'എന്റെ പേരില്‍ അവാര്‍ഡോ സ്മാരകമോ പാടില്ല, ബസ് സ്റ്റോപ്പിന് പേരിടരുത്'; ശ്രീനിവാസന്‍ പറഞ്ഞത് വെളിപ്പെടുത്തി സത്യന്‍ അന്തിക്കാട്

ഇക്കാര്യങ്ങള്‍ താന്‍ ഇതുവരേയും ഒരിടത്തും പറഞ്ഞിട്ടില്ല
Sathyan Anthikad and Sreenivasan
Sathyan Anthikad and Sreenivasanഫയല്‍
Updated on
1 min read

ഇരുശരീരവും ഒരു മനസുമായി ജീവിച്ചവരാണ് സത്യന്‍ അന്തിക്കാടും ശ്രീനിവാസനും. ടിപി ബാലഗോപാലന്‍ എംഎ മുതില്‍ തുടങ്ങിയ ആ കൂട്ടുകെട്ട് മലയാള സിനിമയ്ക്കും മലയാളിയ്ക്കും നല്‍കിയത് ഒരിക്കലും മറക്കാനാകാത്ത നിരവധി ഓര്‍മകളാണ്. ശ്രീനിവാസനെ സത്യന്‍ അന്തിക്കാടിനോളം അടുത്തറിഞ്ഞ മറ്റൊരാളുണ്ടാകില്ല. ഒടുവില്‍ സത്യനെ തനിച്ചാക്കി ശ്രീനി യാത്രയായിരിക്കുകയാണ്.

Sathyan Anthikad and Sreenivasan
'എന്റെ വയറ്റില്‍ നിന്നാണ് അവന്‍ വന്നത്, നിങ്ങളുടെ വീട്ടിലെ പോലെ എന്റെ കുഞ്ഞിനെ വളര്‍ത്താനാകില്ല'; ഉപദേശകരോട് ദിയ കൃഷ്ണ

ശ്രീനിവാസന്‍ തന്നോട് പറഞ്ഞ, ഇതുവരെ എവിടേയും പറഞ്ഞിട്ടില്ലാത്ത നിര്‍ദ്ദേശം വെളിപ്പെടുത്തുകയാണ് സത്യന്‍ അന്തിക്കാട്. തന്റെ പേരില്‍ ഒരു സ്മാരമകങ്ങളും ഉണ്ടാക്കരുത്. ഒരു അവാര്‍ഡ് പോലും ഏര്‍പ്പെടുത്തരുത്. ഒരു ബസ് സ്‌റ്റോപ്പിനും തന്റെ പേരിടരുത് എന്നാണ് ശ്രീനിവാസന്‍ പറഞ്ഞിട്ടുള്ളത്. ഇക്കാര്യങ്ങള്‍ താന്‍ ഇതുവരേയും ഒരിടത്തും പറഞ്ഞിട്ടില്ലെന്നും സത്യന്‍ അന്തിക്കാട് പറയുന്നു. മാതൃഭൂമി ക ഫെസ്റ്റിവലില്‍ സംസാരിക്കുകയായിരുന്നു സത്യന്‍ അന്തിക്കാട്.

Sathyan Anthikad and Sreenivasan
'ഇന്ദ്രന്‍സിന് അതിവിനയം; മമ്മൂട്ടിയ്ക്ക് വരെ ദേഷ്യം വന്നു, ഇത്ര ഓവറാകരുത്'; കടന്നാക്രമിച്ച് സോഷ്യല്‍ മീഡിയ

ശ്രീനി തനിക്ക് സുഹൃത്ത് മാത്രമായിരുന്നില്ല, ഗുരുനാഥന്‍ കൂടിയായിരുന്നുവെന്നാണ് കഴിഞ്ഞ ദിവസം സത്യന്‍ അന്തിക്കാട് പറഞ്ഞത്. കലാസംഘം ഫിലിംസിന്റെ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സത്യന്‍ അന്തിക്കാട് മനസ് തുറന്നത്.

''ശ്രീനിവാസന്‍ കൂടിയുണ്ടാകുമ്പോഴാണ് ഞാന്‍ പൂര്‍ണനാകുന്നത്. അങ്ങനെയാണ് കുറേ വര്‍ഷങ്ങളായി. അസുഖമായ ശേഷവും രണ്ടാഴ്ച കൂടുമ്പോള്‍ ഞാന്‍ പോയി കാണാറുണ്ട്. ഒരു ദിവസം മുഴുവന്‍ കൂടെയിരിക്കും. അതൊരു ധൈര്യമാണ്. ശ്രീനിവാസന്‍ എഴുത്തുകാരന്‍ മാത്രമായിരുന്നില്ല. എനിക്ക് ഗുരുനാഥനുമാണ്. സുഹൃത്തും ഗുരുനാഥനുമാണ് എനിക്ക് ശ്രീനി'' എന്നും ശ്രീനിവാസന്‍ പറഞ്ഞിരുന്നു.

Summary

Sreenivasan asked to not have any memorials or awards on his name. Reveals Sathyan Anthikad.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com