തീയേറ്ററിലും ഒടിടിയിലും റിലീസില്ല; പെട്ടിയിലിരിക്കുന്ന സിനിമയ്ക്ക് മൂന്ന് സ്റ്റേറ്റ് അവാര്‍ഡ്!; എയറിലായി 'മൈ ബോസ്' റീമേക്ക്

ഇപ്പോഴും പെട്ടിയിലിരിക്കുന്നൊരു സിനിമയ്ക്ക് എങ്ങനെയാണ് പുരസ്‌കാരങ്ങള്‍ ലഭിച്ചു?
Sandakkari
Sandakkari
Updated on
1 min read

കഴിഞ്ഞ ദിവസമാണ് തമിഴനാട് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. 2016 മുതല്‍ 2022 വരെയുള്ള പുരസ്‌കാരങ്ങളാണ് പ്രഖ്യാപിച്ചത്. മലയാളികള്‍ക്കും സന്തോഷിക്കാനുള്ള വക തന്നതായിരുന്നു പുരസ്‌കാര പ്രഖ്യാപനം. മികച്ച നടിയ്ക്കുള്ള പുരസ്‌കാരം നേടിയവരില്‍ അഞ്ചു പേരും മലയാളികളായിരുന്നു. മറ്റ് മേഖലകളിലും മലയാളികളെ തേടി പുരസ്‌കാരമെത്തിയിരുന്നു.

Sandakkari
എനിക്കിഷ്ടമുള്ള വസ്ത്രം ധരിക്കും, അതില്‍ മറ്റുള്ളവര്‍ക്കെന്താണ്?; വിമര്‍ശനങ്ങളോട് തുറന്നടിച്ച് ഐശ്വര്യ ലക്ഷ്മി

ഇതിനിടെ പുരസ്‌കാര പ്രഖ്യാപനത്തെച്ചൊല്ലി സോഷ്യല്‍ മീഡിയയില്‍ പുതിയൊരു വിവാദം ഉടലെടുത്തിരിക്കുകയാണ്. 2020 ല്‍ നല്‍കിയ അവാര്‍ഡുകളില്‍ ഒരു സിനിമയ്ക്ക് ലഭിച്ച പുരസ്‌കാരങ്ങളാണ് ചോദ്യം ചെയ്യപ്പെടുന്നത്. വിമല്‍ നായകനായ സണ്ടക്കാരി എന്ന ചിത്രത്തിന് നല്‍കിയ പുരസ്‌കാരങ്ങളാണ് സംശയത്തിന്റെ നിഴലിലായിരിക്കുന്നത്.

Sandakkari
ഇത് ചെയ്തവരെ സമ്മതിക്കണം, ശ്രദ്ധിക്കപ്പെടാനുള്ള തരം താണ ശ്രമം; 'മണ്ടിയായി അഭിനയിച്ചു'വെന്ന വാര്‍ത്തയ്‌ക്കെതിരെ അനശ്വര

മൂന്ന് പുരസ്‌കാരങ്ങളാണ് ചിത്രത്തിന് ലഭിച്ചത്. മികച്ച ആര്‍ട്ട് ഡയറക്ടര്‍, മികച്ച ഗായകന്‍, മികച്ച മൂന്നാമത്തെ സിനിമ എന്നീ പുരസ്‌കാരങ്ങളാണ് ചിത്രത്തിന് ലഭിച്ചത്. എന്നാല്‍ ഈ സിനിമ തിയേറ്ററില്‍ റിലീസ് ചെയ്തിട്ടില്ല. തിയേറ്ററില്‍ മാത്രമല്ല, ഒടിടിയില്‍ പോലും റിലീസ് ചെയ്തിട്ടില്ലാത്ത, ഇപ്പോഴും പെട്ടിയിലിരിക്കുന്ന ചിത്രമാണ് സണ്ടക്കാരി.

മലയാള ചിത്രം മൈ ബോസിന്റെ തമിഴ് റീമേക്കായിരുന്നു സണ്ടക്കാരി. വിമല്‍, ശ്രിയ ശരണ്‍ എന്നിവരായിരുന്നു പ്രധാന താരങ്ങള്‍. ഇപ്പോഴും പെട്ടിയിലിരിക്കുന്നൊരു സിനിമയ്ക്ക് എങ്ങനെയാണ് പുരസ്‌കാരങ്ങള്‍ ലഭിച്ചതെന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. ചിത്രത്തിന്റെ സംവിധായകന്‍ ആര്‍ മധേഷ് അവാര്‍ഡ് ജൂറി മെമ്പര്‍ ആയിരുന്നുവെന്ന് ചിലര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഈ വഴിക്കാണോ പുരസ്‌കാരമെത്തിയതെന്നാണ് അവര്‍ ചോദിക്കുന്നത്.

നേരത്തെ പുരസ്‌കാര പ്രഖ്യാപനത്തില്‍ മമ്മൂട്ടിയേയും പേരന്‍പിനേയും തഴഞ്ഞതും വിമര്‍ശിക്കപ്പെട്ടിരുന്നു. 2018 ലെ മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചത് ധനുഷിനാണ്. എന്നാല്‍ മമ്മൂട്ടിയായിരുന്നു ആ വര്‍ഷം മികച്ച നടനുള്ള പുരസ്‌കാരം നേടാന്‍ അര്‍ഹന്‍ എന്നാണ് സോഷ്യല്‍ മീഡിയ വിമര്‍ശിച്ചത്. സാദനയ്ക്ക് പുരസ്‌കാരം ലഭിക്കാതെ പോയതും വിമര്‍ശിക്കപ്പെട്ടിരുന്നു.

Summary

Unreleased tamil movie Sandakkari gets three state film awards. The movie is a tamil remake of Jeethu Joseph's My Boss.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com