

മലയാള സിനിമാ പ്രേക്ഷകർ ഒന്നടങ്കം ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'കത്തനാർ'. ജയസൂര്യയുടെ കരിയറിലെ തന്നെ ബ്രഹ്മാണ്ഡ ചിത്രം കൂടിയാണ് 'കത്തനാർ ദ് വൈൽഡ് സോർസറർ'. ചിത്രത്തിന്റെ ഓരോ അപ്ഡേറ്റിനും വൻ സ്വീകാര്യതയാണ് ലഭിക്കാറുള്ളതും. ഇപ്പോഴിതാ ജയസൂര്യ പങ്കുവച്ചിരിക്കുന്ന ഒരു പോസ്റ്റാണ് വൈറലായി മാറുന്നത്.
'കത്തനാർ' സിനിമയുടെ സംവിധായകൻ റോജിൻ തോമസിനൊപ്പമുള്ള ചിത്രമാണ് ജയസൂര്യ പങ്കുവച്ചിരിക്കുന്നത്. റോജിനെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തുന്ന ചിത്രമാണ് തമാശരൂപേണ ജയസൂര്യ പങ്കുവച്ചിരിക്കുന്നത്. "നീ കത്തനാർ ഇറക്കുന്നോ... അതോ ഞാൻ കത്തി ഇറക്കണോ.. ?"- എന്നാണ് ജയസൂര്യ ക്യാപ്ഷനായി കുറിച്ചിരിക്കുന്നത്.
"എപ്പോ പറയാൻ പറ്റൂന്ന് …ഇപ്പോ പറയാൻ പറ്റൂല്ല...എത്രയും വേഗം"- എന്നാണ് റോജിൻ ഇതിന് മറുപടി നൽകിയിരിക്കുന്നത്. നിരവധി പേരാണ് പോസ്റ്റിന് കമന്റുമായെത്തിയിരിക്കുന്നത്. ഹോം എന്ന ചിത്രത്തിന് ശേഷം റോജിൻ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് കത്തനാർ. കടമറ്റത്ത് കത്തനാറിന്‍റെ ജീവിതം പറയുന്ന ചിത്രത്തിൽ അനുഷ്ക ഷെട്ടിയാണ് നായികയായെത്തുന്നത്.
അനുഷ്കയുടെ ആദ്യ മലയാള സിനിമ കൂടിയാണിത്. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, ഇംഗ്ലിഷ്, ബംഗാളി, ചൈനീസ്, ഫ്രഞ്ച്, കൊറിയൻ, ഇറ്റാലിയൻ, റഷ്യൻ, ഇൻഡോനേഷ്യൻ, ജാപ്പനീസ്, ജര്‍മൻ തുടങ്ങി ഒട്ടേറെ ഭാഷകളിലാണ് സിനിമയുടെ വേൾഡ് വൈഡ് റിലീസ് റിലീസ്. ശ്രീ ഗോകുലം മൂവീസിന്‍റെ ബാനറിൽ ഗോകുലം ഗോപാലൻ ആണ് ചിത്രം നിർമ്മിക്കുന്നത്. ആർ രാമാനന്ദ് ആണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates