'വാക്കുകൾ കൊണ്ട് പറഞ്ഞറിയിക്കാൻ കഴിയാത്ത എന്തോ ഒന്ന് നീ എന്നോട് പറയുകയായിരുന്നു'; വേദനയോടെ കാളിദാസ് ജയറാം

ഒരുപക്ഷേ യാത്ര പറഞ്ഞതായിരിക്കാം, അല്ലെങ്കില്‍ എല്ലാം ശരിയാകുമെന്ന് ആശ്വസിപ്പിച്ചതാവാം.
Kalidas Jayaram
Kalidas Jayaramഇൻസ്റ്റ​ഗ്രാം
Updated on
1 min read

നമ്മളിൽ നിന്ന് യാതൊന്നും പ്രതീക്ഷിക്കാതെ ജീവനോളം സ്നേഹം തരുന്നവരാണ് നമ്മുടെ വളർത്തു മൃ​ഗങ്ങൾ‌. അതുകൊണ്ട് തന്നെ അവരുടെ വേർപാട് നമുക്ക് താങ്ങാവുന്നതിനും അപ്പുറമായിരിക്കും. അത്തരമൊരു വേദനയിലൂടെയാണ് നടൻ കാളിദാസ് ജയറാം ഇപ്പോൾ കടന്നുപോകുന്നത്.

തന്റെ വളർത്തു നായ ബണ്ടിയുടെ വേർപാട് സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരിക്കുകയാണ് കാളിദാസ്. ഷൂട്ടിങ്ങിനു പോകുന്നതിനു മുൻപ് നീ എന്നെ നോക്കിയത് എനിക്കോർമയുണ്ട്. അതൊരു വിടപറച്ചിലായിരുന്നോ എന്നാണ് കാളിദാസ് ബണ്ടിയുടെ ചിത്രത്തിനൊപ്പം കുറിച്ചിരിക്കുന്നത്.

"ഞാൻ ഷൂട്ടിങ്ങിന് ഇറങ്ങുന്നതിന് തൊട്ടുമുൻപുള്ള ആ നിമിഷം...നീ എന്റെ കണ്ണുകളിലേക്ക് നോക്കിയ രീതിയിൽ എനിക്കത് അനുഭവപ്പെട്ടു. വാക്കുകൾ കൊണ്ട് പറഞ്ഞറിയിക്കാൻ കഴിയാത്ത എന്തോ ഒന്ന് നീ എന്നോട് പറയുകയായിരുന്നു. ഒരുപക്ഷേ യാത്ര പറഞ്ഞതായിരിക്കാം, അല്ലെങ്കില്‍ എല്ലാം ശരിയാകുമെന്ന് ആശ്വസിപ്പിച്ചതാവാം.

മനുഷ്യരെ പോലെ ഒരുപാട് കാലം നായകൾ ജീവിച്ചിരിക്കാറില്ലെന്നാണ് പറയുന്നത്. അതിന് കാരണം എങ്ങനെ നന്നായി സ്നേഹിക്കാമെന്ന് അവർക്ക് അറിയാവുന്നതു കൊണ്ടാണെന്ന് ഞാൻ കരുതുന്നു. നമുക്ക് അതിന് ഒരു ആയുഷ്കാലം മുഴുവൻ പഠിക്കേണ്ടി വരുന്നു. ഞാൻ ഇത് ശരിക്കും വിശ്വസിക്കുന്നു..

Kalidas Jayaram
അനാഥാലയത്തില്‍ വളര്‍ന്നു, ഭര്‍ത്താവ് മദ്യത്തിന് അടിമയായതോടെ വീടിന്റെ അത്താണി; അമ്മയുടെ വിയോഗത്തില്‍ നീറി പ്രകാശ് രാജ്

എന്നെങ്കിലും എന്റെ സമയമാകുമ്പോൾ...ഞാൻ നിന്നെ വീണ്ടും കാണും. നീ എപ്പോഴും ചെയ്തതു പോലെ എന്നെ കാത്തിരിക്കൂ. വേദനയില്ലാത്ത, കഷ്ടപ്പാടില്ലാത്ത സമാധാനം മാത്രമുള്ള ലോകത്തേക്ക് ഓടിപ്പൊയ്ക്കോളൂ മോനെ. നമ്മൾ വീണ്ടും കണ്ടുമുട്ടുന്നത് വരെ, ബണ്ടി. നീ തന്നെയാണ് എനിക്ക് എല്ലായ്പ്പോഴും വലുത്".- കാളിദാസ് കുറിച്ചു.

Kalidas Jayaram
പ്രണയസാഫല്യം; നടി ജനനി അയ്യർ വിവാ​ഹിതയായി, ചിത്രങ്ങൾ

തന്റെ പ്രിയപ്പെട്ട നായകൾക്കൊപ്പമുള്ള ചിത്രങ്ങളും അവരോടൊപ്പമുള്ള രസകരമായ നിമിഷങ്ങളുമൊക്കെ കാളിദാസ് പലപ്പോഴും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്.

Summary

Cinema News: Actor Kalidas Jayaram pens heart touching tribute to his late pet.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com