

അഭിനേതാക്കൾ പ്രതിഫലം കുറയ്ക്കണമെന്ന നിർമാതാക്കളുടെ ആവശ്യം മോളിവുഡിൽ വലിയ ചർച്ചയായി മാറിയിരുന്നു. ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രതികരണവുമായെത്തിയിരിക്കുകയാണ് ബോളിവുഡ് നടനും നിർമാതാവുമായ ജോൺ എബ്രഹാം. ബോളിവുഡിലെ അഭിനേതാക്കള്‍ വാങ്ങുന്നത് അമിതമായ പ്രതിഫലം ആണെന്നും ഇതിനാല്‍ ഒരു വ്യവസായമെന്ന നിലയിൽ സിനിമ ലോകം ശരിക്കും ദുരിതമനുഭവിക്കുകയാണെന്നും ജോണ്‍ എബ്രഹാം പറഞ്ഞു. ദ് ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യയുടെ അഭിമുഖത്തിലാണ് ജോൺ ഇക്കാര്യം പറഞ്ഞത്.
"ഇത് ഇപ്പോൾ തന്നെ ഹിന്ദി സിനിമയെ ദോഷകരമായി ബാധിക്കുകയാണ്. ഒരു സമയത്ത് അഭിനയിക്കേണ്ടവര്‍ക്ക് പണം നല്‍കേണ്ട എന്ന് തീരുമാനിക്കേണ്ടി വരും, കാരണം ഇത്രയും വലിയ തുക പ്രതിഫലം നല്‍കിയിട്ട് ബജറ്റ് ഉയരുന്നത് ഒരിക്കലും ശരിയല്ല. നല്ല സിനിമ പോലും എടുക്കാന്‍ സാധിക്കില്ല. ഇത് പരിഹാസ്യമാണ്.
അഭിനേതാക്കൾ ഇങ്ങനെ ചിന്തിക്കുന്നുണ്ടോ അതോ അവരുടെ ഏജന്‍റുമാരാണോ അവരെ ചിന്തിപ്പിക്കുന്നത് എന്ന് അറിയില്ല. എന്തായാലും നിങ്ങള്‍ വേറെ ഏതോ ലോകത്താണെന്ന് എനിക്ക് തോന്നുന്നു. പക്ഷേ നിങ്ങൾക്ക് അത്ര മിടുക്കന്മാരായി ഇരിക്കാന്‍ സാധിക്കില്ല. നിങ്ങൾ യഥാർഥ ലോകം കാണേണ്ടതുണ്ട്. ഒരു ദിവസം നിങ്ങള്‍ക്ക് ഉണരേണ്ടിവരും, ഈ വ്യവസായത്തില്‍ നിങ്ങള്‍ പ്രതിസന്ധിയിലാണ് എന്ന് അറിയേണ്ടിവരും" ജോൺ പറഞ്ഞു.
അഭിനേതാക്കൾ പ്രതിഫലം വെട്ടിക്കുറയ്ക്കണമെന്നും അവരുടെ പ്രതിഫലം എത്രയെന്ന് അവര്‍ തന്നെ വ്യാപകമായി പ്രചരിപ്പിക്കുന്ന രീതിയും തിരുത്തണമെന്ന് ജോണ്‍ എബ്രഹാം പറയുന്നു. "ആദ്യം തിരുത്തേണ്ടത് നിങ്ങളുടെ വ്യക്തിപരമായ ചെലവ് വെട്ടിക്കുറയ്ക്കുക എന്നതാണ്. നിങ്ങൾക്ക് അത്ര വിലയില്ലെന്ന് ഒരു സംവിധായകൻ നിങ്ങളോട് പറയുമ്പോൾ, നിങ്ങൾ അത് മനസിലാക്കേണ്ടതുണ്ട്.
ഞങ്ങൾക്ക് ഇതുവരെ ആ ചിന്തയില്ല. മറ്റ് അഭിനേതാക്കളുമായി ഞങ്ങളെത്തന്നെ താരതമ്യം ചെയ്യുന്നു, പ്രതിഫലം അവര്‍ തന്നെ പല രീതിയില്‍ വിളിച്ചു പറയുന്നു, അതാണ് ഏറ്റവും മോശമായ കാര്യം. നമ്മൾ ഒരു അഗാധ തമോഗർത്തത്തിലേക്കാണെന്ന് അഭിനേതാക്കൾ മനസിലാക്കണം, അവർ പിന്നോട്ട് പോയി സിനിമയിൽ ശ്രദ്ധ കേന്ദ്രീകരിക്കണം. നിർമാതാക്കളെല്ലാം ഈ വലിയ തുക നൽകാൻ തയ്യാറാണ്.
ഹിന്ദി ചലച്ചിത്ര ലോകം ഉള്ളടക്കത്തിന് മുൻഗണന നൽകേണ്ടതുണ്ട്. സിനിമകൾ നിർമിക്കുക, ഒരു നടനും നിങ്ങൾക്ക് ഒരു ഓപ്പണിങ് ഉറപ്പു നൽകാൻ കഴിയില്ല. നിങ്ങളുടെ ഉള്ളടക്കം ശരിയാക്കുക, തിരക്കഥയനുസരിച്ച് അഭിനേതാക്കളെ അവതരിപ്പിക്കുക." ജോണ്‍ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates