
ഗംഭീര പ്രകടനത്തിലൂടെ ഇന്ത്യന് സിനിമാപ്രേമികളുടെ ഒന്നാകെ ഹൃദയം കവര്ന്ന നായികയാണ് കജോള്. ഒരുകാലത്ത് ഹിന്ദിയില് ഇറങ്ങുന്ന എല്ലാ ഹിറ്റ് സിനിമകളുടേയും നായിക കാജോളായിരുന്നു. ബോളിവുഡിന്റെ താരറാണി 50ാം പിറന്നാള് ആഘോഷിക്കുകയാണ്. താരത്തിന്റെ മികച്ച അഞ്ച് സിനിമകള് പരിചയപ്പെടാം.
2006ല് റിലീസ് ചെയ്ത ചിത്രത്തില് കജോളിന്റെ നായകനായി എത്തിയത് ആമിര് ഖാന് ആയിരുന്നു. കുനാല് കോഹ് ലി സംവിധാനം ചെയ്ത ചിത്രത്തില് കാഴ്ച പരിമിതിയുള്ള കശ്മിരി യുവതിയുടെ വേഷത്തിലാണ് താരം എത്തിയത്. അജയ് ദേവ്ഗണുമായുള്ള വിവാഹശേഷം 2001ല് സിനിമയില് നിന്ന് ഇടവേളയെടുത്ത താരം തിരിച്ചെത്തിയത് ഫനയിലൂടെയായിരുന്നു. 30 കോടി മുതല് മുടക്കില് ഒരുങ്ങിയ ചിത്രം നേടിയത് 105 കോടിക്ക് മേലെയാണ്. ചിത്രം ആമസോണ് പ്രൈമില് കാണാം.
ഇന്ത്യന് സിനിമയിലെ തന്നെ ഏറ്റവും സൂപ്പര്ഹിറ്റ് ചിത്രങ്ങളില് ഒന്നാണ് ഇത്. 1995ല് റിലീസ് ചെയ്ത ചിത്രത്തില് ഷാരുഖ് ഖാനും കജോളുമാണ് ഒന്നിച്ചത്. മനോഹരമായ പ്രണയ ചിത്രം സംവിധാനം ചെയ്തത് ആദിത്യ ചോപ്രയാണ്. ഇന്നും ആരാധകരുടെ ഇഷ്ട ചിത്രമാണ് ഇത്. ആമസോണ് പ്രൈമില് ചിത്രം കാണാം.
2001ല് റിലീസ് ചെയ്ത മള്ട്ടി സ്റ്റാര് ചിത്രം. കരണ് ജോഹര് സംവിധാനം ചെയ്ത ചിത്രത്തില് കജോളിനൊപ്പം ഷാരുഖ് ഖാന്, അമിതാഭ് ബച്ചന്, ജയ ബച്ചന്, ഹൃത്വിക് റോഷന്, കരീന കപൂര് തുടങ്ങിയവരാണ് പ്രധാന വേഷത്തിലെത്തിയത്. ഒരു കുടുംബത്തിന്റെ കഥയാണ് ചിത്രം പറഞ്ഞത്. ചിത്രം നെറ്റ്ഫ്ലിക്സില് ലഭ്യമാണ്.
ത്രികോണ പ്രണയത്തിന്റെ കഥ പറഞ്ഞ ചിത്രമാണ് കുച് കുച് ഹോതാ ഹേ. 1998ല് റിലീസ് ചെയ്ത ചിത്രത്തില് ഷാരുഖ് ഖാന് ആണ് കജോളിന്റെ നായികയായി എത്തിയത്. കരണ് ജോഹറാണ് ചിത്രം സംവിധാനം ചെയ്തത്. ഉറ്റസുഹൃത്തുക്കളാണ് കജോളിന്റേയും ഷാരുഖിന്റേയും കോളജ് കാലവും പ്രണയവും വര്ഷങ്ങള്ക്ക് ശേഷമുള്ള ഒന്നുചേരലുമാണ് ചിത്രം പറയുന്നത്. സൂപ്പര്ഹിറ്റായിരുന്നു ചിത്രം. നെറ്റ്ഫ്ളിക്സില് കാണാം.
1998ല് റിലീസ് ചെയ്ത റൊമാന്റിക് കോമഡി ചിത്രം. സൊഹൈല് ഖാനാണ് ചിത്രം സംവിധാനം ചെയ്തത്. സല്മാന് ഖാനാണ് ചിത്രത്തില് നായകനായി എത്തിയത്. കരണ് അര്ജുന്, കുച്ച് കുച്ച് ഹോതാ ഹേ എന്നീ സിനിമകളില് ഒന്നിച്ച് അഭിനയിച്ചിട്ടുണ്ടെങ്കിലും സല്മാനും കജോളും ആദ്യമായി ജോഡികളാണ് ചിത്രമാണ് ഇത്. ആമസോണ് പ്രൈമില് ചിത്രം കാണാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates