ഇത് ചെയ്തവരെ സമ്മതിക്കണം, ശ്രദ്ധിക്കപ്പെടാനുള്ള തരം താണ ശ്രമം; 'മണ്ടിയായി അഭിനയിച്ചു'വെന്ന വാര്‍ത്തയ്‌ക്കെതിരെ അനശ്വര

മറ്റൊരാളാക്കി മാറ്റാന്‍ ശ്രമിക്കുമ്പോള്‍ അവർ പരിധി ലംഘിക്കുകയാണ്.
Anaswara Rajan
Anaswara Rajan
Updated on
1 min read

തന്റെ വാക്കുകള്‍ വളച്ചൊടിച്ച മാധ്യമങ്ങള്‍ക്കെതിരെ നടി അനശ്വര രാജന്‍. പുതിയ തമിഴ് ചിത്രം വിത്ത് ലവ്വിന്റെ പ്രൊമോഷന്‍ ഇന്റര്‍വ്യുവിനിടെ പറഞ്ഞ വാക്കുകള്‍ വളച്ചൊടിച്ചതിനെതിരെയാണ് അനശ്വര രംഗത്തെത്തിയിരിക്കുന്നത്. വിത്ത് ലവ്വിന്റെ സെറ്റില്‍ മറ്റുള്ളവരുമായി വൈബ് സെറ്റാകാന്‍ മണ്ടിയെപ്പോലെ അഭിനയിച്ചുവെന്ന വാര്‍ത്തയോടായിരുന്നു അനശ്വരയുടെ പ്രതികരണം.

Anaswara Rajan
'എന്റെ പേരില്‍ അവാര്‍ഡോ സ്മാരകമോ പാടില്ല, ബസ് സ്റ്റോപ്പിന് പേരിടരുത്'; ശ്രീനിവാസന്‍ പറഞ്ഞത് വെളിപ്പെടുത്തി സത്യന്‍ അന്തിക്കാട്

'ചിത്രത്തിന്റെ സെറ്റില്‍ മറ്റുള്ളവരുമായി വൈബ് സെറ്റാകാന്‍ മണ്ടിയെപ്പോലെ അഭിനയിച്ചു' എന്ന് അനശ്വര പറഞ്ഞതായാണ് വാര്‍ത്ത. ഇതിന്റെ കാര്‍ഡ് പങ്കുവച്ചു കൊണ്ടാണ് അനശ്വര പ്രതികരിച്ചിരിക്കുന്നത്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് താരം പ്രതികരിച്ചത്. താന്‍ തമാശയായി പറഞ്ഞതിനെ ഗൗരവ്വമായ വാര്‍ത്തയാക്കിയെന്നാണ് അനശ്വര പറയുന്നത്.

Anaswara Rajan
'എന്റെ വയറ്റില്‍ നിന്നാണ് അവന്‍ വന്നത്, നിങ്ങളുടെ വീട്ടിലെ പോലെ എന്റെ കുഞ്ഞിനെ വളര്‍ത്താനാകില്ല'; ഉപദേശകരോട് ദിയ കൃഷ്ണ

''ഇങ്ങനെ ചേര്‍ത്തുവച്ചവരെ അഭിനന്ദിച്ചേ മതിയാകൂ. 20 മിനുറ്റുള്ളൊരു തമിഴ് ഇന്റര്‍വ്യു മുഴുവന്‍ കണ്ടിരിക്കാന്‍ ഒരുപാട് ക്ഷമ വേണ്ടി വന്നു കാണും. രസകമരായ സംസാരത്തിനും പൊട്ടിച്ചിരികള്‍ക്കുമിടയില്‍ നിന്നും തമാശയായി പറഞ്ഞ, എല്ലാവരേയും പൊട്ടിച്ചിരിപ്പിച്ചൊരു വരി കണ്ടെത്തി അതിനെയൊരു ഗൗരവ്വകരമായ പ്രസ്താവനയാക്കി മാറ്റാന്‍ ബുദ്ധിമുട്ടിക്കാണും. അത് റിപ്പോര്‍ട്ടിങ് അല്ല. ചെറി പിക്കിങ് ആണ്. സന്ദര്‍ഭത്തെ വളച്ചൊടിക്കലാണ്. ഇല്ലാത്തിടത്തും നെഗറ്റിവിറ്റി സൃഷ്ടിക്കലാണ്. ഒരു തമാശയെ ഊതിപെരുപ്പിക്കുന്നത് നിങ്ങളെ ബുദ്ധിമാനാക്കില്ല. മറിച്ച് ശ്രദ്ധ പിടിച്ചു പറ്റാനുള്ള തരംതാണ ശ്രമമാണ്.'' എന്നാണ് അനശ്വര പറയുന്നത്.

വിവരക്കേടുകളോടോ അനാവശ്യ നാടകങ്ങളോടോ പ്രതികരിക്കേണ്ടതില്ലെന്നൊരു നിയമം ഞാന്‍ വച്ചിരുന്നു. അവര്‍ ആഗ്രഹിക്കുന്ന ശ്രദ്ധ നല്‍കാതിരിക്കാന്‍ ശ്രമിച്ചു. പക്ഷെ എന്നെ മറ്റൊരാളാക്കി മാറ്റാന്‍ ശ്രമിക്കുമ്പോള്‍ ആ പരിധി ലംഘിക്കപ്പെടുകയാണ്. അതിനാല്‍ എനിക്ക് ഇത്തവണ സംസാരിക്കേണ്ടി വന്നു'' എന്നും അനശ്വര പറയുന്നുണ്ട്.

അനശ്വര നായികയായി എത്തുന്ന പുതിയ തമിഴ് ചിത്രമാണ് വിത്ത് ലവ്വ്. ടൂറിസ്റ്റ് ഫാമിലി സംവിധായന്‍ അബീഷന്‍ ജീവിന്ത് ആണ് ചിത്രത്തിലെ നായകന്‍. മഥന്‍ ആണ് സിനിമയുടെ സംവിധാനം. ഫെബ്രുവരി ആറിന് സിനിമ തിയേറ്ററുകളിലെത്തും.

Summary

Anaswara Rajan slams media for twisting her words. Calls it desperate move to get attention.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com