'കിടിലന്‍ ഇന്‍ട്രോ, പീക്ക് മമ്മൂട്ടി; തീയിട്ട് ഇന്റര്‍വല്‍ ബ്ലോക്ക്'; ഗംഭീര ഫസ്റ്റ് ഹാഫ് റിപ്പോര്‍ട്ടുകളുമായി കളങ്കാവല്‍

കളങ്കാവല്‍ പ്രേക്ഷക പ്രതികരണം
Kalamkaval
Kalamkavalഫെയ്സ്ബുക്ക്
Updated on
1 min read

ആരാധകര്‍ കാത്തിരുന്ന കളങ്കാവല്‍ തീയേറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. മമ്മൂട്ടിയും വിനായകനും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം ഒരിടവേളയ്ക്ക് ശേഷമുള്ള മമ്മൂട്ടിയുടെ തിരിച്ചുവരവ് ചിത്രമാണ്. മമ്മൂട്ടി വില്ലന്‍ വേഷത്തിലെത്തുന്ന ചിത്രം എന്നതായിരുന്നു കളങ്കാവലിന്റെ പ്രധാന ആകര്‍ഷണങ്ങളിലൊന്ന്. ചിത്രം ഇന്ന് പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ്.

Kalamkaval
'മുഖം കണ്ടാല്‍ 50 പറയും, ഓള്‍ടെ ഫേസ് യോഗ വെറും തട്ടിപ്പ്'; വിമര്‍ശകര്‍ക്ക് മറുപടിയുമായി പാര്‍വതി കൃഷ്ണ

ആദ്യ ഷോയുടെ ആദ്യ പകുതി കഴിയുമ്പോഴേക്കും മികച്ച പ്രതികരണങ്ങളാണ് കളങ്കാവല്‍ നേടുന്നത്. 'ക്യാരക്ടര്‍ ഇന്‍ട്രൊ വൈസ് ഭ്രമയുഗത്തിലും മേലെ. തുടക്കം തന്നെ ഹൈ തരുന്ന ലെവല്‍ മമ്മൂട്ടി പെര്‍ഫോമന്‍സ്. കൂടെ ആ സ്ലാംങും പടത്തിലുടനീളം പൊളി. ആദ്യം തന്നെ പടത്തിലേക്ക് കാണുന്നവരെ കണക്ട് ആക്കാന്‍ പറ്റി കൂടെ ഒരു കിടിലന്‍ ഇന്റര്‍വെല്‍ എന്നായിരുന്നു ഒരു ആരാധകന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. ആദ്യ പകുതി പ്രതീക്ഷയ്ക്ക് ഒത്തത് പോലെ പീക്ക്. രണ്ടാം പകുതിയും ഇതുപോലെയായാല്‍ പിടിച്ചാല്‍ കിട്ടില്ലെന്നും ചിലര്‍ പറയുന്നു.

Kalamkaval
'ഹൃദയം കൊണ്ട് സിനിമയെ സ്നേഹിച്ചയാൾ, എന്നെ വച്ച് ഒരു പടം ചെയ്യാൻ പ്ലാനുണ്ടായിരുന്നു'; സുഹൃത്തിന്റെ വിയോ​ഗത്തിൽ രജനികാന്ത്

ഈ റിപ്പോര്‍ട്ട് പോലെ തന്നെയാണ് സിനിമയുടെ ആകെത്തുകയെങ്കില്‍ മമ്മൂട്ടിയുടെ ആദ്യ 100 കോടിയെന്ന നേട്ടം കളങ്കാവല്‍ സ്വന്തമാക്കുമെന്നാണ് ചിലര്‍ പറയുന്നത്. സിനിമയുടെ ഇന്റര്‍വെല്‍ ബ്ലോക്കിന് കയ്യടികള്‍ ലഭിക്കുന്നുണ്ട്. അതേസമയം പതിഞ്ഞ താളത്തില്‍ കഥ പറയുന്ന സിനിമയാണ് കളങ്കാവലെന്നും സോഷ്യല്‍ മീഡിയ പറയുന്നു. സ്‌പോയിലറുകള്‍ വരാന്‍ സാധ്യതയുള്ള സിനിമയായതിനാല്‍ ഉടനെ തന്നെ തിയേറ്ററില്‍ നിന്നു തന്നെ സിനിമ കാണണമെന്നും ചിലര്‍ പറയുന്നു.

മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന ഏഴാമത്തെ ചിത്രമാണ് കളങ്കാവല്‍. ജിതിന്‍ കെ ജോസ് ആണ് സംവിധാനം. വേഫേറര്‍ ഫിലിംസ് ആണ് സിനിമയുടെ വിതരണം. ജിതിനും ജിഷ്ണു ശ്രീകുമാറും ചേര്‍ന്നാണ് രചന. ജിബിന്‍ ഗോപിനാഥ്, രജിഷ വിജയന്‍, ശ്രുതി രാമചന്ദ്രന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. കുപ്രസിദ്ധ കുറ്റവാളി സയനെയ്ഡ് മോഹന്റെ കഥയുമായി കളങ്കാവലിന് ബന്ധമുള്ളതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Summary

Kalamkaval Social Media Reaction; Audience hails the first of the mammootty starrer.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com