നായിക കജോൾ, 11 വർഷത്തിനു ശേഷം സംവിധായികയായി രേവതി; 'ദി ലാസ്റ്റ് ഹുറാ' വരുന്നു

യഥാര്‍ത്ഥ കഥയെയും കഥാപാത്രത്തേയും അടിസ്ഥാനമാക്കിയാണ് ചിത്രം
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ
Updated on: 
1 min read

ബോളിവുഡ് സുന്ദരി കജോളിനെ നായികയാക്കി പുതിയ സിനിമ സംവിധാനം ചെയ്യാൻ രേവതി. ദി ലാസ്റ്റ് ഹുറാ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തെക്കുറിച്ചുള്ള വിവരങ്ങൾ കജോൾ തന്നെയാണ് പുറത്തുവിട്ടത്. രേവതിയുമൊത്തുള്ള ചിത്രത്തിനൊപ്പമായിരുന്നു ട്വീറ്റ്. 

രേവതി സംവിധാനം ചെയ്യുന്ന എന്റെ പുതിയ സിനിമയെക്കുറിച്ച് ഞാന്‍ വളരെ സന്തോഷത്തോടെയാണ് പ്രഖ്യാപിക്കുന്നത്. ദി ലാസ്റ്റ് ഹുറാ എന്നാണ് ചിത്രത്തിന്റെ പേര്. വേ​ഗത്തിൽ തന്നെകൊണ്ട് യെസ് പറയിച്ച ഹൃദയത്തില്‍ തൊടുന്ന ഒരു കഥ- കജോൾ കുറിച്ചു. 

യഥാര്‍ത്ഥ കഥയെയും കഥാപാത്രത്തേയും അടിസ്ഥാനമാക്കിയാണ് ചിത്രം. പതിസന്ധികളെ ചിരിയോടെ നേരിടുന്ന സുജാത എന്ന അമ്മയെക്കുറിച്ചാണ് ചിത്രം. പ്രീ പ്രൊഡക്ഷന്‍ ആരംഭിച്ച ചിത്രം വൈകാതെ ഷൂട്ടിങ് ആരംഭിക്കും. സിനിമയെക്കുറിച്ച് ചര്‍ച്ച ചെയ്തു തുടങ്ങിയപ്പോള്‍ തന്നെ കജോളിന്റെ മുഖമാണ് ആദ്യം വന്നത് എന്നാണ് രേവതി പറയുന്നത്. സൂരജ് സിങ്ങും ശ്രദ്ധ അഗര്‍വാളുമാണ് ചിത്രം നിര്‍മിക്കുന്നത്.

നീണ്ട 11 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് രേവതി വീണ്ടും സംവിധാനത്തിലേക്ക് എത്തുന്നത്. 2002 ൽ സംവിധാനം ചെയ്ത മിത്ര് മൈ ഫ്രണ്ട് ആണ് രേവതി സംവിധാനത്തിലേക്ക് ചുവടുവയ്ക്കുന്നത്. ശോഭന പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം ദേശീയ പുരസ്കാരത്തിനും അർഹമായി. ഫിർ മിലേങ്കെ, മലയാളം ആന്തോളജി ചിത്രം കേരള കഫേ, 2010 ൽ പുറത്തിറങ്ങിയ മുംബൈ കട്ടിങ്ങ് എന്നിവയാണ് താരത്തിന്റെ മറ്റു ചിത്രങ്ങൾ. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Jason Sanjay
Antony Perumbavoor
Sangeeth Prathap, Ancy
Sathyan Anthikad, Mohanal and Anoop Sathyan
X

FOLLOW US

ON GOOGLE DISCOVER