'മാലിക് ചെയ്യാൻ തീരുമാനിച്ചത് ആ ഒറ്റ കാരണം കൊണ്ട്; മഹേഷിനോട് കടപ്പെട്ടിരിക്കുന്നു'- വിഡിയോ

അമ്മ വേഷങ്ങൾ ചെയ്യണ്ട എന്ന് ഞാൻ പറയുന്നില്ല.
 Jelaja
JelajaExpress
Updated on
1 min read

താനാദ്യമായി പൂർണമായൊരു തിരക്കഥ വായിക്കുന്നത് മഹേഷ് നാരായണൻ സംവിധാനം ചെയ്ത് മാലിക്കിന്റെ ആയിരുന്നുവെന്ന് നടി ജലജ. മാലിക്കിലെ ജമീല എന്ന കഥാപാത്രത്തെ തനിക്ക് ചെയ്യാൻ പറ്റുമോ എന്നൊരു സംശയം ഉണ്ടായിരുന്നുവെന്നും ദ് ന്യൂ ഇന്ത്യൻ എക്സ്പ്രസിനോട് നടി പറഞ്ഞു. "മഹേഷ് എനിക്കിത് ചെയ്യാൻ പറ്റുമോ എന്നാണ് ഞാൻ ആദ്യം ചോദിച്ചത്.

കാരണം ആ കഥാപാത്രത്തിന് ഒരു പ്രാധാന്യമുണ്ട്. ആ ഒരു കാര്യമാണ് എനിക്കിഷ്ടമായത്. ഒരമ്മയുടെ റോൾ ആണത്. ഒരു മരംചുറ്റി സംഭവമല്ല ഞാനിപ്പോൾ വിചാരിക്കുന്നത്. ആ അമ്മയ്ക്ക് ആ സിനിമയിൽ അത്രയും പ്രധാന്യമുണ്ട്. രണ്ട് സീൻ ചെയ്തിട്ട് പോകാനുള്ള ഒരു അമ്മയാണെങ്കിൽ ഞാനത് ചെയ്യില്ലായിരുന്നു.

അമ്മ വേഷങ്ങൾ ചെയ്യണ്ട എന്ന് ഞാൻ പറയുന്നില്ല. അത് മോശമാണെന്നും ഞാൻ പറയുന്നില്ല. ഇത്രയും നാൾ ഞാൻ നല്ല വേഷങ്ങൾ ചെയ്തിട്ട്, ഇനി ചെയ്യുമ്പോൾ പ്രാധാന്യമുള്ള വേഷങ്ങൾ ചെയ്യണമെന്നേ ഉണ്ടായിരുന്നുള്ളൂ. മാലിക്കിലെ ആ കഥാപാത്രം വളരെ ആഴമേറിയ ഒരു കഥാപാത്രമായിരുന്നു. ആ ഒരൊറ്റ കാരണം കൊണ്ടാണ് ‍ഞാനത് ചെയ്തത്.

ഞാൻ പൂർണമായൊരു തിരക്കഥ ആദ്യമായി വായിക്കുന്നത് മാലിക്കിന്റെ ആയിരുന്നു. ഭയങ്കര പവർഫുൾ ആയ ബോൾഡ് ആയിട്ടുള്ള ഒരു കഥാപാത്രം കൂടിയായിരുന്നു അത്. എന്നെ കൊണ്ട് ചെയ്യാൻ പറ്റുമോ എന്നൊരു സംശയം ആയിരുന്നു എനിക്കുണ്ടായിരുന്നത്. കാരണം ഇത്രയും വർഷം കഴിഞ്ഞ് വരുമ്പോൾ എന്നെക്കൊണ്ട് ഇത് പറ്റുമോ പറ്റില്ലേ എന്നൊക്കെയുള്ള ചിന്തയായിരുന്നു എനിക്ക്.

ഇത്രയും കഥാപാത്രങ്ങളൊക്കെ വരുമ്പോൾ അതിനൊപ്പം നമ്മു‌ടെ കഥാപാത്രം പിടിച്ചു നിൽക്കണം. ഭയങ്കര സ്നേഹമുള്ളയാളാണ് മഹേഷ്. അങ്ങനെയൊരു റോൾ എനിക്ക് തന്നതിന് മഹേഷിനോട് ഞാൻ നന്ദി പറയുന്നു. ചില സിനിമകൾ വരുമ്പോൾ എന്നെ എന്തിന് തിരഞ്ഞെടുത്തു എന്ന് ഞാൻ ചോദിക്കാറുണ്ട്.

 Jelaja
19-ാം വയസിലെ കല്യാണം ജോത്സ്യന്‍ പറഞ്ഞതിനാല്‍; ഒരുപാട് സ്‌നേഹം കിട്ടിയപ്പോള്‍ വീണുപോയി, ആ ട്രോമ ഇപ്പോഴുമുണ്ട്: അമൃത സുരേഷ്

ഇത് വേണോ, വേറെ ആരെങ്കിലും പോരേ എന്നൊക്കെ ‍ഞാൻ ചോദിക്കാറുണ്ട്. പക്ഷേ മഹേഷ് പറഞ്ഞു ചേച്ചി തന്നെ ഇത് ചെയ്യണമെന്ന്. അത്രയും കാര്യമായിട്ടാണ് മഹേഷ് എന്നോട് പറഞ്ഞത്.

 Jelaja
'ആ സിനിമയിലെ ഫഹദിന്റെ അഭിനയം കണ്ടപ്പോൾ വല്ലാത്ത ദേഷ്യം തോന്നി; സമ്മതിക്കണം അദ്ദേഹത്തെ'- വിഡിയോ

പിന്നെ ആ കഥാപാത്രവും നല്ല ഒന്നാണെന്ന് വിചാരിച്ചിട്ട് തന്നെയാണ് ഞാൻ അത് ചെയ്തത്".- ജലജ പറഞ്ഞു. 2021 ൽ ഫഹദിനെ നായകനാക്കി മഹേഷ് നാരായണൻ സംവിധാനം ചെയ്ത ചിത്രമാണ് മാലിക്.

Summary

Cinema News: Actress Jelaja opens up Malik movie experience.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Aishwarya Lekshmi
Kalippattam, Urvashi
Vedan, Gayatri Asokan
Kichu Sudhi, Kollam Sudhi
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com