'പാര്‍ട്ടി സെക്രട്ടറിയുടെ മകന് ഒരു നീതി, പ്രതിപക്ഷ നേതാവിന്റെ മകള്‍ക്ക് മറ്റൊരു നീതി'; ഇഡി റെയ്ഡില്‍ പരിഹസിച്ച് ജോയ് മാത്യു

'ഇന്നലെ ബിനീഷ് കോടിയേരിയെയാണ് എനിക്ക് ഇഷ്ടമായത്'
Bineesh Kodiyeri, Joy Mathew
Bineesh Kodiyeri, Joy Mathew
Updated on
1 min read

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റേയും മകള്‍ വീണയുടേയും വീടുകളിലെ ഇഡി റെയ്ഡില്‍ പ്രതികരിച്ച് നടന്‍ ജോയ് മാത്യു. അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ മകനും നടനുമായ ബിനീഷ് കോടിയേരിയെക്കുറിച്ചാണ് ജോയ് മാത്യുവിന്റെ പ്രതികരണം. സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയായിരുന്നു ജോയ് മാത്യു പ്രതികരിച്ചത്.

Bineesh Kodiyeri, Joy Mathew
മോഹിനിയാട്ടത്തിന് ശേഷം സൈജു കുറുപ്പ്; 'ഹരിവരാസനം' ഒരുങ്ങുന്നത് ബിഗ് ബജറ്റില്‍

''ഇന്നലെ ബിനീഷ് കോടിയേരിയെയാണ് എനിക്ക് ഇഷ്ടമായത്. തന്നെ അറസ്റ്റ് ചെയ്ത ഇഡി തന്റെ വീട് റെയ്ഡ് ചെയ്തപ്പോള്‍ വിദഗ്ധമായി കൈയ്യൊഴിഞ്ഞ വിജയന്റെ മകളുടെ കേസില്‍ റെയ്ഡ് ചെയ്യാന്‍ വന്നവരെ അക്രമിച്ചവരെ തടയാന്‍ കാണിച്ച ആ മനസ്സുണ്ടല്ലോ. അത് കാണാതെ പൊകരുത്. ശരിയായ കോടിയേരി രക്തം. പാര്‍ട്ടി സെക്രട്ടറിയുടെ മകന് ഒരു നീതി. പ്രതിപക്ഷ നേതാവിന്റെ മകള്‍ക്ക് മറ്റൊരു നീതി. നേതാവിന് വേണ്ടി ജീവന്‍ കൊടുക്കാന്‍ തയ്യാറാകുന്ന അടിമകള്‍ ഇതും മറക്കരുത്'' എന്നായിരുന്നു ജോയ് മാത്യുവിന്റെ പ്രതികരണം.

Bineesh Kodiyeri, Joy Mathew
'ഒരേയൊരു മോഹന്‍ലാല്‍'; ഏഴാം നാളില്‍ 200 കോടി ക്ലബ്ബിലേക്ക് ദൃശ്യം 3; കരിയറില്‍ മൂന്നാമത്തേത്!

അതേസമയം, സിഎംആര്‍എല്‍ എക്സാലോജിക് ഇടപാടിലെ റെയ്ഡിന് പിന്നാലെ വീണ വിജയന്റെതടക്കമുള്ള 242 അക്കൗണ്ടുകളിലെ 18.36 കോടി രൂപയുടെ നിക്ഷേപം മരവിപ്പിച്ച് ഇഡി. കേരളത്തിലും ബംഗളൂരിലും നടത്തിയ റെയ്ഡുകളുടെ തുടര്‍ച്ചയായാണ് നടപടി. വീണാ വിജയന്റെ പേരിലുളള എച്ച്ഡിഎഫ്‌സി ബാങ്കിലെ അക്കൗണ്ടാണ് മരവിപ്പിച്ചത്. വീണയുടെ ബാങ്ക് സ്ഥിരനിക്ഷേപത്തിന്റെ രേഖകളും ഇഡി പിടിച്ചെടുത്തിരുന്നു. അന്വേഷണം തുടരുമെന്നും ഇഡി വ്യക്തമാക്കി.

വീണയുടെ എക്സാലോജിക് സൊല്യൂഷന്‍സും സിഎംആര്‍എല്ലും തമ്മിലുള്ള മാസപ്പടി ഇടപാടു കേസുമായി ബന്ധപ്പെട്ട് ബുധനാഴ്ച വിവിധയിടങ്ങളില്‍ ഇഡി റെയ്ഡ് നടത്തിയിരുന്നു. തിരുവനന്തപുരത്തെ പിണറായി വിജയന്റെ വാടകവീട്, കണ്ണൂരിലെ വീട്, മുന്‍മന്ത്രി മുഹമ്മദ് റിയാസിന്റെ കോഴിക്കോട്ടെ വീട് തുടങ്ങിയ ഇടങ്ങളിലായിരുന്നു ഇഡി പരിശോധന നടത്തിയത്. ഇതില്‍ കണ്ണൂരിലെ വീട്ടില്‍നിന്നും കോഴിക്കോട്ടെ വീട്ടില്‍ നിന്നും ഒന്നും കിട്ടിയില്ലെന്ന് ഇഡി എഴുതി നല്‍കിയിരുന്നു.

Summary

Joy Mathew makes fun of Bineesh Kodiyeri amid ED raid row.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com