

മാസ് ആക്ഷനുകളും രാഷ്ട്രീയ സന്ദേശങ്ങളും നിറഞ്ഞ സിനിമകളിൽ നിന്ന് മാറി, വിജയ്‌യുടെ ഉള്ളിലെ ആരും കാണാത്ത ആ കൊച്ചുകുട്ടിയെ ബിഗ് സ്ക്രീനിൽ കാണിക്കാൻ തനിക്ക് ആഗ്രഹമുണ്ടെന്ന് അദ്ദേഹത്തിന്റെ മകൻ ജേസൺ സഞ്ജയ്. വിജയ്‌യിലെ നർമവും കുട്ടിത്തവുമാണ് ഒരു സംവിധായകനെന്ന നിലയിൽ തനിക്കേറ്റവും ഇഷ്ടമെന്നും ജേസൺ പറഞ്ഞു.
"അദ്ദേഹത്തിന്റെ നർമ്മബോധം എനിക്ക് വളരെ ഇഷ്ടമാണ്. അദ്ദേഹത്തെ കാണുമ്പോൾ അദ്ദേഹം സ്വതന്ത്രമായി, തന്നെത്തന്നെയായി പെരുമാറുന്നതായി തോന്നും. വീട്ടിൽ വളർന്നപ്പോൾ അദ്ദേഹത്തിന്റെ വ്യക്തിപരമായ ഒരു വശം കണ്ടിട്ടുണ്ട്.
കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ
ഇവിടെ ക്ലിക്ക് ചെയ്യുക
അദ്ദേഹത്തിനുള്ളിലെ ആ കുട്ടിത്തവും ഞാൻ കണ്ടിട്ടുണ്ട്. എപ്പോഴെങ്കിലും അദ്ദേഹത്തെ സംവിധാനം ചെയ്യാൻ അവസരം ലഭിച്ചാൽ, എൻ്റെ അച്ഛൻ്റെ ആ വശം ഞാൻ പുറത്തു കൊണ്ടുവരും".- ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിൽ ജേസൺ സഞ്ജയ് പറഞ്ഞു.
വിജയ്‌യുടെ സമീപകാല സിനിമകളിൽ കൂടുതലും മാസ് ആക്ഷനും നായകപ്രാധാന്യമുള്ള കഥാപാത്രങ്ങളുമാണ് കാണാനാകുന്നതെന്നും ജേസൺ ചൂണ്ടിക്കാട്ടി. പ്രേക്ഷകർക്ക് കൂടുതൽ എളുപ്പത്തിൽ ബന്ധപ്പെടാൻ കഴിയുന്ന തരത്തിലുള്ള ഒരു കഥാപാത്രത്തെ പൂർണമായി അവതരിപ്പിക്കാനുള്ള അവസരം വിജയ്ക്ക് അടുത്ത കാലത്ത് കുറവായിരുന്നുവെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ.
അത്തരമൊരു അവസരം ലഭിച്ചാൽ വിജയ്‌യിലെ ആ വശം പുറത്തെടുക്കാനാണ് തന്റെ ശ്രമമെന്നും ജേസൺ പറഞ്ഞു. അച്ഛനെ ഒരു സൂപ്പർ താരമായി മാത്രം കാണുന്നതിനപ്പുറം, വീട്ടിൽ കണ്ട വ്യക്തി എന്ന നിലയിലുള്ള അനുഭവവും തന്റെ കാഴ്ചപ്പാടിനെ സ്വാധീനിക്കുന്നുണ്ട്. സംവിധായകനായുള്ള അരങ്ങേറ്റത്തിന് മുൻപ് മുത്തശ്ശൻ എസ്എ ചന്ദ്രശേഖർ നൽകിയ ഉപദേശവും ജേസൺ പങ്കുവച്ചു.
സെറ്റിൽ എന്തെങ്കിലും കാര്യത്തിൽ സംശയമോ രണ്ടാമതൊരു ചിന്തയോ ഉണ്ടായാലും അത് മറ്റുള്ളവരെ കാണിക്കരുതെന്നായിരുന്നു അദ്ദേഹത്തിന്റെ നിർദേശം. എസ്എ ചന്ദ്രശേഖറിന്റെ പ്രവർത്തനശൈലിയും ജേസൺ ഉദാഹരണമായി പറഞ്ഞു. ഒരു സിനിമയുടെ ആദ്യ പകുതിയിൽ ചിത്രീകരണം നടത്തിയ ശേഷം രണ്ടാം പകുതിയിൽ മറ്റൊരു സിനിമ സംവിധാനം ചെയ്യുന്നതിനായി അദ്ദേഹം പോയിരുന്ന കാലമുണ്ടായിരുന്നുവെന്നും ജേസൺ പറഞ്ഞു.
വിജയ്‌യുടെ മകനെന്ന നിലയിൽ ലഭിക്കുന്ന പൊതുശ്രദ്ധയെക്കുറിച്ചും ജേസൺ സംസാരിച്ചു. "അച്ഛൻ ഇപ്പോൾ നിൽക്കുന്ന സ്ഥാനം വളരെ വലുതാണ്. ആയതിനാൽതന്നെ കുടുംബത്തിന്റെ അന്തസ്സും പാരമ്പര്യവും കാത്തുസൂക്ഷിക്കേണ്ടത് ഒരു മകനെന്ന നിലയിൽ എന്റെ വലിയൊരു ഉത്തരവാദിത്വമാണ്.
എന്റെ ഭാഗത്തുനിന്ന് മറ്റുള്ളവരുടെ മനസ്സ് വേദനിപ്പിക്കുന്ന തരത്തിലുള്ള യാതൊരുവിധ പെരുമാറ്റവും ഉണ്ടാകില്ലെന്ന് ഞാൻ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്". -ജേസൺ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates