നായകളുടെ കഥ കഴിഞ്ഞു ഇനി പൂച്ച, നായകനായി ജോമോൻ ജ്യോതിർ; 'എക്കോ'യ്ക്ക് ശേഷം 'പൂച്ച സാറു'മായി ആരാധ്യ സ്റ്റുഡിയോസ്

ആരാധ്യ സ്റ്റുഡിയോസിന്റെ ബാനറിൽ എംആർകെ ജയറാം ആണ് ചിത്രം നിർമിക്കുന്നത്.
Poocha Sir, Joemon Jyothir
Poocha Sir, Joemon Jyothirഇൻസ്റ്റ​ഗ്രാം
Edited By:
Updated on
1 min read

കഴിഞ്ഞ വർഷത്തെ സൂപ്പർ ഹിറ്റ് ചിത്രങ്ങളിലൊന്നായിരുന്നു ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്ത 'എക്കോ'. ആരാധ്യ സ്റ്റുഡിയോ ആണ് ചിത്രം നിർമിച്ചത്. ഇപ്പോഴിതാ എക്കോയ്ക്ക് ശേഷം പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ് ആരാധ്യ സ്റ്റുഡിയോസ്. "പൂച്ച സാർ" എന്നാണ് ചിത്രത്തിന്റെ പേര്. ആരാധ്യ സ്റ്റുഡിയോസിന്റെ ബാനറിൽ എംആർകെ ജയറാം ആണ് ചിത്രം നിർമിക്കുന്നത്.

വാഴ 2 ഉൾപ്പെടെ നിരവധി ചിത്രങ്ങളിൽ ചീഫ് അസോസിയേറ്റ് ഡയറക്ടർ ആയി വർക്ക് ചെയ്‌ത, റെജിവാൻ അബ്ദുൽ ബഷീർ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് പൂച്ച സാർ. ജോ ആൻഡ്‌ ജോ, 18+ ജേർണി ഓഫ് ലവ്, ബ്രോമാൻസ് തുടങ്ങിയ ചിത്രങ്ങളുടെ രചനയും സംവിധാനവും നിർവഹിച്ച അരുൺ ഡി ജോസാണ് ചിത്രത്തിന്റെ രചന നിർവഹിക്കുന്നത്.

പൂച്ച സാർ ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തിൽ ജോമോൻ ജ്യോതിറും, മുഴുനീള വേഷത്തിൽ അലൻ ബിൻ സിറാജും എത്തുന്നു. ആരാധ്യ സ്റ്റുഡിയോസിന്റെ ആദ്യ ചിത്രത്തിൽ ബാഹുൽ രമേഷിന്റെ ചിത്രങ്ങളുടെ അനിമൽ ട്രിലോളജിയുടെ ഭാഗമായി നായകളുടെ അഭിനയത്തിന് പ്രാധാന്യമേറിയപ്പോൾ ഈ ചിത്രത്തിൽ പ്രധാന റോളിൽ ഒരു പൂച്ചയും എത്തുന്നു എന്നതും പൂച്ച സാറിന്റെ പ്രത്യേകത ആണ്. ചിത്രത്തിലെ മറ്റു റോളുകളിൽ മലയാളത്തിലെയും തെന്നിന്ത്യയിലെയും പ്രഗത്ഭ താരങ്ങൾ അണിനിരക്കുന്നു.

Poocha Sir, Joemon Jyothir
'സൈജുവിന് നട്ടെല്ല് ഇല്ലേ... എന്ന് എന്റെ ഭാര്യ പോലും ചോദിച്ചിട്ടുണ്ട്; പ്രതികരിച്ചാൽ അല്ലേ ആളുകൾക്ക് പ്രശ്നം ഉണ്ടാവുകയുള്ളൂ'

വ്യത്യസ്തമായ അവതരണശൈലിയും കൗതുകമുണർത്തുന്ന ടൈറ്റിലും കൊണ്ട് ശ്രദ്ധ നേടുന്ന “പൂച്ച സാർ” എന്ന സിനിമയുടെ ടൈറ്റിൽ പോസ്റ്റർ ആകർഷകമായ ഡിസൈനും ഹാസ്യവും സാഹസികതയും സൂചിപ്പിക്കുന്ന ദൃശ്യഭംഗിയും നിറഞ്ഞ പോസ്റ്റർ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്.

Poocha Sir, Joemon Jyothir
'ഇത് കണ്ടിട്ടായിരിക്കും മെസിയും റൊണാൾഡോയുമൊക്കെ ഫുട്ബോൾ സീരിയസായി എടുക്കാൻ തുടങ്ങിയത്!'; വീണ്ടും വൈറലായി മമ്മൂട്ടിയുടെ ആ പോരാട്ടം

പോസ്റ്ററിലെ കൗതുകകരമായ അവതരണം സിനിമ ഒരു വ്യത്യസ്ത അനുഭവമാകുമെന്ന സൂചന നൽകുന്നു. “പൂച്ച സാർ” ചിത്രത്തിന്റെ ഷൂട്ടിങ് ഈ വർഷം പകുതിയോടെ ആരംഭിക്കുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു. പിആർഒ: പ്രതീഷ് ശേഖർ.

Summary

Joemon Jyothir upcoming movie Poocha Sir title poster out.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com