കോവിഡ് വാക്സിൻ സ്വീകരിച്ച് നടൻ കാളിദാസ് ജയറാം. സഹോദരി മാളവികയ്ക്കൊപ്പമെത്തിയാണ് താരം വാക്സിൻ സ്വീകരിച്ചത്. വാക്സിന്റെ ആദ്യ ഡോസ് കുത്തിവയ്പ്പാണ് ഇരുവരും എടുത്തത്. വാക്സിൻ സ്വീകരിക്കുന്നതിന്റെ വിഡിയോയും താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. വാക്സിനേറ്റഡ് എന്ന കാപ്ഷനോടെയാണ് വിഡിയോ.
കുത്തിവയ്പ്പെടുക്കാനുള്ള താരത്തിന്റെ പേടി വ്യക്തമാക്കുന്നതാണ് വിഡിയോ. രസകരമായ കമന്റുകളാണ് വിഡിയോയ്ക്ക് താഴെ വരുന്നത്. വാക്സിൻ കുത്തിവയ്പ്പെടുക്കുന്നതിന്റെ ചിത്രം ഇൻസ്റ്റഗ്രാം സ്റ്റോറിയായിട്ടാണ് മാളവിക പോസ്റ്റ് ചെയ്തത്. ആരോഗ്യ പ്രവർത്തകർക്ക് നന്ദി പറഞ്ഞുകൊണ്ടാണ് ചിത്രം.
മലയാളത്തിലും തമിഴിലും നിറഞ്ഞു നിൽക്കുകയാണ് കാളിദാസ്. തമിഴിൽ ഇറങ്ങിയ പാവകഥൈകൾ ആയിരുന്നു കാളിദാസിന്റെ അവസാന ചിത്രം. ചിത്രത്തിലെ സത്താർ എന്ന കഥാപാത്രം മികച്ച കയ്യടി നേടിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates