'ഇത് അംഗീകരിക്കാനില്ല; മികച്ച ബാലതാരമായത് അര്‍ഹതയില്ലാത്ത വ്യക്തി'; നീതി നിഷേധമെന്ന് 'കൈതി' താരം മോണിക്ക

എനിക്ക് അവാര്‍ഡ് കിട്ടാത്തതിനാലല്ല ഇത് പറയുന്നത്
monica siva
monica siva
Updated on
2 min read

തമിഴ്‌നാട് സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനത്തെ ചൊല്ലിയുള്ള വിവാദങ്ങള്‍ അവസാനിക്കുന്നില്ല. മമ്മൂട്ടിയേയും പേരന്‍പിനേയും തഴഞ്ഞതും പെട്ടിയിലിരിക്കുന്ന സണ്ടക്കാരിയ്ക്ക് മൂന്ന് അവാര്‍ഡ് നല്‍കിയതും വിവാദമായിരുന്നു. ഇതിന് പിന്നാലെ പുരസ്‌കാര പ്രഖ്യാപനങ്ങളെ ചോദ്യം ചെയ്ത് നടി മോണിക്ക ശിവ രംഗത്തെത്തിയിരിക്കുകയാണ്.

monica siva
തീയേറ്ററിലും ഒടിടിയിലും റിലീസില്ല; പെട്ടിയിലിരിക്കുന്ന സിനിമയ്ക്ക് മൂന്ന് സ്റ്റേറ്റ് അവാര്‍ഡ്!; എയറിലായി 'മൈ ബോസ്' റീമേക്ക്

കൈതിയിലൂടെ ശ്രദ്ധ നേടിയ ബാലതാരമാണ് മോണിക്ക. മികച്ച ബാലതാരത്തിനുള്ള പുരസ്‌കാരം നല്‍കിയത് അര്‍ഹിക്കുന്ന വ്യക്തിക്കല്ലെന്നാണ് മോണിക്കയുടെ ആരോപണം. പുരസ്‌കാരത്തിലുള്ള വിശ്വാസവും പ്രതീക്ഷയും നഷ്ടമാക്കുന്ന പ്രവണതയാണിതെന്നും താരം പറയുന്നു. കൈതി, ദ പ്രീസ്റ്റ്, രാക്ഷസന്‍, കനാ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധ നേടിയ നടിയാണ് മോണിക്ക.

monica siva
എനിക്കിഷ്ടമുള്ള വസ്ത്രം ധരിക്കും, അതില്‍ മറ്റുള്ളവര്‍ക്കെന്താണ്?; വിമര്‍ശനങ്ങളോട് തുറന്നടിച്ച് ഐശ്വര്യ ലക്ഷ്മി

2016 മുതല്‍ 2022 വരെയുള്ള പുരസ്‌കാരങ്ങളാണ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. മികച്ച ബാലതാരത്തിനുള്ള പുരസ്‌കാരം ലഭിച്ച വ്യക്തിയേക്കാള്‍ അര്‍ഹതയുള്ളവര്‍ വേറെയുണ്ടെന്നാണ് മോണിക്ക പറയുന്നത്. സോഷ്യല്‍ മീഡിയ കുറിപ്പിലൂടെയായിരുന്നു മോണിക്കയുടെ വിമര്‍ശനം. ആ വാക്കുകളിലേക്ക്:

''കഴിഞ്ഞ ദിവസം തമിഴ്‌നാട് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഞാന്‍ അതിലൂടൊന്ന് കടന്നുപോയി. അഞ്ച് വയസ് മുതല്‍ ഞാന്‍ ഈ ഇന്‍ഡസ്ട്രിയില്‍ അഭിനയിക്കുന്നുണ്ട്. 2016 മുതല്‍ 2022 വരെ 20 ലധികം സിനിമകളില്‍ അഭിനയിച്ചു. അതില്‍ മിക്ക സിനിമകളും പ്രേക്ഷകര്‍ സ്‌നേഹിക്കുകയും ആഘോഷിക്കുകയും ചെയ്തവയാണ്. ചില സിനിമകള്‍ വലിയ ജനപ്രീതി നേടിയില്ലെങ്കിലും ഞാന്‍ അവതരിപ്പിച്ച കഥാപാത്രങ്ങള്‍ ശ്രദ്ധേയമായിരുന്നു. എന്റെ ഏറ്റവും മികച്ചു തന്നെ കഥാപാത്രങ്ങള്‍ക്കായി നല്‍കിയിട്ടുണ്ട്. കൈതി, രാക്ഷസന്‍, കനാ, ആന്‍ ദേവതൈ, ശങ്കുചത്രം തുടങ്ങിയ സിനിമകളില്‍ പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.

എന്നിരുന്നാലും, മികച്ച ബാലതാരത്തിനുള്ള പുരസ്‌കാരം നേടിയ വ്യക്തിയുടെ പ്രകടനം അതിന് അര്‍ഹമല്ലെന്നാണ് എന്റെ അഭിപ്രായം. എനിക്ക് അവാര്‍ഡ് കിട്ടാത്തതിനാലല്ല ഇത് പറയുന്നത്. ഇതുപോലൊരു സംഭവം നടന്നില്ലായിരുന്നുവെങ്കില്‍ ഞാന്‍ ഇതേക്കുറിച്ച് സംസാരിക്കുമായിരുന്നില്ല. പക്ഷെ ആ സമയത്ത് എന്നെപ്പോലെ ശക്തവും, അര്‍ത്ഥവത്തുമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുകയും പ്രേക്ഷകരുടെ അഭിനന്ദനങ്ങള്‍ നേടുകയും ചെയ്ത വേറേയും ഒരുപാട് പേരുണ്ട്. അവരില്‍ ആര്‍ക്കെങ്കിലുമാണ് അവാര്‍ഡ് നല്‍കിയിരുന്നതെങ്കില്‍ എന്ന് ഞാന്‍ അംഗീകരിച്ചേനെ. അര്‍ഹതയുള്ള ഒരാള്‍ക്കാണല്ലോ നല്‍കിയതെന്ന് വിശ്വസിച്ചേനെ. പക്ഷെ ഈ സാഹചര്യം അംഗീകരിക്കാന്‍ സാധിക്കുന്നില്ല.

ഏറ്റവും പ്രധാനപ്പെട്ട കാര്യം, വ്യക്തികളാലോ വ്യക്തിപരമായ അഭിപ്രായങ്ങളാലോ സ്വാധീനിക്കപ്പെടാന്‍ ഇതൊരു സ്വകാര്യ അവാര്‍ഡ് അല്ലെന്നതാണ്. സര്‍ക്കാര്‍ നല്‍കുന്ന അവാര്‍ഡാണ്. അത് യഥാര്‍ത്ഥ കഴിവിനുള്ള അംഗീകാരമാണ്. എല്ലാ അഭിനേതാക്കള്‍ക്കും പ്രധാനപ്പെട്ട അംഗീകാരമാണ്. അത് അര്‍ഹതയുള്ളവരിലേക്ക് എത്താതെ വരുമ്പോള്‍ ആഴത്തില്‍ വേദനിപ്പിക്കും. ഈ വിഷയത്തെ അഡ്രസ് ചെയ്യാനും ചോദ്യം ചെയ്യാനും എനിക്ക് അവകാശമുണ്ട്. ഇതുപോലുള്ള സംഭവങ്ങള്‍ തുടര്‍ച്ചയാകുമ്പോള്‍ അവാര്‍ഡിലുള്ള വിശ്വാസവും പ്രതീക്ഷയും നഷ്ടമാകും.

ഈ വിഷയത്തില്‍ ഇടപെടണമെന്ന് ബഹുമാനപ്പെട്ട മുഖ്യമന്ത്രിയോടും ഉപമുഖ്യമന്ത്രിയോടും ബന്ധപ്പെട്ട അധികാരികളോടും ഞാന്‍ വിനീതിമായി അപേക്ഷിക്കുകയാണ്.

Summary

Monica Siva calls Tamilnadu State Film Awards unfair. Alleges the person won Best Child Artist didn't deserve it.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com