'ഇതിപ്പോ വെടിയും പുകയുമൊക്കെ ആയല്ലോ കാർലോസേ'; ജോജു ജോർജിന്റെ പീസ് ട്രെയിലർ

ജോജു ജോർജ് അവതരിപ്പിക്കുന്ന കാർലോസ് എന്ന ഡെലിവറി പാർട്ണറുടെ ജീവിതമാണ് ചിത്രത്തിൽ പറയുന്നത്
വീഡിയോ ദൃശ്യം
വീഡിയോ ദൃശ്യം
Updated on
1 min read

ജോജു ജോർജ് പ്രധാന വേഷത്തിലെത്തുന്ന പീസിന്റെ ട്രെയിലർ പുറത്ത്. നവാഗതനായ സന്‍ഫീര്‍ കെ. സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജോജു ജോർജ് അവതരിപ്പിക്കുന്ന കാർലോസ് എന്ന ഡെലിവറി പാർട്ണറുടെ ജീവിതമാണ് ചിത്രത്തിൽ പറയുന്നത്. സറ്റയർ മൂവിയായി ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ ആശ ശരത്താണ് നായികയായി എത്തുന്നത്. 

സിദ്ദീഖ്, രമ്യ നമ്പീശൻ, അനിൽ നെടുമങ്ങാട്, അതിഥി രവി, ഷാലു റഹീം, അർജുൻ സിങ്, വിജിലേഷ്, മാമുക്കോയ തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നു. അനിൽ നെടുമങ്ങാട് അവസാനമായി അഭിനയിച്ച ചിത്രം കൂടിയാണിത്. മലയാളം, തമിഴ്‌, തെലുങ്ക്‌, ഹിന്ദി, കന്നട ഭാഷകളിലായാണ് ചിത്രത്തിന്റെ റിലീസ്. 

സഫര്‍ സനല്‍, രമേഷ് ഗിരിജ എന്നിവര്‍ ചേർന്ന് തിരക്കഥ ഒരുക്കുന്ന ചിത്രം നിര്‍മിക്കുന്നത് സ്ക്രിപ്റ്റ് ഡോക്ടർ പിക്ചേഴ്സിന്റെ ബാനറിൽ ദയാപരൻ ആണ്. ജുബൈർ മുഹമ്മദ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ഗാനരചന അൻവർ അലി, സൻഫീർ കെ, വിനായക് ശശികുമാർ ചേർന്നാണ് നിർവ്വഹിച്ചിരിക്കുന്നത്‌. ഷമീർ ജിബ്രാനാണ് ഛായാ​ഗ്രഹണം.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Santhy Balachandran, Murali Gopy
Murali Gopy, Indrans
Hansika Krishna
Mallika Sukumaran with family
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com