയിൽ കാലിടറിയോ ?
Sigma
ബൈക്ക് റൈഡ് പ്രണയവും ഡേറ്റിങ്ങും മലയാളം വരികളിൽ കൊണ്ടുവരാൻ എളുപ്പമല്ല: വിനായക് ശശികുമാർ
Sigma
'ഞാനും മമ്മൂട്ടിയും ഒറ്റ ഫ്രെയിമിൽ, അത് പറയുമ്പോൾ എന്റെ ശബ്ദമിടറി, ഉറപ്പായും കണ്ണ് നിറഞ്ഞിരുന്നു'; സന്തോഷം പങ്കുവച്ച് ആനന്ദ് മന്മഥൻ
Summary

Jason Sanjay first movie Sigma trailer out.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com