ജയറാമിനെ തേടി ജയിലിലേക്ക് പാര്‍വ്വതിയുടെ കത്ത്; രഹസ്യമാക്കി വച്ചിരുന്ന പ്രണയം സെറ്റില്‍ പാട്ടായെന്ന് ജയറാം

എല്ലാവരും കേള്‍ക്കട്ടെ വായിക്ക് എന്ന് മമ്മൂക്ക പറഞ്ഞു.
Jayaram and parvathy
Jayaram and parvathyഇന്‍സ്റ്റഗ്രാം
Updated on
2 min read

മലയാളികളുടെ പ്രിയപ്പെട്ട താരജോഡിയാണ് ജയറാമും പാര്‍വ്വതിയും. ഓണ്‍ സ്‌ക്രീനിലെ ആ പ്രിയ ജോഡി ജീവിതത്തിലും ഒരുമിക്കുകയായിരുന്നു. ഇരുവരും ഒരുമിച്ച് അഭിനയിച്ച സിനിമകള്‍ ഇന്നും മലയാളികളുടെ പ്രിയപ്പെട്ടവയാണ്. വിവാഹത്തോടെ പാര്‍വ്വതി സിനിമയില്‍ നിന്നും പിന്മാറിയെങ്കിലും അവരോടുള്ള മലയാളികളുടെ സ്‌നേഹത്തിന് കുറവൊന്നും വന്നിട്ടില്ല.

Jayaram and parvathy
'ചിരഞ്ജീവി ​ഗാരുവിന്റെ കയ്യിലിരിക്കുന്ന സാധനം എന്താ?'; ട്രോളിൽ നിറഞ്ഞ് വിശ്വംഭര ​ഗ്ലിംപ്സ് വിഡിയോ

ഇന്നും താന്‍ എവിടെപ്പോയാലും ആരാധകര്‍ പാര്‍വ്വതിയെക്കുറിച്ചാണ് ചോദിക്കുന്നതെന്ന് ജയറാം പറഞ്ഞിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലും പാര്‍വ്വതി സജീവമാണ്. ഇരുവരും ഒരുമിച്ചെത്തുന്ന വിഡിയോകളും ചിത്രങ്ങളുമെല്ലാം വൈറലായി മാറാറുണ്ട്.

Jayaram and parvathy
'ഇവന്മാര്‍ക്ക് കിട്ടിയതൊന്നും മതിയായില്ലേ...'; പരം സുന്ദരിയിലെ മലയാളം പാട്ടും 'ഡേഞ്ചര്‍' സോണില്‍

രസകരവും നാടകീയവുമായ രംഗങ്ങള്‍ നിറഞ്ഞൊരു കംപ്ലീറ്റ് എന്റര്‍ടെയ്‌നര്‍ ആണ് പാര്‍വ്വതിയുടേയും ജയറാമിന്റേയും പ്രണയകഥ. വീട്ടുകാരുടെ കണ്ണ് വെട്ടിച്ച് പാര്‍വ്വതിയെ കാണാന്‍ താന്‍ കാണിച്ച വേലത്തരങ്ങളെക്കുറിച്ചൊക്കെ പലപ്പോഴും ജയറാം തുറന്ന് സംസാരിച്ചിട്ടുണ്ട്. തങ്ങളുടെ പ്രണയം പരസ്യമാകാന്‍ കാരണമായൊരു സംഭവത്തെക്കുറിച്ചും മുമ്പൊരിക്കല്‍ ജയറാം സംസാരിച്ചിട്ടുണ്ട്.

ജയറാമിനെ തേടി പാര്‍വ്വതിയുടെ ഒരു കത്ത് വന്നതോടെയാണ് ആ പ്രണയകഥ സെറ്റില്‍ പാട്ടാകുന്നത്. അന്ന് തനിക്ക് വന്ന കത്ത് മമ്മൂട്ടി എല്ലാവരുടേയും മുന്നില്‍ നിര്‍ത്തി വായിപ്പിച്ചെന്നും ജയറാം പറയുന്നുണ്ട്. രസകരമായ ആ കഥ പങ്കുവെക്കുന്ന ജയറാമിന്റെ പഴയൊരു വിഡിയോ സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറലാവുകയാണിപ്പോള്‍.

''തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ ഷൂട്ടിങ് നടന്നു കൊണ്ടിരിക്കുകയാണ്. ഞാനും മമ്മൂക്കയുമുണ്ട്. ജയറാമും പാര്‍വ്വതിയും തമ്മില്‍ എന്തോ അടുപ്പമുണ്ടെന്നൊരു സംശയം അന്ന് എല്ലാവര്‍ക്കുമുണ്ട്. ആ സമയം ഒരു ചെറുക്കന്‍ വന്ന് ജയലിന്റെ മുന്നില്‍ കറങ്ങിത്തിരിഞ്ഞ് നടക്കുന്നു. പൊലീസുകാര്‍ വിളിച്ച് എന്താ കാര്യം എന്ന് ചോദിച്ചു. ജയറാമിനെ കാണാന്‍ വന്നതാണ്, പാര്‍വ്വതി ഒരു കത്ത് തന്ന് വിട്ടിട്ടുണ്ടെന്നും പയ്യന്‍ മറുപടി നല്‍കി. ആ ബുദ്ധികെട്ടവന്‍ അത് അവിടെ പറഞ്ഞു'' ജയറാം പറയുന്നു.

''അവിടെ മൊത്തം പൊലീസല്ലേ. അവര്‍ വയര്‍ലെസിലൂടെ പാര്‍വ്വതി ഒരു കത്ത് കൊടുത്ത് വിട്ടിട്ടുണ്ടേ ജയറാമിനുള്ളതാണേ എന്ന് വിളിച്ച് പറഞ്ഞു. ഒരു സെക്കന്റുകൊണ്ട് സെന്‍ട്രല്‍ ജയില്‍ മുഴുവന്‍ അറിഞ്ഞു. ഞാന്‍ അവനോട് എവിടുന്നാ മോനേ എന്ന് ചോദിച്ചു. പാര്‍വ്വതിയുടെ വീട്ടില്‍ ജോലി അന്വേഷിച്ച് പോയതാണ്. ആദ്യം ഈ കത്ത് ജയിലില്‍ കൊണ്ടു കൊടുക്ക്, എന്നിട്ട് ജോലി ശരിയാക്കാം എന്ന് പറഞ്ഞുവത്രേ''.

''ആ കത്ത് തുറന്നു. എല്ലാവരും കേള്‍ക്കട്ടെ വായിക്ക് എന്ന് മമ്മൂക്ക പറഞ്ഞു. അങ്ങനെ പൊലീസുകാരും ക്രൂവും മറ്റുള്ളവരുമെല്ലാം അത് കേട്ടു. ഞാന്‍ തലയ്ക്ക് കയ്യും കൊടുത്ത് ഒരു മൂലയ്ക്ക് ഇരിക്കുകയായിരുന്നു'' എന്നും ജയറാം പറയുന്നുണ്ട്. മകന്‍ കാളിദാസിനൊപ്പം അഭിനയിക്കുന്ന പുതിയ ചിത്രത്തിന്റെ തിരക്കിലാണ് ജയറാം ഇപ്പോള്‍. 22 വര്‍ഷത്തിന് ശേഷം അച്ഛനും മോനും സ്‌ക്രീന്‍ പങ്കിടുന്നത് ആശങ്കകള്‍ ആയിരം എന്ന ചിത്രത്തിലാണ്.

Summary

Jayaram and Parvathy's secret love became public thanks to a guy who asked to deliver a letter to him by Parvathy.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com