

സംഗീത കുടുംബമാണ് എംജി ശ്രീകുമാറിന്റേത്. സഹോദരന്‍ എംജി രാധാകൃഷ്ണനും സഹോദരി ഡോ. കെ ഓമനക്കുട്ടിയും സംഗീത ലോകത്തെ പകരം വെക്കാനില്ലാത്ത പ്രതിഭകളാണ്. തന്റെ സഹോദരന്മാരെക്കുറിച്ച് സംസാരിക്കുകയാണ് ഓമനക്കുട്ടി. ദ ന്യു ഇന്ത്യന്‍ എക്‌സ്പ്രസിന്റെ എക്‌സ്പ്രസ് ഡയലോഗ്‌സില്‍ സംസാരിക്കുകയാണ് കെ ഓമനക്കുട്ടി.
എംജി ശ്രീകുമാറിന്റേയും എംജി രാധാകൃഷ്ണന്റേയും കഥയാണ് ഭരതം സിനിമയെന്ന ആരോപണത്തിനും ഓമനക്കുട്ടി മറുപടി നല്‍കുന്നുണ്ട്. മോഹന്‍ലാലും നെടുമുടി വേണുവും പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് ഭരതം. സംഗീതജ്ഞരായ സഹോദരന്മാരുടെ കഥ പറഞ്ഞ ചിത്രമായിരുന്നു ഭരതം. എന്നാല്‍ തന്റെ സഹോദരന്മാരുടെ കഥയല്ല ഭരതം എന്നാണ് ഓമനക്കുട്ടി പറയുന്നത്.
'അതൊക്കെ ചുമ്മാ ഓരോരുത്തര്‍ പറയുന്നതാണ്. ഇങ്ങനെ കഥകള്‍ ഒരുപാട് ഉണ്ടാകത്തില്ലേ? അവര്‍ തമ്മില്‍ വലിയ സ്‌നേഹമായിരുന്നു. അത് പറയാതിരിക്കാനാകില്ല. അതെല്ലാം വെറും കഥകള്‍ മാത്രമാണ്. അങ്ങനെ കഥയുണ്ടാക്കാമല്ലോ. അവന്‍ ഓരോ റീലെടുക്കുമ്പോഴും പറയുന്നത് കേട്ടിട്ടില്ലേ, എന്റെ ചേട്ടന്‍ എന്റെ ഗുരുവാണെന്ന്. അങ്ങനെയുള്ളവര്‍ക്ക് അതുപോലൊരു മനോഭാവം വരുമോ? ഒരിക്കലും വരില്ല'' എന്നാണ് അവര്‍ പറയുന്നത്. എംജി ശ്രീകുമാറിന്റെ പാട്ടിനെക്കുറിച്ചും സഹോദരി സംസാരിക്കുന്നുണ്ട്.
''വാസ്തവത്തില്‍ അവന്‍ പാട്ട് പഠിച്ചിട്ടില്ല. ചേട്ടന്റെ കൂടെ കച്ചേരിയ്ക്ക് ഇരുന്ന് ഇരുന്ന് ആ പാട്ടുകളൊക്കെ പഠിച്ചു. 10-15 വര്‍ഷം കൊണ്ട്. രാഗത്തിന്റെ പേര് ചോദിച്ചാല്‍ അറിയില്ല, പക്ഷെ ഒന്ന് തുടങ്ങിക്കൊടുത്താല്‍ അത് പാടും. അങ്ങനെയൊരു ലക്ഷ്യജ്ഞാനമാണ്. ക്ലാസിക്കലും ലൈറ്റുമടക്കം എല്ലാ തരത്തിലുള്ള പാട്ടും പാടാന് കഴിവുള്ള വ്യക്തിയാണ് എംജി ശ്രീകുമാര്‍'' എന്നാണ് അവര്‍ പറയുന്നത്. പാട്ട് പഠിക്കാതെ ഇതുപോലെ പാടാന്‍ സാധിക്കുമോ എന്ന ചോദ്യത്തിനും ഓമനക്കുട്ടിയ്ക്ക് മറുപടിയുണ്ട്.
''ഈ വീട്ടിലല്ലേ ജനിച്ചത്, പറ്റും. വളരെ ചെറുപ്പത്തിലേ കേട്ട് കേട്ടാണ് പഠിച്ചത്'' എന്നാണ് അവര്‍ പറയുന്നത്. ചേട്ടന്‍ എംജി രാധാകൃഷ്ണന് ഒരുപാട് സുഹൃത്തുക്കളുണ്ടായിരുന്നുവെന്നാണ് ഓമനക്കുട്ടി പറയുന്നത്. വീട്ടില്‍ വലിയൊരു ഡൈനിങ് ടേബിളുണ്ടായിരുന്നു. സുഹൃത്തുക്കളെ ഭക്ഷണം കഴിപ്പിക്കാനായിരുന്നു അത്. സുഹൃത്തുക്കള്‍ ഇല്ലാത്ത ദിവസം ഗേറ്റിന് മുന്നില്‍ ഇറങ്ങി നല്‍ക്കും, ചെങ്കല്‍ ചൂളയിലേക്ക് പോകുന്നവരെ വിളിച്ചു കൊണ്ടു വന്ന് ഊട്ടുമായിരുന്നു. മീന്‍ വാങ്ങാന്‍ പോകുന്ന മാര്‍ക്കറ്റില്‍ മീന്‍ വില്‍ക്കുന്ന സ്ത്രീകളും ചേട്ടന്റെ സുഹൃത്തുക്കളായിരുന്നുവെന്ന് കെ ഓമനക്കുട്ടി പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates