'കടയിൽ നിന്ന് വാങ്ങുന്ന പാൽ മകന് നൽകാറില്ല'; കാരണം പറഞ്ഞ് കാജൽ അ​ഗർവാൾ

ഞാൻ പല സാധനങ്ങളും ഉപയോഗിക്കുന്നത് നിർത്തിയിട്ടുണ്ട്.
Kajal Aggarwal
Kajal Aggarwalഇൻസ്റ്റ​ഗ്രാം
Edited By:
Updated on
1 min read

തെന്നിന്ത്യൻ സിനിമാ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിമാരിലൊരാളാണ് കാജൽ അ​ഗർവാൾ. ഇപ്പോഴിതാ തന്റെ മകൻ നീലിന് കടകളിൽ നിന്ന് വാങ്ങുന്ന പാക്കറ്റ് പാൽ താൻ കൊടുക്കാറില്ലെന്ന് പറയുകയാണ് കാജൽ. അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ ആണ് കാജൽ ഇക്കാര്യം തുറന്നുപറഞ്ഞത്. മകന് ഒരു വയസ് തികഞ്ഞതിന് ശേഷമാണ് പാക്കറ്റ് പാലോ കടകളിൽ ലഭ്യമാകുന്ന സാധാരണ പാലോ നൽകുന്നത് താരം പൂർണമായി ഒഴിവാക്കിയത്.

ഇതിനുപകരം കുഞ്ഞിന് ആവശ്യമായ തൈരും പനീറുമെല്ലാം വീട്ടിൽ തന്നെ ശുദ്ധമായി തയ്യാറാക്കി നൽകാനാണ് താൻ മുൻഗണന നൽകുന്നതെന്ന് കാജൽ പറഞ്ഞു. വിപണിയിൽ കിട്ടുന്ന പാലിൽ പലതരം രാസവസ്തുക്കളുടെ സാന്നിധ്യമുണ്ടെന്ന ഭയമാണ് കാജലിനെ ഇത്തരമൊരു തീരുമാനത്തിലേക്ക് നയിച്ചത്. "ഞാൻ പല സാധനങ്ങളും ഉപയോഗിക്കുന്നത് നിർത്തിയിട്ടുണ്ട്.

വീട്ടിൽ പാൽ ഉല്പന്നങ്ങളുടെ ഉപയോഗം ഞാൻ ഒഴിവാക്കി. വീട്ടിലുണ്ടാക്കുന്ന പനീറും തൈരും ഞങ്ങൾ കഴിക്കാറുണ്ട്. എന്നാൽ കുട്ടിയെക്കൊണ്ട് പാൽ കുടിപ്പിക്കാറില്ല. അവന് ഒരു വയസ്സുള്ളപ്പോൾ തന്നെ ഞാൻ അത് നിർത്തിയിരുന്നു".- കാജൽ പറഞ്ഞു. അമ്മയായതിനു ശേഷം കുഞ്ഞിന്റെ കാര്യങ്ങളിൽ അതീവ ശ്രദ്ധയും ബോധപൂർവ്വമായ തീരുമാനങ്ങളുമാണ് കാജലും ഭർത്താവ് ഗൗതം കിച്ലുവും കൈക്കൊള്ളുന്നത്.

ജോലി തിരക്കുകൾക്കിടയിലും മകന്റെ വളർച്ചയുടെ ഓരോ ഘട്ടത്തിലും ഒപ്പമുണ്ടാകാൻ താൻ പരമാവധി ശ്രമിക്കാറുണ്ടെന്ന് നടി പറയുന്നു. മാതൃത്വം തന്റെ ജീവിതത്തിൽ വലിയ മാറ്റങ്ങളാണ് വരുത്തിയതെന്നും അത് കഠിനമാണെങ്കിലും ഏറെ സന്തോഷവും ആത്മതൃപ്തിയും നൽകുന്ന ഒന്നാണെന്നും കാജൽ വ്യക്തമാക്കി.

Kajal Aggarwal
'മുഖ്യമന്ത്രിയെ കാണാൻ കഴിയുന്നത് തൃഷയ്ക്ക് മാത്രം'; അധിക്ഷേപിച്ച് എഐഡിഎംകെ നേതാവ്
Kajal Aggarwal
'അവര്‍ക്കിടയില്‍ ഞാന്‍ നല്ല പോലെ പിആര്‍ ചെയ്തിട്ടുണ്ട്'; ജോജുവിനുള്ള ചാക്കോച്ചന്റെ മറുപടിയോ? ചര്‍ച്ചയായി നടന്റെ വാക്കുകള്‍
Kajal Aggarwal
16 വർഷത്തിന് ശേഷം കൊച്ചിൻ ഹനീഫയുടെ കുടുംബത്തിന് സ്വപ്ന വീടൊരുങ്ങി; പാലുകാച്ചലിനെത്തി ദിലീപും ഹരിശ്രീ അശോകനും
Summary

Kajal Aggarwal revealed why she stopped giving her son store bought milk.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com