ഞാന്‍ പറഞ്ഞ സീനില്‍ ആളുകള്‍ കൂവി, അന്ന് മമ്മൂക്ക എന്നെ വിളിച്ചൂ; ഇംഗ്ലീഷ് പറഞ്ഞാല്‍ ഡേറ്റ് കിട്ടും: കലാഭവന്‍ അന്‍സാര്‍

മമ്മൂക്ക ഡേറ്റ് കൊടുക്കുന്നത് രണ്ട് കൂട്ടര്‍ക്ക്‌
Kalabhavan Ansar about Mammootty
Kalabhavan Ansar about Mammoottyഫെയ്സ്ബുക്ക്
Updated on
1 min read

നടനും തിരക്കഥാകൃത്തും സംവിധായകനുമാണ് കലാഭവന്‍ അന്‍സാര്‍. നടന്‍ മമ്മൂട്ടിയുമായി വളരെ അടുത്ത ബന്ധമുണ്ട് അന്‍സാറിന്. അദ്ദേഹത്തിന്റെ സഹോദരന്റെ അടുത്ത സുഹൃത്താണ് മമ്മൂട്ടി. ആ അടുപ്പമാണ് അന്‍സാറിനെ അദ്ദേഹത്തിന്റെ സുഹൃത്താക്കുന്നത്. മമ്മൂട്ടിയോടൊപ്പമുള്ള രസകരമായ കഥ പങ്കുവെക്കുകയാണ് അന്‍സാര്‍.

Kalabhavan Ansar about Mammootty
ലോകേഷിന് മുൻപേ കൈ കൊടുത്ത് സുന്ദർ സി; രജനികാന്ത്- കമൽ ഹാസൻ ചിത്രം വരുന്നു

മമ്മൂട്ടിയോടൊപ്പമുള്ള യാത്രയ്ക്കിടെയുണ്ടായ രസകരമായ സംഭവമാണ് അന്‍സാര്‍ പങ്കുവെക്കുന്നത്. മാസ്റ്റര്‍ ബിന്‍ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അന്‍സാര്‍ മനസ് തുറന്നത്. മമ്മൂട്ടി രണ്ട് തരം സംവിധായകര്‍ക്കാണ് ഡേറ്റ് കൊടുക്കാറുള്ളതെന്നും അന്‍സാര്‍ പറയുന്നുണ്ട്.

Kalabhavan Ansar about Mammootty
'വൈരമുത്തു ഉപദ്രവിച്ചപ്പോള്‍ സ്വയം രക്ഷിക്കാനായില്ല, ഇപ്പോള്‍ മറ്റുള്ള സ്ത്രീകളെ രക്ഷിക്കാന്‍ വന്നേക്കുന്നു'; അവഹേളത്തിന് മറുപടി നല്‍കി ചിന്മയി

''അദ്ദേഹത്തോട് ഞാന്‍ ഒന്നു രണ്ട് കഥകള്‍ പറഞ്ഞിട്ടുണ്ട്. അതിലൊന്നായിരുന്നു ജോസേട്ടന്റെ ഹീറോ. ഇടയ്ക്കിടയ്ക്ക് കഥ പറയാറുണ്ടായിരുന്നു. വാത്സല്യത്തിന്റെ സമയത്ത് ഞാന്‍ സന്തതസഹചാരിയായി കൂടെയുണ്ടായിരുന്നു. രാവിലെ വീട്ടില്‍ വരും, വിളിച്ചെഴുന്നേല്‍പ്പിക്കും വാ പോകാമെന്ന് പറയും. ഞാന്‍ പല്ലു പോലും തേച്ചിട്ടില്ലെന്ന് പറയുമ്പോള്‍ പത്രമൊക്കെ വായിച്ച് കാത്തിരിക്കും. റെഡിയായ ശേഷം കൂടെ കൊണ്ടു പോകും. പോകുന്ന വഴി കഥയൊക്കെ പറയും. ജോണി വാക്കറിന്റേയും കൗരവ്വരുടേയും കഥ അങ്ങനെ പറഞ്ഞിട്ടുണ്ട്. കൗരവ്വരുടെ കഥ കേട്ടപ്പോള്‍ തന്നെ ഇതൊരു സംഭവമാകുമെന്ന് ഞാന്‍ പറഞ്ഞിരുന്നു'' അന്‍സാര്‍ പറയുന്നു.

''ചിലത് ഇഷ്ടമായില്ലെന്നും പറയും. അപ്പോള്‍ താനെന്താ അങ്ങനെ പറഞ്ഞത് എന്ന് ചൂടാകും. ഒരു സിനിമ എനിക്ക് ഇഷ്ടമായില്ലെന്നും ഈ സീന്‍ വരുമ്പോള്‍ ആളുകള്‍ കൂവുമെന്നും ഞാന്‍ പറഞ്ഞു. അതിഷ്ടമായില്ല. തന്നെ ഞാനിപ്പോള്‍ ഇറക്കിവിടുമെന്ന് പറഞ്ഞു. ആ സിനിമ ഇറങ്ങിയപ്പോള്‍ ഞാന്‍ പറഞ്ഞ അതേ സീനെത്തിയപ്പോള്‍ ആളുകള്‍ കൂവി. അന്ന് രാത്രി എന്നെ വിളിച്ചു. നീ പറഞ്ഞത് ശരിയായിരുന്നു, അതിന് ചെറിയൊരു പ്രശ്‌നമുണ്ട് എന്ന് പറഞ്ഞു. അങ്ങനെ സമ്മതിച്ചു തരുന്ന ആളുമാണ്'' എന്നും അന്‍സാര്‍ പറയുന്നു.

അദ്ദേഹവുമായി സിനിമ ചെയ്യണമെങ്കില്‍ ഒന്നെങ്കില്‍ വലിയ സംവിധായകന്‍ ആയിരിക്കണം. അല്ലെങ്കില്‍ ഒരു പരിചയവുമില്ലാത്ത, ഒരുപാട് ഇംഗ്ലീഷ് വാക്കുകളൊക്കെ പറയുന്ന ആളായിരിക്കണം. അങ്ങനെയുള്ളവരെ ശ്രദ്ധിക്കും. ഈ രണ്ട് കൂട്ടര്‍ക്കേ ഡേറ്റ് കൊടുക്കുകയുള്ളൂ. ഞാന്‍ രണ്ടുമല്ലെന്നും അദ്ദേഹം പറയുന്നു.

Summary

Kalabhavan Ansar recalls how and Mammootty had an argument and later the star called him to say he was right.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com