

നടൻ കലാഭവൻ നവാസ് അവസാനമായി അഭിനയിച്ച രണ്ട് സിനിമകളിലെ വ്യത്യസ്തമായ വേഷങ്ങളെക്കുറിച്ച് വൈകാരിക കുറിപ്പുമായി മക്കൾ. ടിക്കിടാക്ക, പ്രകമ്പനം എന്നീ സിനിമകളെക്കുറിച്ചാണ് അദ്ദേഹത്തിന്റെ മക്കൾ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. വാപ്പിച്ചിയുടെ അവസാന സിനിമകൾ ആയത് കൊണ്ട് രണ്ടും വിജയിക്കണം എന്നത് തങ്ങളുടെ വലിയ ആഗ്രഹം ആണെന്നും മക്കൾ കുറിപ്പിൽ പറയുന്നു.
വാപ്പിച്ചി പോയ വേദന ഞങ്ങളുടെ നെഞ്ചിലെ ഭാരമാണെന്നും ഉമ്മിച്ചി ജീവിച്ചിരിക്കുന്നത് തന്നെ ഒരുപാട് പേരുടെ പ്രാർഥനയുടെ ഫലമാണെന്നും മക്കൾ കുറിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ ഓഗസ്റ്റ് ഒന്നിനായിരുന്നു ഹൃദയാഘാതത്തെ തുടർന്ന് കലാഭവൻ നവാസ് അന്തരിച്ചത്. ഡിറ്റക്ടീവ് ഉജ്ജ്വലനാണ് നവാസിന്റേതായി ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം.
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
പ്രിയരേ, വാപ്പിച്ചി അവസാനം ചെയ്ത രണ്ട് വർക്ക് ആണ് "TIKITAKA യും" "പ്രകമ്പനവും". TIKITAKA യിൽ വാപ്പിച്ചി ആഗ്രഹിച്ചത് പോലെ തന്നെ ആ character intro മുതൽ Climax വരെ ഗംഭീരംമായി വാപ്പിച്ചി ചെയ്ത് വച്ചിട്ടുണ്ട്. TIKITAKA യിൽ ഇടയിൽ ഉള്ള ഒരു Fight sequence ഉം രണ്ട് ഷോട്ടും മാത്രം pending ഉള്ളു. Fight സാധാരണ ഡ്യൂപ്പിനെ വെച്ചു ചെയ്യാറുള്ളതുകൊണ്ട് സമാധാനം ഉണ്ട്!!
"ഈ സിനിമയുടെ 𝐌𝐚𝐤𝐢𝐧𝐠 𝐒𝐮𝐩𝐞𝐫 ആണ്", അതുകൊണ്ട് തന്നെ fight sequence ഒത്തിരി ദിവസം എടുക്കും. വാപ്പിച്ചിയുടെ പെർഫോം ചെയ്യാനുള്ള ഭാഗങ്ങൾ എല്ലാം ഭാഗ്യം കൊണ്ട് ഷൂട്ട് കഴിഞ്ഞിരുന്നു, അല്ലായിരുന്നെങ്കിൽ വാപ്പിച്ചിക്ക് അത് വലിയ വിഷമമാകുമായിരുന്നു.
ഈ സിനിമയിലെ വാപ്പിച്ചിയുടെ ക്ലൈമാക്സ് എല്ലാം ഗംഭീരമായി തന്നെ വാപ്പിച്ചി ചെയ്ത് വച്ചിട്ടുണ്ട്.......പ്രകമ്പനവും different character ആണ്, അത് ഒരു പക്കാ യൂത്തിനു പറ്റിയ ഹൊറർ - കോമഡി മൂവി ആണ്. "രണ്ട് മൂവിയും രണ്ട് ട്രെൻഡ് ആണ് ".
രണ്ട് സിനിമയും വിജയിക്കും, വാപിച്ചിയുടെ അവസാന സിനിമകൾ ആയത് കൊണ്ട് രണ്ടും വിജയിക്കണം എന്നത് ഞങ്ങളുടെ വലിയ ആഗ്രഹം ആണ്, എല്ലാവരുടെയും സപ്പോർട്ട് ഈ രണ്ട് മൂവിയുടെയും കൂടെ ഉണ്ടാവണം. വാപ്പിച്ചി പോയ വേദന ഞങ്ങളുടെ നെഞ്ചിലെ ഭാരമാണ്. ഉമ്മിച്ചി ജീവിച്ചിരിക്കുന്നത് തന്നെ ഒരുപാട് പേരുടെ പ്രാർത്ഥനയുടെ ഫലമാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates